0%

Chapter Title : ശ്രീയുടെ ആമി 2 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 14.4K

ക്രീം കളർ ചുരിദാറുടുത്ത സുന്ദരി ദേഷ്യത്തോടെയാണ് അവന്റെ കേബിനിലേക്ക് കയറിയത്. ചുണ്ട് കോട്ടിയുള്ള അവളുടെ വരവ് കണ്ടപ്പോൾ തന്നെ അവനത് മനസിലായിരുന്നു.

“നിന്റെ മുഖത്ത് കടന്നൽ കുത്തിയോ ആമി...?”

അവളൊന്നും മിണ്ടാതെ ചെയറിൽ ഇരുന്നു.

“മുഖത്ത് ഇത്ര വണ്ണം ഉണ്ടല്ലോ..”

ആംഗ്യം കാണിച്ച് പറയുന്ന റിതിന്റെ മുഖം നോക്കി അവൾ പിണക്കം കാണിച്ചു.

“എന്ത് പറ്റി..?”

“നമ്മളൊക്കെ ഇവിടുണ്ടെന്ന് ആർക്കും അറിയണ്ടല്ലോ..”

“എന്താടി അങ്ങനെ പറഞ്ഞെ..?”

“ഇന്നലെ രാത്രി എവിടെ പോയി..?”

“അത് ഒരു പാർട്ടി ഉണ്ടായിരുന്നു..”

“ഓ നിങ്ങൾക്കൊക്കെ എപ്പോഴും പാർട്ടി ആണല്ലോ..”

“അങ്ങനെയല്ലെടി.. നിന്നെ ഓർക്കാഞ്ഞിട്ടൊന്നുമല്ല.. നല്ല തിരക്കിലായി പോയി..”

“ആ അത് തന്നെയാ പറഞ്ഞേ.. നമ്മുടെ കാര്യമൊന്നും ആർക്കും അറിയേണ്ട എന്ന്..”

“ഓ... അത് ശെരി.. നിന്റെ വർക്ക് എവിടെ വരെയായി ഒന്ന് പറഞ്ഞേ...”

“അ..അത്.. ഏട്ടനും കാണാമല്ലോ.. ലൈവ് അല്ലേ..?”

“കണ്ടത് കൊണ്ടാ ബോസ്സ് ഉള്ളിൽ വിളിച്ച് ചോദിച്ചത്.. നിന്നെയൊക്കെ രക്ഷിച്ചിട്ടാണ് ഞാൻ വരുന്നേ... അതൊന്നും ആർക്കുമറിയേണ്ടല്ലോ..”

“അതിന് ഞാൻ എല്ലാം ചെയ്യുന്നുണ്ടല്ലോ..”

“കഴിഞ്ഞ ആഴ്ചത്തെ ഓരോ ദിവസവുമുള്ള വെരിഫിക്കേഷൻ നീ മാർക്ക്‌ ചെയ്തിട്ടുണ്ടോ.. നിന്റെ വർക്ക്‌ ലൈനിൽ ഒന്ന് കാണിച്ച് തന്നെ...”

അവൻ അവൾക്ക് നേരെ ലാപ് തിരിച്ചു. അവളതിൽ സൂക്ഷ്മമായി നിരീക്ഷിച്ച് ഇളിഭ്യമായ ചിരിയോടെ ഉയർന്നു.

“ആഹ... ചിരി നോക്ക്...”  അത് കേട്ടും അവൾ ചമ്മി.

“ഇതൊക്ക എന്നോട് ബോസ്സ് ചോദിക്കുമ്പോ ഞാൻ എന്ത് പറയും..?”

“മ്മ്...”

“മുൻപത്തെ പ്രൊജക്റ്റ്‌ സക്സസ് ആയ വക നീ കുറച്ചു പുറകോട്ടാണെന്ന് പറഞ്ഞു ബോസ്സ്..”

അവൾക്ക് കേട്ടിരിക്കാൻ മാത്രമേ ആയുള്ളു. ബോസ്സ്

💬 Comments

View all comments