0%

Chapter Title : ശ്രീയുടെ ആമി 6 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 33.8K

അലങ്കരിച്ച ടൗണിലെ വലിയ ഓഡിറ്റോറിയത്തിന്റെ മുന്നിലെത്തി. ആളുകൾ നിറഞ്ഞു തുടങ്ങുന്ന പാർട്ടി അറ്റ്മോസ്‌ഫിയർ അവൾക്ക് വീണ്ടും ഒരു ചമ്മൽ സമ്മാനിച്ചു. എങ്കിലും മുഖത്ത് നിന്ന് ചമ്മൽ മറച്ചു കൊണ്ട് ശ്രീയുടെ പുറകെ ഉള്ളിലേക്ക് നടന്നു. ഓരോരോ കൂട്ടങ്ങളായി തടിച്ചു കൂടിയ ആളുകൾക്കിടയിൽ നേരത്തെ എത്തിച്ചേർന്ന ഓഫീസ് ടീം കൂട്ടമായി നിന്ന് കലപില കൂടുന്നുണ്ട്. അതിൽ കല്യാണപ്പെണ്ണിന്റെ അനിയത്തിയായ ദൃശ്യ തന്നെയാണ് മെയിൻ വായാടി. അതിനിടയിൽ നിന്ന് ആമി എന്ന മന്ത്രണവും കൊളീഗ്സിന്റെ നോട്ടം ശ്രീ ആമി ദമ്പതികളുടെ നേരെയായി. എല്ലാവരും അതിശയം പൂണ്ട നോട്ടത്തോടെ അവളുടെ നേരെ ചലിക്കാൻ തുടങ്ങുന്നതിനിടയിൽ ചാടി വരികയാണ് ദൃശ്യ.

“ആമി.  വാ....”

അവൾ തുള്ളിചാടി ആമിയുടെ കൈകളിൽ പിടിച്ച് സന്തോഷം അറിയിച്ചു. ശ്രീയോട് സംസാരിക്കാനും മറന്നില്ല.

“ഹായ് ശ്രീ.”

“ഹായ്.. പരിപാടികൾ ഓക്കെ എവിടെവരെയായി..?”

“നിങ്ങളെ കാത്തിരിക്കുവാണ്..”

അവർ ഇരുവരെയും ദൃശ്യ ഹാർദ്രവമായി സ്വീകരിച്ചു. ഓഫീസ് ടീമിന് വിട്ടുകൊടുക്കന്നതിനു മുൻപ് ദൃശ്യ അവരെയും കൂട്ടി വധൂ വരന്മാരുടെ അടുത്തേക്ക് പോയി പരിചയപ്പെടുത്തി കൊടുത്തു. കൂടാതെ ഫാമിലിയിലെ എല്ലാവർക്കും പരിചയപ്പെടുത്തി. എല്ലാവരും നിറഞ്ഞ സന്തോഷത്തോടെ അവരെ സ്വീകരിച്ചു. ആമിയുടെ ചമ്മലൊക്കെ ഒരുവിധം അകന്നിരുന്നു. ശേഷം ഓഫീസ് ടീമിന്റെ അടുത്തേക്ക് നടക്കുമ്പോൾ ദൃശ്യ അവളുടെ അടുത്തു കൂടി കയ്യിൽ പിടിച്ചു.

“ആമി എന്തൊരു മാറ്റമാണിത്.. നല്ല ഭംഗിയുണ്ട്..”

പുഞ്ചിരിയോടെയാണ് ആമിയുടെ മറുപടി.

“ഇതിന്റെ ക്രെഡിറ്റ്‌ എന്റെ ഭർത്താവിനുള്ളതാ.. ഏട്ടന്റെ സജഷനാ..”

“വൗ.. സൂപ്പർ.. നിങ്ങൾ സൂപ്പർ കപിൾസാ..”

അത് കേട്ടപ്പോൾ ആമി ശ്രീയുടെ കയ്യിൽ പിടിച്ച് നിറഞ്ഞ സന്തോഷത്തോടെ നോക്കി. അവനും സന്തോഷം. അപ്പോഴേക്കും

💬 Comments

View all comments