0%

Chapter Title : ശ്രീയുടെ ആമി 2 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 14.3K

ദുർബലനാക്കാനൊന്നും കഴിയില്ല. ആ ഒരു ചിന്തക്ക് മാത്രമല്ലല്ലോ നമ്മളൊരു പെണ്ണിനെ സ്നേഹിക്കുന്നതും കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നതും. അത് കൊണ്ട് ആമിയെ കിട്ടാൻ കുറച്ചു പണിപ്പെടും. ശ്രീയുടെ താല്പര്യം അനുസരിച്ചു ആമിയെ എന്റെ കയ്യിൽ കിട്ടണമെങ്കിൽ ഒരുപാട് ദൂരം സഞ്ചരിക്കേണ്ടി വരും. ചിലപ്പോൾ അങ്ങനെ നടക്കാൻ തന്നെ ചാൻസ് കുറവാണ്. അക്ഷമനാണ് ഞാൻ. ആമിയെ എത്രയും വേഗം എന്റെ കൈകളിലടുപ്പിച്ചേ പറ്റു എന്നവൻ ദൃഢമായി കണക്കു കൂട്ടി. സമയം ഉച്ചയായപ്പോൾ എല്ലാവരും ബ്രേക്കിനിറങ്ങി. ആമി സാധാരണ ഫുഡ്‌ കൊണ്ടു വരാറാണ് പതിവ്. ഇടക്ക് മാത്രമേ കാന്റീനിൽ പോകാറുള്ളു. ശ്രീ അധികവും കാന്റീനിൽ നിന്നാണ് കഴിക്കാറ്. റിതിൻ കൊണ്ടു വരാറുമില്ല. കാന്റീനിലും പോകില്ല. പുറത്ത് പോയി എവിടുന്നെങ്കിലും കഴിക്കും. റിതിൻ കുറച്ച് വൈകിയാണ് കേബിനിൽ നിന്ന് ഇറങ്ങിയത്. മുഖം കഴുകാനായി വാഷ് റൂമിലേക്ക് പോയപ്പോൾ ആമിയും ദൃശ്യയും കഴിച്ചു കഴിഞ്ഞ പാത്രങ്ങൾ കഴുകാൻ നിൽക്കുന്നുണ്ട്. റിതിൻ പതിയെ അവളുടെ പുറകിൽ ചെന്ന് നിന്നു. പുറകിൽ കാൽ പെരുമാറ്റം മനസിലാക്കിയ ആമി റിതിനെ കണ്ടു.

“എങ്ങനുണ്ട് ആമി ഏല്പിച്ച വർക്കുകൾ ഒക്കെ ക്ലിയറല്ലേ...?”

ആണെന്ന അർത്ഥത്തിൽ അവൾ തലയാട്ടി. പാത്രങ്ങൾ കഴുകിയെടുത്ത ദൃശ്യ ആമിക്ക് വേണ്ടി സ്ഥലമൊരുക്കി റിതിന് നേരെ തിരിഞ്ഞു.

“എനിക്ക് തന്ന വർക്ക് കഷ്ടമുണ്ട് റിതി.”

“എന്ത് പറ്റി..?”

“എന്നെ കൊണ്ട് ഒറ്റക്കാവില്ല..”

“അതിന് ഒറ്റക്ക് ചെയ്യണമെന്ന് ആര് പറഞ്ഞു...? നിനക്ക് ആരുടെ കയ്യിൽ നിന്ന് സഹായം വേണമോ പറഞ്ഞോളൂ..”

“അത് ശെരി.. എന്നിട്ടാണ് ഞാൻ ഇങ്ങനെ കഷ്ടപ്പെടുന്നേ.. ആരെയെങ്കിലും കിട്ടുമോ എന്ന് നോക്കട്ടെ..”

“എന്ന് വച്ച് മുഴുവൻ

💬 Comments

View all comments