Chapter Title : ശ്രീയുടെ ആമി 6 [ഏകലവ്യൻ]
ചമ്മിയ ചിരി ചിരിച്ചു. അത് മനസിലാക്കി റിതിൻ തന്നെ വിഷയം മാറ്റി. ശേഷം എല്ലാവരും ഒന്നിച്ചു നവ ദമ്പതികളുടെ സ്റ്റേജിലേക്ക് കയറി. ഓഫീസ് ടീം ഒത്തുകൂടി ഗിഫ്റ്റുകൾ സമ്മാനിച്ചു. അതിൽ വിലകൂടിയ ഗിഫ്റ്റുകളാണ്. ശേഷം അവരുടെ കൂടെ നിന്ന് എല്ലാവരുമായി ഫോട്ടോ എടുത്തു. റിതിനെയും ദൃശ്യ എല്ലാവർക്കുമായി പരിചയപ്പെടുത്തി. പാർട്ടി വീണ്ടും മുറുകി. ഭക്ഷണ ക്രമീകരങ്ങൾ മുറക്ക് നടന്നു കൊണ്ടിരിക്കുന്നുണ്ട്. കൂടുതൽ ആളുകൾ എത്തി തുടങ്ങി.
കൺമറയത്തു തന്നെ ശ്രീ ഉള്ളത് കൊണ്ട് ആമിയെ ഒന്ന് നേരാവണ്ണം ശ്രദ്ധിക്കാൻ റിതിന് സാധിക്കുന്നില്ല. എങ്കിലും ഇടം കണ്ണിട്ട് നോക്കുന്നുണ്ട്. കാണും തോറും കൊതി വളരുകയാണ്. കൺ നിറയെ കാണാൻ, ശരീരം മുറുക്കെ ശരീരത്തോട് ചേർക്കാൻ, ചുണ്ടുകളിൽ ചുവപ്പ് പടരും വരെ ചുംബിക്കാൻ ആസക്തി കൂടുകയാണ്. റിതിൻ ഒരിക്കിലും ചിന്തിക്കാത്ത വേഷത്തിലാണ് ആമിയുടെ ആകാരം. വെരി സെക്സി...! അവന്റെ മനസ്സ് മന്ത്രിച്ചു.
അപ്പോഴാണ് ദൃശ്യ അടുത്ത പ്ലാൻ പറയുന്നത്. ഓഫീസ് ടീമിന് എല്ലാവർക്കും മുകളിലത്തെ ബാൽക്കണിയിൽ സ്വിമ്മിംഗ് പൂളിനടുത്തു ഡൈനിങ് ഒരുക്കിയിട്ടുണ്ട്. കൂട്ടത്തിൽ ഡ്രിങ്ക്സും. ദൃശ്യയാണ് പ്ലാൻ പറഞ്ഞതെങ്കിലും മാസ്റ്റർ ബ്രെയിൻ റിതിൻ ആണ്. അതിന്റെ സത്യം അവിടെ വേറെ ആർക്കും അറിയില്ല. ഹാളിലുള്ള ആൾക്കൂട്ട ബഹളങ്ങളിൽ നിന്ന് എല്ലാവരും ആഹ്ലാദത്തോടെ മുകളിലേക്ക് പോകാൻ തുടങ്ങി. ആമി പതിയെ ശ്രീയുടെ അടുത്ത് ചെന്നു. അവന്റെ മുഖത്ത് ഒരു മാറ്റം അവൾ ശ്രദ്ധിച്ചിരുന്നു. അതൊരു പക്ഷെ റിതിന്റെ വരവ് കാരണമാകാം. അവളവന്റെ കയ്യിൽ പിടിച്ചു.
“ഏട്ടാ...”
“ആ..”
“മുകളിലേക്ക് പോകുന്നുണ്ടോ..?”
“പോകണോ..?”
“ഏട്ടൻ പറയ്..”
“നിന്റെ ഇഷ്ടം പോലെയാകാം..”
“എല്ലാവരും പങ്കെടുക്കുമ്പോൾ നമ്മൾ ഒഴിഞ്ഞ് മാറുന്നത് മോശമല്ലേ..ഇവിടെ വരെ വന്നതല്ലേ..”
“അത് ശെരിയാ..”
“പോകാം..?”
“എല്ലാവരും അവിടെ എത്തട്ടെ.. നമുക്ക് പതിയെ സ്റ്റെയർ കയറാം..”
ആമിയുടെ സമ്മതത്തോടെ അവർ രണ്ടാളും ഒരുമിച്ച് സ്റ്റെയർ കയറാൻ തുടങ്ങി. ശ്രീയുടെ മുഖം മാറിയതിന്റെ കാരണം അറിയാതെ അവൾക്ക് സമാധാനം കിട്ടിയില്ല. വീണ്ടും അവനെ വിളിച്ചു.
“ഏട്ടാ..”
“എന്താടി..?”
“മൂഡ് ഓഫ് ആണോ..?”
“അല്ല.. എന്തേ..?”
“പിന്നെ മുഖത്തു ഒരു ഗൗരവം.. വരുമ്പോ ഉള്ളത് പോലെയല്ലല്ലോ..”
“ഏയ്..
💬 Comments
View all comments