Chapter Title : ശ്രീയുടെ ആമി 7 [ഏകലവ്യൻ] [നിർവൃതിയുടെ ചുവടുകൾ]
ദൃശ്യയും റെജോയിൻ ചെയ്തു. ആ ആഴ്ച കഴിയുമ്പോൾ വർക്കുകൾ ഒക്കെ കഴിഞ്ഞ് പ്രൊജക്റ്റ് ഫൈനൽ ഡേറ്റ് ഉറപ്പിച്ചു. ഭാരിച്ച പണികൾ ഒഴിഞ്ഞപ്പോൾ ആമിക്ക് സ്വന്തം വീട്ടിൽ ചെന്ന് കുറച്ച് ദിവസം നിൽക്കണമെന്ന് തോന്നി. ശ്രീയോട് മിണ്ടുമ്പോഴുള്ള വല്ലായ്മയും മാറും, വേറെ ചില ഉദ്ദേശങ്ങളും ഉണ്ട്. ശ്രീയോട് സമ്മതം ചോദിച്ചപ്പോൾ ആദ്യം ഒന്നും മിണ്ടിയില്ലെങ്കിലും പിന്നീട് സമ്മതിച്ചു. ഇതിനിടയിൽ ഒരിക്കൽ പോലും ശരീരികമായി ബന്ധപ്പെട്ടിട്ടില്ല. കാരണം അതിന് വേണ്ടി അവളുടെ മനസ്സ് ഒട്ടും തയ്യാറല്ലായിരുന്നു. അവന്റെയും. ശ്രീയെ തനിച്ചാക്കി പോകുന്നതിൽ വിഷമം കൂടിയെങ്കിലും മനസ്സ് വീണ്ടെടുക്കാൻ വേണ്ടി മൂന്ന് ദിവസത്തേക്ക് ആമി അവളുടെ വീട്ടിൽ താമസിക്കാൻ പോയി. കൺസീവ് ചെയ്തതിന്റെ ശരീരികമായി ബുദ്ധിമുട്ടൊന്നും ഇല്ലാത്തത് കൊണ്ട് നേരിയയൊരു ആശ്വാസം. എങ്കിൽ പോലും അടുത്ത മെൻസസ് ഡേറ്റ് വരെ സമാധാനം ഉണ്ടായില്ല. ലെസ്സ് ചാൻസ് ആണെങ്കിലും പ്രെഗ്നനൻസി തടയാൻ വേണ്ടിയുള്ള ഉപായത്തിന് പരിചയമുള്ള ഗൈനക് ഡോക്ടറെയും കണ്ടു. ഇതൊന്നും ശ്രീ അറിഞ്ഞിരുന്നില്ല.
മാസത്തിന്റെ അവസാന ആഴ്ചയിൽ പ്രൊജക്റ്റ് ഫൈനൽ ഡേറ്റ് വന്നെത്തി. പതിവ് പോലെ തന്നെ അതും സക്സസ് ആയി. കമ്പനിയുടെ ഉയർച്ചയിൽ ബോസ്സ് പൂർണ സന്തോഷവാനാണ്. പ്രൊജക്റ്റ് ഇത്രയും സക്സസ് ആവാൻ മാനേറായ റിതിൻ ഉത്സാഹിച്ചത് ആമിയെന്ന പെണ്ണ് ഓഫീസിൽ ഉള്ളത് കൊണ്ടാണെന്ന് അവൾക്കല്ലാതെ വേറെയാർക്കും അറിയില്ല.
ബോധമണ്ഡലങ്ങളിൽ മാറി മറിയുന്ന ചിന്തകളുള്ള മനുഷ്യൻ...! ആമിയുമായുള്ള ഇഴകിയ രതി ബന്ധത്തിന് ശേഷം അവന്റെ മനസ്സ് കടിഞ്ഞാൺ കിട്ടാത്ത കുതിരയെ പോലെ പായുകയാണ്. എന്തിനു വേണ്ടിയിട്ടാണെന്ന് ഉത്തരവുമില്ല. ആമിയോടുള്ള അടുപ്പം പ്രണയമായോ എന്നുമൊരു സംശയം..! താനെന്തിനാണ് ആമിയെ വിട്ട് പോകുന്നതെന്ന ചിന്തയാണ് റിതിന്റെ മനസ്സിൽ മുറുകിയിരിക്കുന്നത്. ഇത്രയും ദിവസങ്ങളിൽ കൂടുതലായി ചിന്തിച്ചതും അതു തന്നെ. റിതിന്റെ കേബിനിൽ നിന്ന് പ്രൊജക്റ്റ് ടീം പുറത്തിറങ്ങുന്നതിനു മുൻപ് ആമിയോട് നിക്കാൻ വേണ്ടി അവൻ ആവിശ്യപ്പെട്ടു.
“ആമി..”
“കുറച്ച് ദിവസങ്ങളായില്ലേ സംസാരിച്ചിട്ട്.. ഇരിക്ക്..”
അവളവന്റെ മുഖത്തേക്ക് നോക്കി ചെയറിലിരുന്നു. അവൻ ലാപ് സ്ക്രീൻ അവൾക്കു നേരെ തിരിച്ചു വച്ചു. ഫ്ലൈറ്റ് ടിക്കറ്റ് ക്യാൻസൽ ചെയ്ത നോട്ടിഫിക്കേഷൻ ആണ് സ്‌ക്രീനിൽ. അത് കണ്ട് ആകാംഷയോടെ അവളവന്റെ മുഖത്തേക്ക്
💬 Comments
View all comments