0%

Chapter Title : ശ്രീയുടെ ആമി 3 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 6.5K

മറച്ചു പിടിച്ച് വരുന്ന തന്റെ സ്വന്തം പ്രിയതമ..! ശ്രീ എന്തായാലും നോക്കുമെന്നറിയാവുന്ന ആമി അവനെയും നോക്കി. റിതിന്റെ കേബിനിലേക്ക്‌ പോവുകയാണെന്ന് അംഗ്യം കാണിച്ചു. അവൻ തലയാട്ടി. അവർ മൂന്നു പേരും റിതിന്റെ കേബിനിലേക്ക് കയറി.

“ഓഹ് റിതി ഞാൻ ലാപ്പും ഫോണുമെടുത്തിട്ട് വരാം..”

ദൃശ്യ പറഞ്ഞു.

“ഞാനും വരാം..”

നവനീതും പറഞ്ഞതോടെ അവർ രണ്ടു പേരും പുറത്തിറങ്ങി. കേബിനിൽ ആമിയും റിതിനും മാത്രമായി. പക്ഷെ അഞ്ചു മിനിറ്റിന്റെ ഗ്യാപ് മാത്രമേ സംസാരിക്കാൻ കിട്ടുകയുള്ളു എന്ന് റിതിനറിയാം..

“ആമി..”

“മ്മ് ...”

അവൾ തലയുയർത്തി അവനെ നോക്കി

“നല്ല ഭംഗിയുണ്ട്..”

“താങ്ക്സ്..”

അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..

“എന്താ ഉദ്ദേശം..? വശീകരണമാണോ..?”

“ശ്ശെ...”

“ഓ സോറി.. ഇനിയെങ്ങനെയൊന്നും പറയാൻ പാടില്ലല്ലോ ല്ലേ...”

അവൾ കണ്ണുകൾ ഉയർത്തി.

“നീയിപ്പോ ഒരു ഭാര്യ ആണല്ലോ.. എന്റെ സ്വാതന്ത്ര്യങ്ങളൊക്കെ പോയില്ലേ..”

“എന്തിനാ ഏട്ടാ ഇങ്ങനൊക്കെ പറയുന്നേ..?”

“അന്ന് വരാമെന്ന് പറഞ്ഞിട്ട് നീ പറ്റിച്ചതല്ലേ.. പിന്നെ ഫോൺ സ്വിച്ച് ഓഫും...”

അവൾക്കൊന്നും മിണ്ടാനായില്ല.

“ഇഷ്ടമല്ലെങ്കിൽ തുറന്ന് പറയാം. എനിക്ക് മനസ്സ് വേദനിക്കാൻ വയ്യ..”

“ഏട്ടാ... എന്റെ കല്യാണം കഴിഞ്ഞില്ലേ.. ഇനിയങ്ങനെ വേണോ.. നമുക്ക് നല്ല ഫ്രണ്ട്‌സ് ആയാൽ പോരെ..”

“ആമി ഞാൻ പറഞ്ഞല്ലോ.. എനിക്ക് അങ്ങനെ കാണാൻ കഴിയില്ല..”

അപ്പോഴേക്കും ദൃശ്യയും നവനീതും തിരിച്ചെത്തി. പിന്നീട് പ്രൊജക്റ്റ്‌ ചർച്ചകളായിരുന്നു. ടേബിളിനടിയിൽ ആമിയുടെ കാൽവിരലുകൾ തന്റെതുമായി അവൻ കോർത്തു പിടിക്കാൻ ശ്രമിച്ചപ്പോൾ അവൾ വേഗം കാല് പിൻവലിച്ചു. ആമി അകലുകയാണ് എന്നൊരു ചിന്ത അവനിൽ ഉടലെടുത്തു.

അവരുടെ മീറ്റിംഗ് കഴിഞ്ഞ് ഉച്ചക്ക് ലഞ്ചിനു ആമിയും ശ്രീയും

💬 Comments

View all comments