0%

Chapter Title : ശ്രീയുടെ ആമി 6 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 33.7K

മെല്ലെ ദൃശ്യയുടെ അടുത്തേക്ക് നീങ്ങി ഇരുന്നു. റിതിനെ ഒന്ന് നോക്കിയെങ്കിലും അവൻ മൈൻഡ് ചെയ്തില്ല. ഫോൺ സംഭാഷണം കഴിഞ്ഞതും റിതിൻ അവർക്ക് നേരെ തിരിഞ്ഞു.

“ആമി.. ശ്രീയോട് പറഞ്ഞോ..?”

“മ്മ്..”

“ഓക്കെ. ബോസ്സിന്റെ കേബിനിൽ നിന്ന് രണ്ട് ഫയൽ എടുക്കാനുണ്ട്. അങ്ങോട്ടേക്ക് വരണം. ഞാൻ കേബിനിൽ ഉണ്ടാകും.”

പറഞ്ഞതിന്റെ അർത്ഥം ഉള്ളിൽ കത്തിയ എരിച്ചിലിൽ അവളവനെ നോക്കി. പക്ഷെ ഭാവ വ്യത്യാസമില്ലാതെ അവൻ മൂന്ന് പേരെയും നോക്കി കേബിനിൽ നിന്ന് പുറത്തിറങ്ങി.

“ആമി.. ഒന്ന് സഹായിക്കെടി...”

ലാപ് ടോപ് നോക്കി ടെൻഷനോടെ ഇരിക്കുന്ന ദൃശ്യയുടെ സംസാരമായിരുന്നു. റിതിന്റെ പറച്ചിലിൽ നിർവികാരമായ ആമിക്ക് എന്ത് ചെയ്യണമെന്ന് മനസിലായില്ല. എങ്കിലും അവൾ ദൃശ്യയെ വർക്കിൽ സഹായിച്ചു. നവനീതും അടുത്തിരുന്ന് വർക്ക് ചെയ്യുന്നുണ്ട്. അവരുടെ രണ്ടു പേരുടെയും മനസ്സിൽ വർക്കിന്റെ ടെൻഷൻ ആണെങ്കിൽ ആമിയുടെ മനസ്സിൽ കൂടുതൽ കാരണങ്ങളുണ്ട്. കുറച്ച് നിമിഷങ്ങൾ നീങ്ങിയപ്പോൾ ആമിയുടെ ഫോണിൽ റിതിന്റെ കോൾ വന്നു. മൂവരും അത് കണ്ടു.

“ആമി.. അങ്ങോട്ടേക്ക് ചെല്ല്.. ബാക്കി ഞങ്ങൾ ചെയ്തോളാം. റിതിന്റെ മൂഡ് ശെരിയല്ലെന്ന് തോന്നുന്നു. ഇനി അടുത്ത പണി വരേണ്ട..”

ദൃശ്യ പറഞ്ഞപ്പോൾ അവൾക്ക് ഒന്നും മിണ്ടാനായില്ല. റിതിൻ തന്നെ എന്തിനാണ് വിളിക്കുന്നതെന്ന് മനസ്സിലാകാതെ ഇരിക്കുന്ന ദൃശ്യയെയും നവനീതിനെയും നോക്കി നിസ്സഹായതയോടെ അവൾ എഴുന്നേറ്റു. ഡോർ തുറന്ന് പുറത്തിറങ്ങിയതേ ഉള്ളൂ. ആളുകളൊഴിഞ്ഞ ഓപ്പൺ കേബിനിൽ മേശയോട് ചാർന്ന് നിൽക്കുകയാണ് റിതിൻ. ആമിയുടെ വരവും കാത്ത്. റിതിനെ കണ്ടതും അവളുടെ കണ്ണുകൾ താഴേക്ക് നീങ്ങി.

“അടുത്തേക്ക് വാ..ആമി...”

അവൻ മന്ത്രണമായി മൊഴിഞ്ഞു. കാലുകൾ ഒന്ന് വിറച്ചെങ്കിലും അവൾ മന്ദമായി

💬 Comments

View all comments