Chapter Title : ശ്രീയുടെ ആമി 4 [ഏകലവ്യൻ]
നിൽക്കാനേ ആയുള്ളു. കണ്ണുകളിൽ വെള്ളം നിറയുന്നു. ആരെയും കാണിക്കാതെ ഇതെങ്ങനെ മറച്ചു പിടിക്കുമീശ്വരാ.. അവൾ എഴുന്നേറ്റ് ബാത്‌റൂമിലേക്ക് പോയി. ഫോണെടുത്ത് സോറിയെന്ന് പറഞ്ഞ് റിതിന് കുറേ മെസ്സേജുകൾ അയച്ചു. ഒന്നും ഡെലിവേറെഡ് ആയില്ല. കോൾ ചെയ്തു. സ്വിച്ച് ഓഫാണ്. അത് മനപൂർവമാണെന്ന് അവൾക്ക് മനസിലായി. വീണ്ടും കണ്ണുകളിൽ വെള്ളം നിറഞ്ഞു. മുഖം കഴുകി കേബിനിലേക്ക് വന്ന് വെറുതെ സിസ്റ്റത്തിന്റെ മുന്നിലിരുന്നു. കുറച്ചു കഴിഞ്ഞ് തല വച്ച് കിടന്നു. ദൃശ്യ അന്വേഷിക്കാൻ വന്നപ്പോൾ തല വേദനയെന്ന് പറഞ്ഞൊഴിഞ്ഞു. വല്ലാത്തൊരു അവസ്ഥ. ഓഫീസ് ടൈം കഴിഞ്ഞപ്പോൾ പതിയെ എഴുന്നേറ്റു. ശ്രീ വരുന്നുണ്ട്. ബാത്‌റൂമിലേക്ക് പോകുന്നത് കണ്ടപ്പോൾ അവൾ വേഗം ടവൽ വച്ച് കവിളുകളിലെ നനവ് ഒപ്പിയെടുത്തു. മുടിയൊതുക്കി ബാഗ് റെഡിയാക്കി വച്ചപ്പോഴേക്കും ബാത്‌റൂമിൽ നിന്നിറങ്ങിയ ശ്രീ അവളുടെ അടുത്തേക്ക് നീങ്ങി.
“പെണ്ണേ... പോകാം..?”
അവൾ തലയാട്ടി അവന്റെ കൂടെ പുറത്തേക്ക് നടന്നു.
“എന്തു പറ്റിയെടി ഒരു മൂഡ് ഓഫ്..?”
“അറിയില്ല ഒരു തലവേദന പോലെ..”
നടക്കുന്നതിനിടയിൽ അവനവളുടെ തലയിൽ തൊട്ട് പിടിച്ച് ഒരു മുത്തം കൊടുത്തു. ആ സ്നേഹത്തിൽ ആമിയുടെ നെഞ്ച് കലങ്ങി പോയി. കണ്ണിൽ നിന്ന് വെള്ളം കിനിഞ്ഞിറങ്ങി.
“ഹോസ്പിറ്റലിൽ പോവേണ്ടല്ലോ..?”
“വേണ്ട..”
തല താഴ്ത്തി പറയുമ്പോൾ അവളുടെ സ്വരത്തിന്റ ഇടർച്ച അവനെ അറിയിക്കാതിരിക്കാൻ മാക്സിമം ശ്രമിച്ചു. ഭാഗ്യത്തിന് അവൻ അതിനോട് ശ്രദ്ധ കൊടുത്തില്ല. വീട്ടിലേക്കുള്ള യാത്രയിൽ ശ്രീയുടെ ബൈക്കിന്റെ പുറകിലിരുന്ന് ആമിയുടെ കണ്ണുകൾ നീല നിറക്കൂട്ടു ചാർത്തിയ ആകാശത്തിൽ മിഴിഞ്ഞു. നേരിയ നനവോടെ അവളുടെ ചെമ്മിഴികൾ നീണ്ടടയുന്നുണ്ട്.
ഉച്ചക്ക് നടന്ന കാര്യങ്ങളൊക്കെ രാത്രിയിൽ ചോദിക്കാമെന്ന് കരുതി മാറ്റി വെച്ചിരിക്കുകയായിരുന്നു ശ്രീ. വൈകാതെയവർ വീട്ടിലെത്തി.
വല്ല ചോദ്യങ്ങളോ സ്നേഹക്കൂടുതലോ നേരിടാൻ ത്രാണി ഇല്ലാഞ്ഞത് കൊണ്ട് തല വേദന മാറിയിട്ടില്ലെന്ന് തന്നെ അവൾ ശ്രീയെ വിശ്വസിപ്പിച്ചു. അധികം ഒന്നും പറയാൻ നിൽക്കാതെ അവൾക്കുമുന്നേ അവൻ ഫ്രഷാവാൻ കയറി. ആ സമയം ആമി റിതിയെ ഒന്ന് വിളിച്ചു നോക്കി. റിങ് പോവുന്നുണ്ട് എടുത്തില്ല. ഇങ്ങോട്ട് കോൾ വരുന്നത് കണ്ടപ്പോൾ ഒരേ സമയം സന്തോഷവും നെഞ്ചിടിപ്പും കൂടി. അവൾ കോൾ അറ്റൻഡ് ചെയ്ത് പുറത്തേക്ക്
💬 Comments
View all comments