Chapter Title : ശ്രീയുടെ ആമി 6 [ഏകലവ്യൻ]
എന്താ കാര്യമെന്ന അർത്ഥത്തിൽ പുരികം പൊക്കി.
“ഏട്ടാ.. ഞാനൊന്ന് യൂറിൻ പാസ്സ് ചെയ്തിട്ട് വരാം..”
“ഓക്കെ.. ദൃശ്യയോട് പറയ്..”
“പറഞ്ഞു. ഇപ്പോ വരാം..”
അവൻ തല കുലുക്കി സമ്മതം കൊടുത്തു. ആമി ദൃശ്യയോടൊപ്പം പാർട്ടി ഹാളിന് മുകളിലത്തെ നിലയിലെ നീളമുള്ള വാഷ്റൂമിൽ പോയി. ആമി കൺ മുന്നിൽ നിന്ന് മറയുമ്പോൾ ശ്രീക്ക് എന്തോ ഒരു തരം ടെൻഷൻ കൂടുകയാണ്. വെറുതെ ഓരോ വേണ്ടാത്ത ചിന്തകൾ മനസ്സിനെ കടന്നു പിടിക്കുന്നു. ഒരു പത്ത് മിനുട്ട് കഴിഞ്ഞപ്പോൾ അവളിറങ്ങി വന്നു. സംഭവിച്ച മാറ്റം എന്തെന്നാൽ ചുണ്ടുകളിൽ ചെറുതായി ചായത്തിന്റെ തിളക്കമുണ്ട്. അതവനെ കാണിക്കാൻ വേണ്ടി ശ്രീയുടെ അടുത്തേക്ക് ചെന്നു. ഭാര്യ ഭർതൃ നിമിഷങ്ങളെന്ന പോലെ അവർ കുറച്ചു മാറി നിന്നു. ചുണ്ടുകൾ കോട്ടി കിസ്സ് ചെയ്യുന്ന തരത്തിൽ ആമി അവനെ നോക്കി ഗോഷ്ഠി കാണിച്ചു. ലിപ്സ്റ്റിക് കാണിക്കാണെന്നത് വ്യക്തം.
“എങ്ങനുണ്ട്...?”
അവൾ പുരികം പൊക്കി ചോദിച്ചു.
“എവിടുന്ന് കിട്ടി..?”
“വരുമ്പോൾ മേക്കപ്പ് റൂമിൽ കയറി..”
“ആഹ...”
“എങ്ങനുണ്ടെന്ന് പറയ്..?”
“അസ്സലായിട്ടുണ്ട്. അല്ലെങ്കിൽ തന്നെ എല്ലാരുടേം നോട്ടം വിടുന്നില്ല.. ഇനി പറയുകയേ വേണ്ട...”
അങ്ങനൊരു മറുപടി കേട്ടപ്പോൾ അവളുടെ ചുണ്ടുകളിൽ ഉംഭിച്ച ചിരി വിരിഞ്ഞു.
“ഏട്ടനപ്പോ എന്നെ നോക്കുന്നവരുടെ എണ്ണം എടുക്കുകയാണല്ലേ..?”
“ഏയ്.. എന്നാലും...”
അവൻ ചിരിച്ചു..
“ ഏട്ടന് നേരത്തെ പറഞ്ഞപോലെ എന്തെങ്കിലും തോന്നുണ്ടോ..?”
“എന്ത്...?”
“വീട്ടിൽ വച്ച് എന്നെയെന്താ വിളിച്ചത്.?”
മനസിലാവാത്ത തരത്തിൽ അവൻ മുഖം ചുളിച്ചപ്പോൾ അവൾ മന്ത്രിച്ചു.
“സെക്സി വൈഫ്..!”
ചെറിയൊരു ഞെട്ടലും ചിരിയും.., അതാണ് ശ്രീയുടെ മുഖത്ത് ഉളവായത്. ഉത്തരം നൽകാനായില്ല.
“സത്യം പറയ്..
💬 Comments
View all comments