Chapter Title : ശ്രീയുടെ ആമി 5 [ഏകലവ്യൻ]
എന്താ പരിപാടി..?”
“ലഞ്ച് അല്ലേ..?”
“അതെ..”
അവനൊരു കള്ള ചിരി ചിരിച്ച് കാർ മുന്നോട്ടേക്ക് എടുത്തു. ആമിയുടെ ചുണ്ടിലും ചിരി വിരിഞ്ഞു. കാരണം കഴിഞ്ഞ തവണ ഒരുമിച്ച് ലഞ്ച് കഴിക്കാൻ പോകുന്നതിനു മുൻപ് കാറിൽ വച്ച് നടന്ന കാര്യങ്ങൾ അവൾക്ക് ഓർമ്മയുണ്ട്. പക്ഷെ അത്തരത്തിൽ ഒരു സമീപനവും റിതിൻ കാണിക്കാഞ്ഞത് കൊണ്ട് അവൾക്കൊരു പുതുമ തോന്നി. ഇനി വേറെയെന്തെങ്കിലും ഉദ്ദേശിച്ചിട്ടാണോ എന്നും അറിയില്ല. ശ്രീയെ ഓർമ വന്ന് ഫോണെടുത്ത് വാട്സ്ആപ്പ് ചാറ്റ് തുറന്നു.
ശ്രീയുടെ മെസ്സേജുകൾ നിരയായി വന്നു കിടപ്പുണ്ട്. പോയോ എന്നാണ് ലാസ്റ്റ് മെസ്സേജ്. ഇരിപ്പുറക്കുന്നുണ്ടാവില്ല പാവത്തിന്. പുഞ്ചിരിയോടെ അവൾ റിപ്ലൈ ടൈപ്പ് ചെയ്യാൻ തുടങ്ങി..
“കാറിൽ പോയിക്കൊണ്ടിരിക്കുവാ..”
അത് അപ്പോൾ തന്നെ സീനായി റിപ്ലൈയും വന്നു.
“എവിടെക്കാ..?”
“ഹോട്ടൽ മെറീഡിയൻ ആണ് ഞാൻ പറഞ്ഞത്.”
“ആ... ഇടക്കിടക്ക് മെസ്സേജ് അയക്കണം കേട്ടല്ലോ..”
“ഇപ്പോ ലൈവ് അപ്ഡേറ്റ് വേണമല്ലേ..?”
“വേണം.”
“ശെരി ശെരി.”
ആമി ഫോൺ ലോക്ക് ചെയ്ത് പേഴ്സിൽ വച്ചു. അവൾ ചാറ്റ് ചെയ്യുന്നത് കണ്ടിട്ടാണോ എന്നറിയില്ല റിതിൻ അവളോടൊന്നും മിണ്ടാഞ്ഞത് ആമി ശ്രദ്ധിച്ചിരുന്നു.
“ഏട്ടാ…”
“മ്മ്..”
“ഒന്നും പറയാനില്ലേ..? ഞാൻ പറഞ്ഞ ഹോട്ടലിലേക്ക് തന്നെയാണോ പോകുന്നെ..?”
“അല്ല..”
“പിന്നെ..?”
“ചാറ്റിൽ ആരായിരുന്നു..?”
“അത് ശ്രീ..”
“അവൻ സമ്മതിച്ചില്ലേ പിന്നെന്താ…?”
“എന്ന് വച്ച് എന്റെ ഭർത്താവല്ലേ.. എവിടെയാ പോകുന്നെന്ന് പറയാൻ പറഞ്ഞിരുന്നു..”
“ഹ്മ്മ്.” അവൻ ഗൗരവം നിറഞ്ഞ രീതിയിൽ മൂളി.
“ഓ.. എന്താ ഒരു ഗൗരവം..?”
“ഒന്നുല്ല..”
“ശ്ഹ്.. പ്രാന്ത അത് വിട്.. ഞാൻ ഫോൺ വച്ചില്ലേ..”
“ആ..”
“നമ്മൾ എവിടെക്കാ പോകുന്നെന്ന് പറയ്..?”
💬 Comments
View all comments