0%

Chapter Title : ശ്രീയുടെ ആമി 3 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 6.5K

പോലെ അവളുടെ മനസ്സിൽ മിന്നി മറഞ്ഞു.

“ഇതൊക്കെ ഒരു വിശ്വാസമല്ലേ..?”

“മ്മ്...” അവളൊരു കുറ്റബോധത്തോടെ മൂളി. അവനത് മനസിലായില്ല.

“ഇന്ന് റിതി നിന്നോട് ഒന്നും പറഞ്ഞില്ലേ..?”

“കേബിനിൽ വച്ച് കാണാൻ നല്ല ഭംഗിയുണ്ടെന്ന് പറഞ്ഞായിരുന്നു.”

“അപ്പോ കൂടെയുള്ളവർ ഉണ്ടായില്ലേ..?”

“അവർ പുറത്തു പോയപ്പോൾ..”

“എന്നിട്ട് വേറൊന്നും പറഞ്ഞില്ലേ...?”

“ഇല്ല..”

അവർ ഭക്ഷണം കഴിച്ചു കഴിയാറായി. അവളുടെ മനസ്സിൽ ചില ചിന്തകൾ ഉടക്കി. ശ്രീക്ക് ഇങ്ങങ്ങനെയൊക്കെ പറയുന്നതിനും ചിന്തിക്കുന്നതിനും ഇപ്പോഴും ഒരു കുഴപ്പവുമില്ല. ആ വസ്തുത അവൾക്കതിശയമായി തോന്നി. അവൻ കഴിച്ച് കഴിഞ്ഞ് എഴുന്നേറ്റു. അവൾ കഴിയാറായ ഭക്ഷണത്തിൽ വിരലുരച്ച് അഗാധമായ ചിന്തിയിലാണ്ടു.

ഉച്ചക്ക് ശേഷം എല്ലാവരും കനത്ത വർക്കിലാണ്. ശ്രീ ഏന്തി വലിഞ്ഞ് എഴുന്നേറ്റൊക്കെ ശ്രദ്ധിക്കുമ്പോ ആമി സ്ഥാനത്തു തന്നെ ഇരുന്ന് വർക്ക്‌ ചെയ്യുന്നത് കാണുന്നുണ്ട്. പിന്നെ അധികം നോക്കാൻ നിന്നില്ല. അടുത്തുള്ളവരും അവനെ ശ്രദ്ധിക്കുമല്ലോ.

സമയം നീങ്ങി. പ്രോജെക്ടിന്റെ ഡിസ്‌കഷനു വേണ്ടി ദൃശ്യയും നവനീതും റിതിന്റെ കേബിനിലേക്ക് പോകുന്നുണ്ട്. കൂട്ടത്തിൽ ആമിയും ഒറ്റക്കും അല്ലാതെയും പോകുന്നുണ്ട്. ഇടക്ക് റിതിൻ അവരുടെ അടുത്തേക്ക് വരുന്നുണ്ട്. വർക്കിന്റെ ഗൗരവം തന്നെയാണ് എല്ലാവരുടെയും മുഖത്ത്.

ഓഫീസ് ടൈം കഴിഞ്ഞ് എല്ലാവരും ഇറങ്ങി. തന്റെ കേബിനിലേക്ക് ആമി വരുമെന്ന് റിതിൻ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. അവൾ ശ്രീയോടൊപ്പം വീട്ടിലേക്ക് തിരിച്ചു.

“പുതിയ പ്രൊജക്റ്റ്‌ നല്ല സീരിയസ് ആണെന്ന് തോന്നുന്നല്ലേ...” ശ്രീ ചോദിച്ചു.

“അതെ...”

“ഇത് സക്സസ് ആകുമോ..?”

“നോക്കണം..”

“റിതിൻ ഉണ്ടാവുമ്പോൾ പിന്നെ പേടിക്കണ്ടല്ലോ ല്ലേ..”

“മ്മ്..”

മൂളിയതല്ലാതെ അവൾ റിതിയെ കുറിച്ചൊന്നും സംസാരിക്കുന്നില്ല എന്ന് കണ്ടപ്പോൾ അവൻ പിന്നെ ഒന്നും എടുത്തിടാൻ

💬 Comments

View all comments