0%

Chapter Title : ശ്രീയുടെ ആമി 5 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 25.6K

അതിവളുടെ വായിൽ നിന്ന് ഉറപ്പിച്ചാലേ വ്യക്തതയുള്ളൂ. അവന്റെ ചുണ്ടിൽ വില്ലത്തരത്തിന്റെ ചിരി വിടർന്നു.

തിരിഞ്ഞ് ആമിയെ നോക്കിയപ്പോൾ പുറത്തേക്ക് നോക്കി വിതുമ്പി ഇരിക്കുന്നതാണ് കണ്ടത്. ഇപ്പോൾ ഇനിയെന്തു പറഞ്ഞാലും അവളെ തന്റെ വരുതിയിൽ കൊണ്ടുവരൽ ശ്രമകരമായിരിക്കും. പക്ഷെ അവന്റെ ആവനാഴി തീരുന്നില്ലല്ലോ..

റിതിൻ മെല്ലെ അവളുടെ അടുത്തേക്ക് ചെന്ന് ഫോൺ നീട്ടി. നനവിൽ കലങ്ങിയ കണ്ണുകൾ ഉയർത്തി ശാട്യത്തോടെ അവൾ ഫോൺ വാങ്ങി.

“പോകാം..”

റിതിന്റെ അപ്രതീക്ഷിതമായ ചോദ്യം. മനസ്സ് ശൂന്യമായിരുന്ന അവൾക്കൊന്നും മിണ്ടാനായില്ല.

“ആമി എഴുന്നേൽക്ക് നമുക്ക് പോകാം..”

“എവിടെ..?”

“എവിടുന്നാണോ വന്നത് അവിടേക്ക്..”

മെസ്സേജുകളിൽ നിന്ന് ഏകദേശം കാര്യങ്ങൾ റിതിന് മനസ്സിലാക്കാമെന്ന് അവൾക്കറിയാം. പക്ഷെ അതിന്റെ യാതൊരു ഭാവവും കാണിക്കാതെയുള്ള റിതിന്റെ പെരുമാറ്റം അവൾക്ക്  മനസ്സിലായില്ല.

“എന്തേ.. എന്തു പറ്റി..?”

ഇടറിയ സ്വരത്തോടെ കണ്ണുകൾ തുടച്ച് കൊണ്ടവൾ ചോദിച്ചു.

“യു ആർ ചീറ്റിംഗ് മി..”

“ഏട്ടാ…?”

“എനിക്ക് മനസിലായി. എല്ലാം നീയെന്നിൽ നിന്ന് ഒളിച്ചു വക്കുകയാണ് ചെയ്തത്..”

“ഏട്ടാ.. അത്..”

“മതി.. ഞാനെന്താ നിന്നെ പിടിച്ച് റേപ്പ് ചെയ്യുമോ..? നിന്റെ ഇഷ്ടത്തിന് വിരുദ്ധമായി നിന്നെ ഞാൻ തൊട്ടിട്ടുണ്ടോ..? കിസ്സ് ചെയ്തിട്ടുണ്ടോ..?”

“ഞാനൊന്നു പറയട്ടെ..”

“ഒന്നും പറയേണ്ട. എനിക്ക് മനസിലായി. നമുക്ക് പോകാം..”

“വേണ്ട.”

“നി വരുന്നുണ്ടോ..? ഞാൻ പോകുവാണ്..”

“ഞാൻ വരുന്നില്ല…”

കലങ്ങിയ കണ്ണുകളിൽ നിന്ന് പുറത്തേക്ക് ചാടിയ കണ്ണീരോട് കൂടി ശാട്യത്തോടെ അവൾ കസേരയിൽ തന്നെ ഇരുന്ന് മുഖം വീർപ്പിച്ചു.

“എങ്കി ഞാൻ പോകാം.. നി ഇവിടെ ഇരിക്ക്..”

അവൻ പോകാൻ തുടങ്ങിയപ്പോൾ അവൾ അനങ്ങിയില്ല. വാതിൽക്കൽ എത്തിയപ്പോൾ അവളുടെ നീട്ടിയുള്ള വിളി

💬 Comments

View all comments