0%

Chapter Title : ശ്രീയുടെ ആമി 5 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 10042

ഉള്ളു.”

പറഞ്ഞു തീർന്നതും അവരുടെ മുൻപിലേക്ക് ലിഫ്റ്റ് വാതിൽ തുറന്നു. രണ്ടാളും ഏഴാം നിലയിലേക്ക് കാലെടുത്തു വച്ചു.

“അല്ല എന്തോ ഉണ്ട്…പറയ്…”

റിതിന്റെ മറുപടി അവൾക്ക് വിശ്വാസമാവാത്തത് കൊണ്ട് നിഗൂഢത എന്താണെന്ന് അറിയാൻ ത്വര കാണിച്ച സമയം അവളുടെ ഫോണിലേക്ക് കോൾ വന്നു. നോക്കിയപ്പോൾ ശ്രീയാണ്. അവൾ വേഗം ഫോൺ മറച്ചു പിടിച്ചു. റിതിനോടൊത്ത് ഒരു ഹോട്ടൽ റൂമിലേക്ക് പോകുന്നതൊക്കെ കുറച്ച് കടന്ന കയ്യാണ്.

ഇതൊക്കെ ശ്രീയോട് എങ്ങനെ പറയും എന്ന ചിന്ത അവളിൽ ഭയമുളവാക്കി. അപ്പോഴേക്കും വരാന്തയിലെ നാലാമതുള്ള മുറി തുറന്ന് അവനവളെ ക്ഷണിച്ചു. തെല്ലോന്ന് ശങ്കിച്ച ശേഷം അവൾ റൂമിലേക്ക് കയറി. പുറകിൽ വാതിലിന്റെ ലോക്ക് വീഴുന്ന ശബ്ദം കേൾക്കാം. ശ്രീയുടെ കോൾ ഒരു മിസ്ഡ് കോളായി പരിണമിച്ചു.

“ഏട്ടാ.. നമ്മളെന്തിനാ ഇവിടെ വന്നതെന്ന് അവർ ചോദിച്ചോ..?”

“നി പേടിക്കേണ്ടടി.. അതൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്. ഒരു കുഴപ്പവും ഇല്ല..ഇത് മീറ്റിങ്ങും ഫങ്ക്ഷനും കോൺഫറൻസ് ഓക്കെ നടക്കുന്ന ഹോട്ടലാണ്.. നമ്മുടെ ബോസ്സിന്റെ തന്നെ അധിക മീറ്റിങ്ങും ഇവിടെയാ നടക്കാറുള്ളത്..”

“ബോസ്സിന്റെയോ…?” അവൾ ഞെട്ടി.

“പേടിക്കേണ്ട.. ഇന്ന് ഇവിടെയല്ല..”

അവനതും പറഞ്ഞ് ചിരിച്ചു കൊണ്ട് മുറിയിലെ ലൈറ്റ് ഓഫ്‌ ചെയ്ത് മുന്നോട്ട് നീങ്ങി. അവൾ റൂമിലാകെ ഒന്ന് കണ്ണോടിച്ചു. വലിയ ബെഡ് ടീപ്പോയ്, ബെഡ്ലാമ്പ്, മരത്തിന്റെ സ്റ്റൂളുകൾ, ചെയറുകൾ, വാർഡ്രോബ് വിത്ത്‌ മിറർ. ഹൈ ക്ലാസ്സ്‌ സെറ്റപ്പ്. ആ സമയം വലതു ഭാഗത്തുള്ള വിശാലമായ വലിയ കർട്ടനുകൾ രണ്ടും റിതിൻ വലിച്ചു നീക്കി. തല്ക്ഷണം തെളിച്ചമുള്ള സൂര്യപ്രകാശം റൂമിനുള്ളിലേക്ക് പരന്നു നീണ്ടു.

“വൗ..”

കൗതുകം പൂണ്ട അവസ്ഥയിൽ ആമിയുടെ വായിൽ മന്ത്രണം മുഴങ്ങി. കർട്ടന്റെ പുറകിൽ ഒളിപ്പിച്ച കടല് കാണാവുന്ന തരത്തിൽ അസ്സൽ വ്യൂപോയിന്റ് പോലെ ഗ്ലാസ് വിൻഡോ തെളിഞ്ഞു. നീലാകാശവും നീല കടലും വെള്ളയിൽ പുതഞ്ഞ മണൽ തീരവും..!

അവൾ പതിയെ ആ ഗ്ലാസ്‌ വിൻഡോയുടെ അടുത്തേക്ക് നീങ്ങി. താഴേക്ക് കാണാവുന്ന റോഡും മരങ്ങളും ഓക്കെ കണ്ടപ്പോൾ അവൾക്ക് മനസിലായി നല്ല ഉയരത്തിൽ തന്നെയാണ് അവരുള്ളതെന്ന്.

“എങ്ങനെയുണ്ടെടി…?”

“ഭയങ്കരം തന്നെ..!”

ദൂരം കാഴ്ച്ചയിൽ കണ്ണെടുക്കാതെയാണ് അവൾ മറുപടി

💬 Comments

View all comments