0%

Chapter Title : ശ്രീയുടെ ആമി 6 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 34.3K

രുചി വായിൽ കിട്ടിയത് കൊണ്ട് കൂടുതൽ കുഴപ്പം തോന്നിയില്ല. ദൃശ്യ ബാക്കി കൂടി അകത്താക്കിയത് കണ്ട് ആമിയും ഗ്ലാസ്‌ മൊത്തം വലിച്ചു. ചങ്കിലൂടെ നേരിയ തീ ഇറങ്ങിയത് പോലെ തോന്നിയ അവൾ കണ്ണുകൾ രണ്ടും അടച്ച് മുഖം ചുളിച്ചു. ഇത് കണ്ട് ദൃശ്യ ചിരിക്കുകയാണ്.

“എടി.. പയ്യെ അടിച്ചാൽ മതി..”

“മ്മ്..”

“ഇന്നാ എന്തെങ്കിലും കഴിക്ക്..”

ആമി രണ്ട് മുന്തിരി എടുത്ത് വേഗം കഴിച്ചു. ദൃശ്യ അടുത്ത റൗണ്ട് പകരുകയാണ്.

“ആമി.. എങ്ങനുണ്ട്.?”

“കൊള്ളാം.. നീയെതെവിടുന്നാ ഒപ്പിച്ചേ..?”

“അതൊക്കെ ഉണ്ട്..”

“പറയെടി..”

“ആരോടും പറയരുത്.. റിതിൻ തന്നതാ..”

“റിതിനോ..?”

“ആന്നേ.. രണ്ടെണ്ണം അടിക്കാൻ രഹസ്യമായി എടുത്ത് തരണമെന്ന് പറഞ്ഞു. തന്നു.”

“ഞാൻ ഉണ്ടാകുമെന്ന് പറഞ്ഞിരുന്നോ.?”

“ആ.. എന്തേ..?”

“നീയെന്തിനാ അത് പറഞ്ഞത്..?”

“അത് സാരമില്ലെടി. റിതി ഒന്നും പറയില്ല. അറിഞ്ഞെന്ന് വച്ച് ഒരു കുഴപ്പവുമില്ല.”

ആമി ഒന്നും മിണ്ടിയില്ല. ദൃശ്യ അടുത്ത പെഗ്ഗ് കൂടി അവളുടെ കയ്യിൽ വച്ചു കൊടുത്തു. എന്തൊക്കെയോ പ്രയാസങ്ങൾ മനസ്സിൽ ഉള്ളിൽ നിറഞ്ഞത് പോലെ അവളാ ഗ്ലാസ് കഷ്ടപ്പെട്ട് വലിച്ചു.

“ഐവ.. ഇതാണ് നീ അടിക്കില്ലെന്ന് പറഞ്ഞതല്ലേ..”

അവളൊന്ന് ചമ്മി. ദൃശ്യയും ഗ്ലാസ്‌ കാലിയാക്കി മേശയിൽ വച്ചു.

“എന്നിട്ട് റിതി എവിടെ..?”

“അറിയില്ല.. ഇങ്ങോട്ട് വിളിക്കണോ..?”

“വേണ്ട...”

“റിതിനെ കാണുമ്പോൾ ചമ്മുവൊന്നും വേണ്ട.. ഇതിനെ കുറിച്ച് അവൻ ഒന്നും ചോദിക്കില്ല.. ഞാൻ ഉറപ്പ് തരുന്നു.”

“മ്മ്..”

“നല്ല കാറ്റുണ്ടല്ലേ..?”

“യെസ്..”

“ഇതൊക്കെ അല്ലെടി നമ്മുക്കൊരു വൈബ് ഉള്ളു.”

“മ്മ്.. എന്നാലും ഞാനിത് ആദ്യമാ..”

“അപ്പോ നീ ബിയർ മാത്രമേ അടിച്ചിട്ടുള്ളു..?”

“അതെ..”

ഒരഞ്ചു

💬 Comments

View all comments