0%

Chapter Title : ശ്രീയുടെ ആമി 7 [ഏകലവ്യൻ] [നിർവൃതിയുടെ ചുവടുകൾ]

Author : ഏകലവ്യൻ Read All Parts 49.3K

കാണിച്ചു കൊടുത്തില്ല. എല്ലാം ഒരു ലിമിറ്റ് കയ്യിൽ വേണമെന്ന് അവൾക്ക് തോന്നി. അറിവുണ്ടെങ്കിലും, റിതിനുമായി കൂടുതൽ ഇടപഴകുന്നത് കണ്ട് വെറുതെ ശ്രീക്കൊരു മോശം തോന്നേണ്ടെന്ന് അവൾ ചിന്തിച്ചു.

നാളെ ഓഫീസിൽ ഇന്റർവ്യൂ ദിവസമായിരുന്നു. കടും നീല നിറമുള്ള കോട്ടൺ സാരിയാണ് ആമി ഉടുത്തിരുന്നത്. നീല ജിമിക്കികളും, വണ്ണമുള്ള നീല ബാന്റിൽ മുടിയും ഒതുക്കി വച്ചപ്പോൾ സിനിമാ നടികളെ പോലെയുള്ള ഒരു ചന്തം..!

രാവിലെ പത്തു മണിയായപ്പോൾ തന്നെ വരുൺ എത്തിയിരുന്നു. അൽപം നീളം കുറഞ്ഞ് വെളുത്ത് മെലിഞ്ഞ പയ്യൻ. ഓഫീസിനു പുറത്തെത്തി ശ്രീയെ വിളിച്ചപ്പോൾ സഹോദര സ്നേഹത്തോടെ അവൻ കാണാൻ ചെന്നു. കുറേ നാളുകൾക്ക് ശേഷം കണ്ട സന്തോഷത്തിൽ ഇരുവരും പുണർന്നു.

“ശ്രീയേട്ടാ.. എത്ര നാളായി കണ്ടിട്ട്..”

“അന്നേ വരേണ്ടതല്ലേ.. നീ വൈകിച്ചിട്ടല്ലേ..”

“അതൊരു പണി കിട്ടി പോയി.”

“എന്താ?”

“ഞാൻ പറയാം.”

“മ്മ്.. നീ സർട്ടിഫിക്കറ്റ്സ് ഒക്കെ എടുത്തിട്ടില്ലേ..?”

“എല്ലാമുണ്ട്..”

“ഒന്ന് മെലിഞ്ഞു പോയല്ലോ നീ..”

“അമ്മയും പറഞ്ഞു.”

“എങ്കി ചെല്ല്..  വൈഫ്‌ ഉണ്ടാകും ഉള്ളിൽ.”

“ഓക്കെ ചേട്ടാ..”

ആത്മ വിശ്വാസമുള്ള ചിരിയോടെ അവൻ ഇന്റർവ്യു നടക്കുന്ന ഭാഗത്തേക്ക് നീങ്ങി. ശ്രീ തിരികെ സീറ്റിൽ ചെന്നിരുന്നു. ആമിയും റിതിനുമാണ് ഇന്റർവ്യൂ ഡെസ്കിലുള്ളത്. അരമണിക്കൂറോളം പുറത്ത് കാത്തിരുന്ന് അവസാന ആളായി വരുണിന്റെ ഊഴമെത്തി. പെട്ടെന്നുള്ളൊരു വേവലാതിയിൽ മര്യാദ മറന്ന് അവൻ ക്യാബിൻ ഡോർ ഉള്ളിലേക്ക് തള്ളി. ആമിയുടെ തൊളിൽ നിന്ന് വേഗത്തിൽ കൈ പിൻവലിക്കുന്ന റിതിനെയാണ് അവൻ കണ്ടത്.

“ഒഹ്.. സോറി സർ..”

“എന്താടോ... ഡോർ നോക്ക് ചെയ്യണമെന്ന മാന്നേഴ്സ് അറിയില്ലേ..?”

“വെരി സോറി സർ..”

അവൻ

💬 Comments

View all comments