Chapter Title : ശ്രീയുടെ ആമി 6 [ഏകലവ്യൻ]
നോക്കി.
കണ്ണുകൾ നൽകിയ സമ്മതം ഉളവാക്കുന്ന ശ്രീയുടെ ആംഗ്യം കണ്ടപ്പോൾ റിതിന്റെ വാക്കുകളെ നേരിടാൻ ആത്മ വിശ്വാസം കിട്ടിയത് പോലെയൊരു പ്രതീതി അവളിൽ ഉളവായി. ഓഫീസിനുള്ളിൽ തന്നെ കാത്തു നിൽക്കാൻ വേണ്ടി അവളും തിരിച്ച് ആംഗ്യം കാണിച്ചു. സമ്മതമറിയിച്ചുള്ള ശ്രീയുടെ മറുപടി ആംഗ്യവും കണ്ട് ആശ്വാസത്തോടെ അവൾ റിതിന്റെ അടുത്തേക്ക് ചെന്നു.
“മീറ്റിംഗ് ഉണ്ടെങ്കിൽ വിളിച്ചാൽ മതിയെന്ന് പറഞ്ഞതല്ലേ..?”
ദേഷ്യത്തോടെയാണ് അവൾ റിതിന്റെ കേബിനുള്ളിലേക്ക് കയറിയത്.
“മീറ്റിംഗ് തന്നെയാണ്.. നീയുമായുള്ള മീറ്റിംഗ്.”
അവളവനെ രൂക്ഷമായി നോക്കി.
“ഇരിക്കെടി..”
“വേണ്ട..”
“എന്തിനാ ഇങ്ങനെ ദേഷ്യം കാണിക്കുന്നേ..? പ്ലീസ് ഒന്നിരിക്ക്..”
അത് കേട്ട് മടിയോടെ അവൾ കസേരയിൽ ഇരുന്നു.
“ഉച്ചക്ക് കാന്റീനിൽ വച്ച് എന്തായിരുന്നു സംസാരം..?”
“എന്ത്..?”
“നീയും ശ്രീയും..”
“ഒന്നുമില്ല..”
“നിന്റെ കണ്ണുകൾ കലങ്ങിയത് ഞാൻ ശ്രദ്ധിച്ചിരുന്നു.”
“ഏട്ടൻ അവിടെ ഉണ്ടായിരുന്നോ..?”
“ഉം..”
“ഒളിഞ്ഞു ശ്രദ്ധിക്കുകയാണോ..?”
“അങ്ങനെയും പറയാം”
“ഏട്ടന് വേറെ പണിയൊന്നുമില്ലേ..?”
“ഇല്ല.. എന്തായിരുന്നു നിങ്ങൾ സംസാരിച്ചത്..?”
“ഒന്നുല്ല..”
“മ്മ്.. പറയുന്നില്ലേൽ വേണ്ട.. നി എന്നിൽ നിന്ന് ഒഴിവാകാൻ ശ്രമിക്കുകയാണോ..?”
അതിനവൾ മറുപടി കൊടുത്തില്ല.
“നിന്റെ ഇപ്പോഴുള്ള പെരുമാറ്റത്തിന്റെ കാരണമറിയാതെ എനിക്ക് എങ്ങനെ സമാധാനം ഉണ്ടാകുന്നെ...?”
“സമാധാനിക്കേണ്ട..”
“ആമി.. എന്താ പറ്റിയത്..?”
അവൾ വീണ്ടും മൗനം പാലിച്ചപ്പോൾ അവരുടെ ഇടയിലും കുറച്ച് നേരത്തേക്ക് മൗനം കടന്നു വന്നു. ഓഫീസ് ടൈം കഴിഞ്ഞപ്പോൾ കേബിന് പുറത്ത് എല്ലാവരും പോകാനുള്ള തയ്യാറെടുപ്പിന്റെ ബഹളം കേൾക്കാം. എല്ലാവരും ഇറങ്ങി തുടങ്ങിയെന്നു കണ്ടപ്പോൾ ആമിക്ക് വെപ്രാളമായി.
“ഞാൻ പോവാ..”
“പറഞ്ഞിട്ട് പൊയ്ക്കോ..”
“എനിക്ക് ഒന്നും പറയാനില്ല..”
“ഒരിക്കൽ കൂടി നീയുമായുള്ള നിമിഷങ്ങൾ ഞാൻ ആഗ്രഹിച്ചോട്ടെ..?”
കണ്ണുകൾ ഉയർത്തി അവളവനെ നോക്കി. പക്ഷെ നാക്ക് ശബ്ദിച്ചില്ല. കാരണം ആ ചോദ്യം പ്രതീക്ഷിച്ചിച്ചതല്ല. ദേഷ്യം കൊണ്ട് ചുവന്നു വന്ന പെണ്ണിന്റെ മുഖം കണ്ട് അവൻ തുടർന്നു.
“ശ്രീയുടെ സമ്മതത്തോടെ മതി.”
“അങ്ങനെയാണെങ്കിൽ ഏട്ടൻ തന്നെ ശ്രീയോട് സമ്മതം ചോദിക്കണം.”
“അതെങ്ങനെ..?”
ഒന്നും മിണ്ടാതെ ദേഷ്യ ഭാവത്തോടെ അവൾ എഴുന്നേറ്റ് തിരഞ്ഞു നടന്നു.
“ഏയ്.. ആമി.. നിക്കെടി.”
“ആമി..”
അവനും എഴുന്നേറ്റു. അപ്പോഴേക്കും ആമി പുറത്തു കടന്നിരുന്നു. ആളുകളൊഴിയുന്ന
💬 Comments
View all comments