0%

Chapter Title : ശ്രീയുടെ ആമി 6 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 34.3K

എവിടെയായിരുന്നു..?”

“ഞാൻ അപ്പുറത് ഉണ്ടെന്നു. ദൃശ്യയുടെ കൂടെ..”

“ഞാൻ വിചാരിച്ചു നിന്നെയാരോ തട്ടി കൊണ്ടു പോയെന്ന്..”

“പോട..!”

“എന്തേ ആരും ശ്രമിച്ചില്ലേ..?”

“അത് ശെരി. ആ ശ്രമിച്ചു.”

“ആരാ റിതിനാണോ...?”

“അതെ.. ഇത്ര വരെ നമ്മളൊരുമിച്ചാ ഉണ്ടായത്..”

അതും പറഞ്ഞ് അവളവന്റെ കവിളിൽ കിള്ളി. ഇരുവരുടെയും കണ്ണുറക്കാത്ത നോട്ടങ്ങളും സംസാരവും ഇരുവർക്കും മനസിലായി.

“എങ്കി കറക്ട്.. നീ പോയ ശേഷം അവനെയും എവിടെയും കാണാനില്ല..”

“പ്രാന്താ.. കുറേ അടിച്ചല്ലേ..?”

“നീയും മോശമല്ലലോ..”

അവൾ ചമ്മി..

“ബിയർ ആയിരുന്നില്ല...”

“പിന്നെ..?”

“വോഡ്ക..!”

“കള്ളി... എത്രണ്ണം..?”

“രണ്ട്..”

“അമ്പോ...”

“ഏട്ടനോ..?”

“ഞാൻ നാല്..”

“കുന്തം...! നാലൊന്നുമല്ല.. ഏട്ടനെ കണ്ടാൽ അറിയാം.. മതി നമ്മുക്ക് പോകാം..?”

“ഇപ്പോഴെയോ..?”

“പിന്നെ ഇവിടെ ബോധമില്ലാതെ കിടക്കാനോ..? സമയം കുറേ ആയി. വണ്ടിയിൽ പോകേണ്ടതല്ലേ..?”

“ഞാൻ എത്ര അടിച്ചാലും കറക്ട്ടാ..”

“ആഹ.  അപ്പോ കുറെ അടിച്ചിട്ടുണ്ട്.”

“ഇല്ലെടി..”

ശ്രീയുടെ ലെവൽ അറിയാനുള്ള ചോദ്യമായിരുന്നു അത്. ശ്രീ നല്ല മൂഡിലാണെന്ന് അവൾക്ക് മനസിലായി. അപ്പോഴേക്കും ദൃശ്യ അവരുടെ അടുത്തെത്തി.

“ആമി വാ. രണ്ട് സ്റ്റെപ് ഇടാം.. എല്ലാവരും ഇപ്പോ പോകും..”

“വേണ്ടെടി. നമ്മൾ പോകുവാ..”

“എല്ലാവരും പോക്കായി.. കുറെയെണ്ണം നല്ല ഫിറ്റാ.. ലാസ്റ്റ് നിമിഷങ്ങൾ.. വാ..”

“എടി.. ചെല്ല്..”

ശ്രീയുടെ സംസാരവും കേട്ടതോടെ ദൃശ്യ ആമിയുടെ കയ്യിൽ പിടിച്ചു വലിച്ചു. അവൾക്ക് എഴുന്നേൽക്കേണ്ടി വന്നു. കുണുങ്ങി പോകുന്ന ഭാര്യയെയും നോക്കി ഇരിക്കുവാണ് ശ്രീ. ദൃശ്യ അവളെയും കൊണ്ട് ഡാൻസിനിടയിലേക്ക് കയറി. നിർബന്ധത്തിനിന‌സരിച്ചു ചുവടുകൾ വെക്കുമ്പോൾ ഇടറി പോകുമോ എന്ന് ഭയമുണ്ട്. പക്ഷെ പതിയെ അവളുടെ മനസ്സും പാട്ടുമായി

💬 Comments

View all comments