0%

Chapter Title : ശ്രീയുടെ ആമി 6 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 34.3K

നടന്ന് ശ്രീയുടെ അടുത്തെത്തി. നല്ല ഉറക്കത്തിലാണ്. ബോധമില്ലാതെ കിടക്കുന്നതാണെന്ന് ഉറപ്പ്. വല്ല വേണ്ടാത്ത ചിന്തകളൊക്കെ ആലോചിച്ചു കൂട്ടിയിട്ടുണ്ടാകും അല്ലാതെ ഇങ്ങനെ കുടിക്കില്ല. അവൾ പിറു പിറുത്തു. ഇവിടെ എവിടെയെങ്കിലും കിടക്കാമെന്ന് വിചാരിച്ചപ്പോഴാണ് ഫോണിന്റെ കാര്യം ഓർമ വന്നത്. ടവറിന്റെ പുറകിൽ മദ്യപിച്ച സ്ഥലത്ത് ഫോണും പേഴ്സും മറന്ന് വച്ചത് ഓർത്തെടുത്ത് അതെടുക്കാൻ വേണ്ടി അങ്ങോട്ട് ചെന്നു. നേരത്തെ ഉണ്ടായിരുന്ന ചെറു വെട്ടം പോലും ഇപ്പോഴില്ല. രാത്രിയുടെ വെളിച്ചം മാത്രം. കണ്ണുകൾ പൊരുത്ത പെടുന്ന വെട്ടത്തിൽ ഫോൺ നിർത്താതെ ബെല്ലടിക്കുന്നത് കേൾക്കാം. എടുത്തു നോക്കിയപ്പോൾ റിതിനാണ്. നോട്ടമുറക്കാത്ത കണ്ണുകളെ രണ്ടു തവണ പൂട്ടിയടച്ച് അവൾ സങ്കോചിച്ചു. ബെൽ തീരുന്നതിന് മുൻപേ കോൾ അറ്റൻഡ് ചെയ്തു. സ്വരം തെറ്റാതിരിക്കാൻ ശ്രദ്ധയോടെ സംസാരിച്ചു.

“ഹലോ...”

“ഹലോ..ആമി..”

“ആ..”

“എവിടെയാ...?”

എന്തുത്തരം പറയണമെന്ന് ആലോചിച്ച് അവളൊന്ന് പകച്ചു. ശ്രീയുടെ അബോധാവസ്ഥ മനസ്സിൽ മുഴങ്ങുമ്പോൾ വലിയ പ്രശ്നം ഉണ്ടാകാൻ ഇടയില്ലെന്ന് കരുതി മറുപടി കൊടുത്തു. കൂടാതെ തന്റെയുള്ളിലും ഉണ്ടല്ലോ മദ്യ ലഹരി.

“ഹലോ..ആമി..”

“മ്മ്.. ഓഡിറ്റോറിയം..”

“നീ പോയില്ലേ..? ദൃശ്യ പോകുന്നത് കണ്ടല്ലോ..”

“മ്മ്..ഏട്ടൻ പോയില്ലേ..?”

“ഇല്ല.. താഴെയുണ്ട്..”

“എന്തേ..?”

“ഒന്നുമില്ല. ശ്രീ എവിടെ..?”

“ഇവിടെയുണ്ട്.”

“എവിടെ..?”

“ഇവിടെ കിടക്കുന്നുണ്ട്.”

“കിടക്കാനോ..?”

“ഉം..”

“ഞാൻ അങ്ങോട്ട് വരാം.”

അവളൊന്നും മിണ്ടിയില്ല. കോൾ കട്ടായി. ഫോൺ മേശയിൽ വച്ച് ചെയറിൽ ഇരുന്ന് കണ്ണടച്ചു. തലയിൽ ലഹരി കണങ്ങൾ വട്ടത്തിൽ ചലിക്കുന്ന ഫീൽ. റിതിന്റെ കോൾ അറ്റൻഡ് ചെയ്തത് അബദ്ധമായോ എന്നവൾക്ക് തോന്നി. ഇന്നലെ മുതൽ ചോദിക്കുന്നുണ്ട് എന്തിനെങ്കിലും അനുവാദമുണ്ടോ എന്ന്. തന്റെ ഈയൊരു അവസ്ഥ മുതലെടുക്കുമോ

💬 Comments

View all comments