Chapter Title : ശ്രീയുടെ ആമി 7 [ഏകലവ്യൻ] [നിർവൃതിയുടെ ചുവടുകൾ]
ടൈം കഴിയുന്നതിന് മുൻപും ആമി റിതിന്റെ കേബിനിലേക്ക് പോകുന്നത് നോക്കിയിരിക്കുകയാണ് വരുൺ. ഈ വൈകിയ വേളയിലും സാറിന്റെ കേബിനിൽ ചേച്ചിക്ക് എന്താണ് കാര്യമെന്നാണ് അവൻ കലശായി ചിന്തിച്ചത്. അതുവരെയും സംശയത്തിന് പ്രാധാന്യം കൊടുത്ത വരുണിന് ആ കാര്യം ഉറപ്പായി. ഓഫീസ് ടൈം കഴിഞ്ഞ് എല്ലാവരും ഇറങ്ങിയിട്ടും ചേച്ചി പുറത്തേക്ക് വന്നിരുന്നില്ല. പ്രാധാന്യമില്ലെങ്കിൽ പോലും നെഗറ്റീവ് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന മനസ്സ്..! അതിലും പ്രധാന കാര്യമെന്തെന്നാൽ ഇതൊന്നും ആരും ശ്രദ്ധിക്കുന്നില്ലെന്നതാണ്. പക്ഷെ ശ്രീയേട്ടൻ അങ്ങനെയല്ലല്ലോ.. ഭർത്താവല്ലേ.. പക്ഷെ ശ്രീയും പുറത്തേക്കിറങ്ങി പോകുന്നത് കണ്ട് വരുൺ അത്ഭുതം കൂറി. ഭാര്യയെ കൂട്ടാതെ ഇയാളിത് എങ്ങോട്ടേക്കാ.. അവൻ വേഗം ശ്രീയുടെ പുറകെ നടന്നു.
“ചേട്ടാ..”
“ആ വരുൺ.. നീ ഇറങ്ങിയില്ലേ..”
“യെസ്.. ചെറിയൊരു പെന്റിങ് ഉണ്ടായിരുന്നു.”
“ഒഹ് ഓക്കെ..”
“ഏട്ടൻ പോകുവാണോ..?”
“അല്ല.. താഴെയുണ്ട്.”
“എന്തേ..?”
“അവൾക്ക് മീറ്റിംഗ് ഉണ്ട്..”
“സാറുമായിട്ടോ..?”
“യെസ്.. എന്തേ..?”
“ഏയ് ഒന്നുല്ല..”
“ഹ്മ്.. നീ പോകുവല്ലേ..”
“അതെ.. ബാഗ് എടുക്കട്ടെ..”
“ഒക്കെ..ഞാൻ താഴെ ഉണ്ടാവും. നമുക്കൊരു ചായ കുടിക്കാം..”
“ശെരി.. ഞാൻ വരുന്നു..”
അവൻ വേഗം ഓഫീസിലേക്ക് തിരിച്ച് കയറി. മീറ്റിങ്ങെന്ന പേരിൽ ചേച്ചി ചേട്ടനെ ചതിക്കുകയാണ്. പാവം ചേട്ടനത് അറിയുന്നില്ല. ഉള്ളിൽ എന്തായിരിക്കും നടക്കുന്നതെന്ന് നെഗറ്റീവ് ആയിട്ട് തന്നെ ഓർത്തപ്പോൾ അവന്റെയുള്ളിൽ കൊള്ളിയാൻ മിന്നുന്ന വേഗത്തിൽ തന്നെ ഹൃദയമിടിപ്പ് കൂടി. എന്തെങ്കിലും കാരണമുണ്ടാക്കി ഉള്ളിലേക്ക് കയറിയാലോ എന്ന് കരുതി കമ്പനി ലാപ് എടുത്ത് കയ്യിൽ പിടിച്ചു. നെഞ്ച് പട പാടാന്ന് ഇടിക്കുകയാണ്. പക്ഷെ വരുന്നിടത്തു വച്ചു കാണാം എന്ന് കരുതി അവൻ റിതിന്റെ ക്യാബിൻ ഡോർ തുറന്നു.
റിതിൻ സാറിന്റെ മടിയിൽ നിന്ന് എഴുന്നേറ്റ് മാറുന്ന ആമി ചേച്ചിയെ ആണ് കണ്ടത്.
“എന്താ വരുൺ..?”
അത്യധികം ദേഷ്യത്തോടെ തന്നെ ആമി അവനോട് ചോദിച്ചു. റിതിൻ ആണെങ്കിൽ ഒന്ന് ഞെട്ടിയിരുന്നു. വരുൺ ആകെ പതറി പോയി.
“സോ.. സോറി... ഞാൻ വർക്ക് സബ്‌മിറ്റ് ചെയ്യാൻ...”
“ഇപ്പോഴാണോ സബ്‌മിറ്റ് ചെയ്യേണ്ടത്..?”
അവളുടെ രോക്ഷം അടങ്ങിയില്ല..
“അ..അത്.. സോറി..സോ...”
“ഡോറിൽ നോക്ക് ചെയ്യേണ്ട മരിയാദ പോലും നിനക്കറിയില്ലേ..”
“ഹ.. പോട്ടെ ആമി..
💬 Comments
View all comments