Chapter Title : ശ്രീയുടെ ആമി 6 [ഏകലവ്യൻ]
എന്താ..?”
“ഒന്നൂടെ അടിക്കാനുള്ള പരിപാടിയിലാ.. നമ്മളെ പോലെ..”
രണ്ടു പേരും പൊട്ടി ചിരിച്ചു.
“നിങ്ങൾക്ക് പോകാൻ കഴിയുമോ..?”
“ആർക്കറിയാം.”
“ഇവിടെ തങ്ങുന്നോ..?”
“ഏയ് അത് വേണ്ട..”
“എങ്കി റിതിയോട് കൊണ്ടാക്കി തരാൻ പറയണോ..? കാറിൽ..?”
“അയ്യോ..?”
“പേടിക്കേണ്ടടി.. റിതി ഒന്നും പറയില്ല. രണ്ടെണ്ണം അടിച്ചു അവന്റെ മുന്നിൽ പെടാൻ ചമ്മലായിട്ടാണോ..?”
“എന്നാലും..”
“മ്മ് നീ നോക്കിയിട്ട് പറയ്..”
അപ്പോഴാണ് ദൃശ്യയുടെ ഫോണിലേക്ക് അച്ഛന്റെ കോൾ വരുന്നത്.
“അച്ഛൻ വിളിക്കുന്നുണ്ട്..” അവൾ മന്ത്രിച്ചു.
“നിനക്ക് പോകാനായോ..?”
“നോക്കട്ടെ..”
ദൃശ്യ കോൾ അറ്റൻഡ് ചെയ്ത് സംസാരിക്കാൻ തുടങ്ങി. ആമി സാരി നേരെയാക്കാൻ ശ്രമിക്കുകയാണ്. ഡാൻസ് കളിച്ചപ്പോൾ മുറുക്കം നഷ്ടപ്പെട്ടത് പോലെയവൾക്ക് തോന്നിയിരുന്നു. ഒന്നൂടെ മടിക്കുത്ത് മുറുക്കി സാരി റെഡിയാക്കി മുടിയും ഊരി കെട്ടി. കോൾ കട്ടായ ദൃശ്യ അവളുടെ അടുത്തേക്ക് നീങ്ങി.
“ആമി. നമുക്ക് പോകാം.. എന്നെ വിളിക്കുന്നുണ്ട്.”
“ശെരി.. പോകാം..”
“മദ്യം എന്തു ചെയ്യും..?”
“ഇവിടെ വച്ചേക്ക്. നിനക്കിനി വേണോ.?”
“വേണ്ട..”
ആമിയുടെ ഫോണും പേഴ്സും എടുക്കാൻ ഓർമിക്കാതെ അവർ രണ്ടാളും ടവറിന് പുറത്തേക്കിറങ്ങി വന്നു. ഡിജെ സംഗീതത്തിന്റെ ശബ്ദം കുറഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവർ പോകാനുള്ള തിരക്കിലാണ്. ആണുങ്ങൾ അധികവും നാല് കാലിലാണ്. ദൃശ്യയോട് യാത്ര പറഞ്ഞ് ബാക്കിയുള്ളവരും ഇറങ്ങി. ആമിയും ദൃശ്യയും ശ്രീയുടെ അടുത്തെത്തി. ഓഫായി കിടക്കുന്ന രണ്ടു പേരല്ലാതെ വേറാരും അവിടെ ഉണ്ടായിരുന്നില്ല. സോഫയിൽ കണ്ണടച്ചു കിടക്കുകയാണ് ശ്രീ.
“നന്നായി അടിച്ചിട്ടുണ്ടാവും.”
ആമി മന്ത്രിച്ചു.
“നിങ്ങൾ എങ്ങനെ പോകും..?”
“ആവോ..?”
അവൾ ചുമലനക്കി. ഒരു തീരുമാനം എടുക്കാൻ ആമിക്കും മേല. കാരണം അവളും മദ്യ ലഹരിയിൽ ആണല്ലോ.
💬 Comments
View all comments