0%

Chapter Title : ശ്രീയുടെ ആമി 6 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 14109

ടോപ് വ്യൂ. കറുപ്പിന്റെ നിറം കലർന്ന ആകാശം നക്ഷത്രങ്ങളാൽ തിളങ്ങുന്നു. ഒരു വ്യൂ പോയിന്റ് പോലെ ദൂരെയുള്ള ഫ്ലാറ്റുകളും കെട്ടിടങ്ങളും വെളിച്ചം കത്തിച്ച് നിൽക്കുന്നത് പോലെയുള്ള കാഴ്ച്ച. ബ്യൂട്ടിഫുൾ...!

ആമി ശ്രീയുടെ കയ്യും പിടിച്ച് പൂളിന്റെ സൈഡിലൂടെ നീങ്ങി. അരികിൽ കൈവരികൾ കെട്ടി ചെറിയ വെട്ടങ്ങൾ അലങ്കരിച്ചിട്ടുണ്ട്. പൂളിന്റെ അങ്ങേതലക്കൽ ആണ് ഡിനിംഗ് സൗകര്യം. അതിനപ്പുറത്ത് സൈഡിൽ ചെറിയ ബാർ മോഡൽ സൗകര്യം. അതിന് ചുറ്റിലും വേറെ തന്നെ ഇരിക്കാനും കിടക്കാനും സൗകര്യം. അത് കഴിഞ്ഞാൽ ഒരു സ്പേസ്ഫ്രീ പ്ലേസ്. എല്ലാവർക്കും ഒന്നിച്ചു നിൽക്കാനും ഫോട്ടോ എടുക്കാനുമൊക്കെ പറ്റുന്ന സ്പോട്. അവർ എല്ലാം വീക്ഷിച്ചു കൊണ്ട് മുന്നോട്ട് നടന്നു. കുറച്ചു പേരൊക്കെ ഡ്രിങ്ക്സ് അടി തുടങ്ങിയിട്ടുണ്ട്. സമാധാനമെന്തെന്നാൽ അവിടെയിപ്പോ നമ്മുടെ ഓഫീസ് ടീം മാത്രമേ ഉള്ളു. ആവിശ്യത്തിന് പ്രൈവസി ഉണ്ട്. എല്ലാവർക്കും എല്ലാവരെയും അറിയാം. ആമിയെ കണ്ടപ്പോൾ ദൃശ്യ വേഗത്തിൽ അവരുടെ അടുത്തേക്ക് നടന്നു.

“ആമി...  നിങ്ങളിതെവിടെയാ പോയത്..? എത്ര നേരമായി..”

ആമിയപ്പോൾ ഒരു വിരൽ പൊക്കി കാണിച്ച് കൊടുത്തു. ദൃശ്യക്ക് കാര്യം പിടികിട്ടി.

“മ്മ്.. വാ..ഭക്ഷണം കഴിക്കുന്നതിനു മുൻപ് നമ്മുക്ക് എല്ലാവർക്കും ഒന്നിച്ചൊരു ഫോട്ടോ എടുക്കാം. ഇപ്പോഴേ എല്ലാത്തിനേം ബോധത്തോടെ കിട്ടു..”

അതും പറഞ്ഞ് ദൃശ്യ എല്ലാവരെയും ഫോട്ടോ എടുക്കാൻ ക്ഷണിച്ചു. അപ്പോഴാണ് റിതിനെ കാണുന്നത്. കൈവരിയുടെ അറ്റത്തു ഫോണിൽ സംസാരിച്ചു നിൽക്കുകയാണ് പുള്ളി. ദൃശ്യ അവനെയും വലിച്ചു കൊണ്ടു വന്ന് സെൽഫിക്ക് പോസ് ചെയ്യിപ്പിച്ചു. ഒന്ന് രണ്ട് നല്ല ക്ലിക്കുകൾ കിട്ടി. എല്ലാവരും ഉന്മാദം കൊണ്ട് ആർപ്പ് വിളിച്ചു.

“ഇനിയുള്ള നിമിഷങ്ങൾ നമ്മുടെ എൻജോയ്മെന്റിനുള്ളതാണ്. ഇവിടെ തങ്ങാൻ ആഗ്രഹിക്കുന്നവർ എന്നോട് ഇപ്പോഴേ പറയണം. ഡ്രിങ്ക്സ് കഴിക്കുന്നവർ കൺട്രോൾ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. ഫുഡ്‌ കഴിക്കാൻ മറക്കരുത്. സോ... ലെറ്റസ്‌ സെലിബ്രേറ്റ്......!”  അല്ലേ മാനേജറെ.....?”

പറഞ്ഞു കഴിഞ്ഞ് റിതിന് നേരെ ദൃശ്യയുടെ ചോദ്യം വന്നതും അവൻ രണ്ടു കയ്യും ഉയർത്തി ഒതുങ്ങുന്ന തരത്തിൽ സമ്മതം കൊടുത്തു. ആ ആംഗ്യത്തിൽ എല്ലവരും ചിരിച്ച് ആർപ്പ് വിളിച്ച് അവരവരുടെ പരിപാടികൾ തുടങ്ങി. ആഘോഷങ്ങൾ മുഴങ്ങുന്ന സുലഭ നിമിഷങ്ങൾ. പക്ഷെ ആമിയും ശ്രീയും

💬 Comments

View all comments