Chapter Title : ശ്രീയുടെ ആമി 6 [ഏകലവ്യൻ]
ചോദ്യം പ്രതീക്ഷിച്ചിച്ചതല്ല. ദേഷ്യം കൊണ്ട് ചുവന്നു വന്ന പെണ്ണിന്റെ മുഖം കണ്ട് അവൻ തുടർന്നു.
“ശ്രീയുടെ സമ്മതത്തോടെ മതി.”
“അങ്ങനെയാണെങ്കിൽ ഏട്ടൻ തന്നെ ശ്രീയോട് സമ്മതം ചോദിക്കണം.”
“അതെങ്ങനെ..?”
ഒന്നും മിണ്ടാതെ ദേഷ്യ ഭാവത്തോടെ അവൾ എഴുന്നേറ്റ് തിരഞ്ഞു നടന്നു.
“ഏയ്.. ആമി.. നിക്കെടി.”
“ആമി..”
അവനും എഴുന്നേറ്റു. അപ്പോഴേക്കും ആമി പുറത്തു കടന്നിരുന്നു. ആളുകളൊഴിയുന്ന ഓപ്പൺ കേബിനിൽ ശ്രീയെ കാണാതിരുന്നപ്പോൾ അവൾക്ക് വീണ്ടും വെപ്രാളമായി. റിതിൻ അടുത്തേക്ക് വരുന്നത് കണ്ടപ്പോൾ അവൾ ബാഗ് എടുത്ത് വേഗത്തിൽ തത്തി തത്തി പുറത്തേക്കോടി. റിതിന്റെ വിളി കേട്ടിട്ടും നിന്നില്ല. പൂച്ചയെ കണ്ട് പേടിച്ചോടുന്ന എലിയെ പോലെ അവളുടെ പാച്ചിൽ കണ്ട് അവന് ചിരിയാണ് വന്നത്. പിടി തരാതെ പോകുന്നവളെ വളക്കാനും ഒരു സുഖമാണ്...!
ഓഫീസിനു പുറത്ത് നിൽക്കുന്ന ശ്രീയെ കണ്ട് ആമി അവന്റെ അടുത്തേക്ക് പാഞ്ഞു.
“ഏട്ടനെന്തിനാ പുറത്തേക്ക് വന്നത്.. ഉള്ളിൽ നിക്കാൻ പറഞ്ഞതല്ലേ..?”
“എടി അത് ഒരു കോൾ വന്നിട്ടാ..”
മറുപടി ദഹിക്കാത്ത തരത്തിൽ അവളവനെ രൂക്ഷമായി നോക്കി. രണ്ടാളും വേഗം ലിഫ്റ്റിൽ കയറി താഴെ ഇറങ്ങി. വീട്ടിലേക്കുള്ള യാത്രയിൽ റിതിൻ പറഞ്ഞ കാര്യങ്ങൾ അണുവിട തെറ്റാതെ ശ്രീക്ക് പറഞ്ഞു കൊടുത്തു. അവൻ എല്ലാം മൂളി കേട്ടു കൊണ്ടിരുന്നു. അത്ര വേഗത്തിലൊന്നും റിതിൻ ആമിയിൽ നിന്ന് ഒഴിയെല്ലെന്ന് ശ്രീക്ക് ചിന്തിക്കാവുന്നതേ ഉള്ളു. എങ്കിലും ആമിക്ക് പരിഹാരം കാണാനാവും.
ഇപ്പോഴുള്ള ആമിയുടെ മാറ്റം ശ്രീയിൽ എവിടെയൊക്കെയോ ഒരു ആശ്വാസം വിതറി. സമയം രാത്രിയിലേക്ക് നീങ്ങിയപ്പോൾ ചിന്തകളിലൊന്നും വ്യതിചലനങ്ങളില്ലാതെ എല്ലാം മറന്നു കൊണ്ടുള്ള അവരുടെ രതി വേഴ്ച ആസ്വാദനപൂരിതമായിരുന്നു. ദിവസങ്ങൾക്കു
💬 Comments
View all comments