0%

Chapter Title : ശ്രീയുടെ ആമി 6 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 34K

ഷേർട്ടും . കാഷ്വലായി നടന്നു വരുന്ന അവന്റെ കയ്യിൽ ഗിഫ്റ്റ് ബോക്സും കാര്യങ്ങളുമുണ്ട്. കൂടെ നവനീതുമുണ്ട്. അവന്റെ കയ്യിലുമുണ്ട് ബോക്സുകൾ. റിതിനെ കണ്ടതും ആമിയുടെ നെഞ്ചിടിപ്പ് കൂടുതലായി. മാനേജർ എത്തിയതിന്റെ സന്തോഷത്തിൽ ഓഫീസ് ടീം മുഴുവൻ അവന്റെ ചുറ്റിലുമെത്തി. ഇടയിലേക്ക് ആമിയും മന്ദം നീങ്ങി. റിതിന് മുഖം കൊടുക്കുന്നില്ലെങ്കിലും ശ്രീയും അവിടെയുണ്ട്. ചുറ്റിലുമുള്ളവരുടെ സംസാരങ്ങൾക്ക് ഉത്തരം നൽകുന്നതിനിടയിലും റിതിൻ ആമിയെ ശ്രദ്ധിച്ചിരുന്നു. പക്ഷെ ഭാവ വ്യത്യാസം നടത്തിയില്ല. കാരണം അവളുടെ ഭർത്താവും അവിടെ ഉണ്ടല്ലോ. കൂടാതെ ദൃശ്യയുടെ സ്വീകരണവും വാ തോരാതെയുള്ള സംസാരവും ബഹളമയമാക്കി മാറ്റി.

“റിതി... ആമിയെ കണ്ടില്ലേ...?”

അതും പറഞ്ഞ് ദൃശ്യ ആമിയുടെ കയ്യിൽ വലിച്ച് റിതിന്റെ മുന്നിലേക്ക് കൊണ്ടു വന്നു. അങ്ങനൊരു നീക്കം ആമിയും റിതിനും പ്രതീക്ഷിച്ചില്ല. ചമ്മൽ നിറഞ്ഞ ആമിയുടെ മുഖം അവന് മനസ്സിലാക്കാവുന്നതേ ഉള്ളു. പക്ഷെ ഈ നിമിഷം എന്തെങ്കിലും സംസാരിച്ചേ മതിയാകു..

“വൗ..ലുക്കിങ് ഗോർജിയസ്..!”

ശ്രീയുടെ സാനിദ്യത്തിൽ അവൾക്കാ കോംപ്ലിമെന്റ് ആസ്വദിക്കാനായില്ല. ആ നിമിഷവും. ശ്രീക്കാണെങ്കിൽ ദൃശ്യയുടെ ആ നീക്കം ഒട്ടും പിടിച്ചില്ല. റിതിന്റെ സംസാരവും. പക്ഷെ ദൃശ്യ അവളെ വിടാൻ ഒരുക്കമില്ല.

“പെണ്ണാകെ മാറിപ്പോയി. കണ്ടതും നമ്മളെല്ലാവരും ഞെട്ടി..”

ആ കമന്റിനും എല്ലാവരും ചിരിച്ചു. ആമി അങ്ങനെ നിന്ന് ചൂളുകയാണ്. ആരുടേയും മുഖത്ത് നോട്ടമുറക്കാതെ ചമ്മിയ ചിരി ചിരിച്ചു. അത് മനസിലാക്കി റിതിൻ തന്നെ വിഷയം മാറ്റി. ശേഷം എല്ലാവരും ഒന്നിച്ചു നവ ദമ്പതികളുടെ സ്റ്റേജിലേക്ക് കയറി. ഓഫീസ് ടീം ഒത്തുകൂടി ഗിഫ്റ്റുകൾ സമ്മാനിച്ചു. അതിൽ വിലകൂടിയ ഗിഫ്റ്റുകളാണ്. ശേഷം അവരുടെ കൂടെ നിന്ന് എല്ലാവരുമായി ഫോട്ടോ

💬 Comments

View all comments