0%

Chapter Title : ശ്രീയുടെ ആമി 6 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 14476

നേരത്തെ ഉണ്ടായിരുന്ന ചെറു വെട്ടം പോലും ഇപ്പോഴില്ല. രാത്രിയുടെ വെളിച്ചം മാത്രം. കണ്ണുകൾ പൊരുത്ത പെടുന്ന വെട്ടത്തിൽ ഫോൺ നിർത്താതെ ബെല്ലടിക്കുന്നത് കേൾക്കാം. എടുത്തു നോക്കിയപ്പോൾ റിതിനാണ്. നോട്ടമുറക്കാത്ത കണ്ണുകളെ രണ്ടു തവണ പൂട്ടിയടച്ച് അവൾ സങ്കോചിച്ചു. ബെൽ തീരുന്നതിന് മുൻപേ കോൾ അറ്റൻഡ് ചെയ്തു. സ്വരം തെറ്റാതിരിക്കാൻ ശ്രദ്ധയോടെ സംസാരിച്ചു.

“ഹലോ...”

“ഹലോ..ആമി..”

“ആ..”

“എവിടെയാ...?”

എന്തുത്തരം പറയണമെന്ന് ആലോചിച്ച് അവളൊന്ന് പകച്ചു. ശ്രീയുടെ അബോധാവസ്ഥ മനസ്സിൽ മുഴങ്ങുമ്പോൾ വലിയ പ്രശ്നം ഉണ്ടാകാൻ ഇടയില്ലെന്ന് കരുതി മറുപടി കൊടുത്തു. കൂടാതെ തന്റെയുള്ളിലും ഉണ്ടല്ലോ മദ്യ ലഹരി.

“ഹലോ..ആമി..”

“മ്മ്.. ഓഡിറ്റോറിയം..”

“നീ പോയില്ലേ..? ദൃശ്യ പോകുന്നത് കണ്ടല്ലോ..”

“മ്മ്..ഏട്ടൻ പോയില്ലേ..?”

“ഇല്ല.. താഴെയുണ്ട്..”

“എന്തേ..?”

“ഒന്നുമില്ല. ശ്രീ എവിടെ..?”

“ഇവിടെയുണ്ട്.”

“എവിടെ..?”

“ഇവിടെ കിടക്കുന്നുണ്ട്.”

“കിടക്കാനോ..?”

“ഉം..”

“ഞാൻ അങ്ങോട്ട് വരാം.”

അവളൊന്നും മിണ്ടിയില്ല. കോൾ കട്ടായി. ഫോൺ മേശയിൽ വച്ച് ചെയറിൽ ഇരുന്ന് കണ്ണടച്ചു. തലയിൽ ലഹരി കണങ്ങൾ വട്ടത്തിൽ ചലിക്കുന്ന ഫീൽ. റിതിന്റെ കോൾ അറ്റൻഡ് ചെയ്തത് അബദ്ധമായോ എന്നവൾക്ക് തോന്നി. ഇന്നലെ മുതൽ ചോദിക്കുന്നുണ്ട് എന്തിനെങ്കിലും അനുവാദമുണ്ടോ എന്ന്. തന്റെ ഈയൊരു അവസ്ഥ മുതലെടുക്കുമോ എന്നവൾ ഭയന്നു. എടുത്തെങ്കിൽ തന്നെ എന്തു ചെയ്യാൻ..? ഭർത്താവ് ഓഫായി കിടക്കുകയാണ്. ആലോചിക്കുമ്പോൾ അവൾക്ക് തല പെരുക്കുന്നത് പോലെ തോന്നി. കുപ്പിയിൽ ഇനിയും മദ്യം ബാക്കിയുണ്ട്. ഒന്നൂടെ അടിച്ചാലോ എന്ന് ചിന്തിച്ചെങ്കിലും ചെയ്തില്ല. അഞ്ചു മിനുട്ട് കഴിഞ്ഞപ്പോൾ അവളുടെ ഫോൺ റിങ് ചെയ്തു. റിതിൻ.

“ഹലോ..”

“എടി..എവിടെ..? ഞാനിവിടെയെത്തി..”

“ആ.. എൻഡിൽ ഒരു ചെറിയ ടവർ കാണുന്നില്ലേ..?”

“ആ...”

“അതിന്റെ പുറകിലാ ഉള്ളത്.”

“അവിടെയോ..? അവിടെയെന്താ..?”

“ഒന്നുല്ല..”

“മ്മ്..ഞാൻ അങ്ങോട്ട് വരാം..”

“മ്മ്..”

കോൾ കട്ട് ചെയ്ത് റിതിൻ വേഗത്തിൽ ടവറിന്റെ അടുത്തേക്ക് നടന്ന് പുറകിലേക്ക് കയറി. ആമി അവിടെ ചെയറിൽ ഇരിക്കുന്നുണ്ട്.

“ആമി..”

“ആ...”

“എന്തു പറ്റി..?”

‘ഒന്നും പറ്റിയില്ല..”

അവൻ അടുത്തേക്ക് വന്ന് ചെയറിലിരുന്നു.

“ഓ... ഇവിടെ വച്ചാണല്ലേ നിങ്ങടെ പരിപാടി ഉണ്ടായിരുന്നത്.”

“മ്മ്..”

അവൾ ജാള്യതയിൽ മൂളി.

“നിങ്ങൾ പോകുന്നില്ലേ..?”

“വരുമ്പോ ശ്രീയെ

💬 Comments

View all comments