0%

Chapter Title : ശ്രീയുടെ ആമി [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 14.1K

നോട്ടിഫിക്കേഷൻ ന്റെ ശബ്ദം മണിയടികൾ വന്നു വീഴുന്നത് പോലെ കേട്ടിട്ടും മൈൻഡ് ആക്കാതെ ഫോൺ അടുത്ത് വച്ചിട്ട് തന്നെ ശ്രീ കിടന്നു. ഫോൺ അല്പസമയം നോട്ടിഫിക്കേഷന്റെ ശബ്ദമില്ലാതെ ആയപ്പോൾ അവൻ ഫോണെടുത്ത് നോക്കി. കൃത്യമായി അവളുടെ ലാസ്റ്റ് മെസ്സേജ്..

“ഏട്ടാ.. റിതി മെസ്സേജ് അയക്കുന്നുണ്ട്.. എന്താ പറയണ്ടേ പറ..

“എടാ പ്രാന്താ...”

അവളുടെ ഒരു റിതി.. പിറുപിറുത്തു കൊണ്ട് ലാസ്റ്റ് മെസ്സേജും വായിച്ച് ശ്രീ വീണ്ടും ഫോൺ ലോക്കാക്കി വച്ചു. അപ്പോഴാണ് ഫോണിൽ ആമി❤️ എന്ന് തെളിയുന്നത്. ഫോണെടുത്ത് ആ കാൾ കട്ട് ചെയ്ത് വീണ്ടും വാട്സ്ആപ്പ് ചാറ്റിൽ കയറി അവളുടെ പന്ത്രണ്ട് മെസ്സേജ് തുറന്നു.

“എന്താടി..?”

“ ഏട്ടനിങ്ങനെ ദേഷ്യം പിടിച്ച് പോവല്ലേ..”

“പിന്നെന്താ വേണ്ടേ..”

“ ഇനി അവനോട് മിണ്ടുന്നില്ല പോരെ..”

“ മിണ്ടരുതെന്ന് ഞാൻ പറഞ്ഞോ?? കൂടുതൽ അടുപ്പം കാണിക്കേണ്ട എന്നല്ലേ..”

“ശെരി സമ്മതിച്ചു. അവനോട് എന്ത് പറയും എന്ന് പറ..”

“നിനക്കറിയില്ലേ പറയേണ്ടത്??”

“എന്ത്??”

“ഇഷ്ടമല്ലെന്ന് പറ.. ബോയ്ഫ്രണ്ട് ഉണ്ടെന്ന് പറ.”

“ബോയ്ഫ്രണ്ട് ഉണ്ടെന്ന് പറഞ്ഞാൽ ആരാണ് എന്ന് ചോദിക്കില്ലേ.. ഏട്ടന്റെ പേര് പറഞ്ഞാൽ അവൻ ചെലപ്പോ ആരോടെങ്കിലും പറഞ്ഞാലോ.. കമ്പനിയിൽ അറിയില്ലേ?”

“അതാണോ നിന്റെ പ്രശ്നം.. നമ്മൾ തമ്മിൽ ഇഷ്ടത്തിലല്ലേ.. പിന്നെന്തിനാ പേടിക്കുന്നെ. ഇനി കല്യാണം കഴിക്കേണ്ടതല്ലേ??”

“അതല്ല.. എന്നാലും ഇപ്പഴേ അറിയിക്കണോ?? “

“ഹ്മ്.. എങ്കിൽ നീ ഇഷ്ടമല്ലെന്ന് തറപ്പിച്ചു പറയ്. വേറൊന്നിനും റിപ്ലൈ കൊടുക്കേണ്ട..”

“ആ പറയാം..”

“ഹ്മ്മ്..”

“പിണക്കമാണോ??”

“അല്ല..”

“സത്യം??”

“ആടി സത്യം.. പിണക്കമില്ല..”

“എന്നാലൊരു ഉമ്മ തന്നെ..

“ഉമ്മ 😘”

“ലവ് യൂ

💬 Comments

View all comments