Chapter Title : ശ്രീയുടെ ആമി 6 [ഏകലവ്യൻ]
ഹാർദ്രവമായി സ്വീകരിച്ചു. ഓഫീസ് ടീമിന് വിട്ടുകൊടുക്കന്നതിനു മുൻപ് ദൃശ്യ അവരെയും കൂട്ടി വധൂ വരന്മാരുടെ അടുത്തേക്ക് പോയി പരിചയപ്പെടുത്തി കൊടുത്തു. കൂടാതെ ഫാമിലിയിലെ എല്ലാവർക്കും പരിചയപ്പെടുത്തി. എല്ലാവരും നിറഞ്ഞ സന്തോഷത്തോടെ അവരെ സ്വീകരിച്ചു. ആമിയുടെ ചമ്മലൊക്കെ ഒരുവിധം അകന്നിരുന്നു. ശേഷം ഓഫീസ് ടീമിന്റെ അടുത്തേക്ക് നടക്കുമ്പോൾ ദൃശ്യ അവളുടെ അടുത്തു കൂടി കയ്യിൽ പിടിച്ചു.
“ആമി എന്തൊരു മാറ്റമാണിത്.. നല്ല ഭംഗിയുണ്ട്..”
പുഞ്ചിരിയോടെയാണ് ആമിയുടെ മറുപടി.
“ഇതിന്റെ ക്രെഡിറ്റ് എന്റെ ഭർത്താവിനുള്ളതാ.. ഏട്ടന്റെ സജഷനാ..”
“വൗ.. സൂപ്പർ.. നിങ്ങൾ സൂപ്പർ കപിൾസാ..”
അത് കേട്ടപ്പോൾ ആമി ശ്രീയുടെ കയ്യിൽ പിടിച്ച് നിറഞ്ഞ സന്തോഷത്തോടെ നോക്കി. അവനും സന്തോഷം. അപ്പോഴേക്കും ബാക്കിയെല്ലാവരും അവർക്ക് ചുറ്റും കൂടിയിരുന്നു. എല്ലായിടത്തും നിന്നും ആമിയുടെ സൗന്ദര്യം പുകഴ്ത്തിയുള്ള കോംപ്ലിമെന്റ് ഉയർന്നു. സഹർഷം പുഞ്ചിരിയോടെ അവളെല്ലാം വരവേറ്റു.
“കഴുത്ത് വരെ മൂടിക്കൊണ്ട് ഓഫീസിൽ വരുന്ന പെൺകുട്ടിയാ..”
കൂട്ടത്തിൽ ഉയർന്ന പെൺശബ്ദം എല്ലാവരിലും ചിരി പടർത്തി. ആമിയുടെ മുഖത്ത് ചെറിയ ചമ്മൽ ചിരിയും വിരിഞ്ഞു. ശ്രീയുടെ മുഖത്ത് നോക്കുമ്പോൾ അവൻ അതൊക്കെ ആസ്വദിക്കുകയാണ്.
“ഇവിടെയാണ് ശ്രീയുടെ മിടുക്കും. പാർട്ണറുടെ ഇഷ്ടത്തിന് അനുസരിച് അൽപം ഫ്രീഡം കൊടുക്കണം.. എന്റെയൊന്നും ഭർത്താവ് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ തന്നെ വിടത്തില്ല..”
“ഇങ്ങനൊക്കെ ഇട്ടാലും കാണാൻ ഒരു ഭംഗിയൊക്കെ വേണം.. നിനക്കതില്ലല്ലോ..”
പെട്ടന്നുണ്ടായ ഒരു കോളീഗിന്റെ കൌണ്ടറിൽ എല്ലാവരും പൊട്ടി ചിരിച്ചു. ആമിയും ശ്രീയുടെ മുഖത്ത് നോക്കി ചിരിക്കുകയാണ്. അല്പനേരത്തെ കൂട്ട സല്ലാപത്തിന് ശേഷം ആൺ പടകളും പെൺ പടകളും വേറെ വേറെ ഗ്രൂപ്പായി തിരിഞ്ഞു. ആണുങ്ങൾക്കിടയിൽ ഡ്രിങ്ക്സ് ന്റെയും ഭക്ഷണത്തിന്റെയും കാര്യങ്ങളാണെങ്കിൽ പെണ്ണുങ്ങൾക്കിടയിൽ ഗോസിപ്പുകളും കുശുമ്പുകളുമാണ് സംസാര വിഷയം. മാര്യേജ് പാർട്ടി മുറുകുന്നത്തോടെ കൂടുതൽ ആളുകൾ വരാനും അന്തരീക്ഷത്തിൽ പെർഫ്യൂംകളുടെ മണങ്ങളും നിറയാൻ തുടങ്ങി.
പുറമെ ഉള്ള ആളുകൾ കൂടാതെ ഓഫീസിലെ കൂട്ടുകാരും ആമിയുടെ മേൽ നോട്ടങ്ങൾ പായിക്കുന്നത് ശ്രീ ശ്രദ്ധിക്കുന്നുണ്ട്. അത് അവനും ഒരു അതിശയം തോന്നി. പെണ്ണൊന്നൊരുങ്ങി വന്നാൽ ഏത് ആണിന്റെയും നില തെറ്റുമെന്നത് അർത്ഥം വെക്കുന്നത് പോലെ. അതാണല്ലോ ഈ ലോകത്തിന്റെ ഒരു നിയമം.
ആമിയുടെ മൂഡും
💬 Comments
View all comments