0%

Chapter Title : ശ്രീയുടെ ആമി [ഡൈവ് ഇൻ ടു ദി ഡീപ് സീ] [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 45.2K

കാറൊതുക്കേണ്ടി വന്നു. എന്തു പറ്റിയെന്ന ഭാവത്തോടെ ആമി അവനെ മുഖം ഉയർത്തി നോക്കി. പക്ഷെ ഒന്നും മിണ്ടാതെ റിതിൻ കോൾ അറ്റൻഡ് ചെയ്ത് സംസാരിക്കാൻ തുടങ്ങി. ഒരു പത്തു മിനുട്ട് നീണ്ട സംസാരം കഴിഞ്ഞ് അവൻ ആത്മ രോക്ഷത്തോടെ കോൾ കട്ട് ചെയ്തു. സംഭാഷണങ്ങൾ കേട്ടു കൊണ്ടിരുന്ന ആമി ഒരു ഉംമ്പിച്ച ചിരിയോടെ അവനെ നോക്കുകയാണ്.

“എന്തേ ഏട്ടാ.. തിരിച്ചു പോകേണ്ടി വരുമോ..?”

“ഉം..”

നിറം മങ്ങിയ മനസ്സോടെ അവൻ മൂളി.

“എന്തേ എന്തു പറ്റി...?”

“ബോസ്സിനെ കാണാൻ ഏതോ ക്ലയന്റ് വരുന്നുണ്ട്. അങ്ങേരു സ്ഥലത്തില്ലാത്തത് കൊണ്ട് എന്നോട് അറ്റൻഡ് ചെയ്യാൻ...”

ആമി അത് കേട്ട് പൊട്ടിച്ചിരിച്ചു. ആ നിമിഷം വിഷമത്തോടെ അവനവളെ നോക്കുകയാണ്.

“സോറി ഏട്ടാ.. പെട്ടെന്ന് ഇങ്ങനെ ഒരു പണി കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല..”

“ഹ്മ്..”

“വാ നമുക്ക് ചെല്ലാം. വർക്കിന്റെ കാര്യമല്ലേ..”

“ബാക്കിയുള്ളവന് പണിയും തന്നിട്ട് അങ്ങേർക്കിത് ലോകം ചുറ്റിയാൽ മതിയല്ലോ..”

അങ്ങേയറ്റം നിരാശ കടിച്ചമർത്തിക്കൊണ്ടവൻ പിറുപിറുത്തു. ശേഷം കാർ സ്റ്റാർട്ട്‌ ചെയ്ത് വന്ന വഴിക്ക് തിരിച്ചു.

“എന്തൊക്കെയായിരുന്നു.. മലപ്പുറം കത്തി..ക്രോപ്പ് ടോപ്പ്.. ലോ വെയ്സ്റ് ജീൻസ്..”

ആമി വീണ്ടും റിതിനെ ചൂടാക്കാൻ തുടങ്ങി. അവനവളെ നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല..

“പിന്നെയ്... എനിക്കീ ഡ്രസ്സ്‌ ഇട്ടിട്ട് ഓഫീസിലേക്ക് വരാൻ കഴിയില്ല..”

“അതെന്തേ.?”

“ഞാൻ വരുമ്പോ ഇതാണോ ഇട്ടത്..? ഓഫീസിലുള്ളവർ എന്തു വിചാരിക്കും.. എന്റെ ഭർത്താവ് എന്ത് വിചാരിക്കും..”

“ഓ..എന്നാ നീ ഡ്രസ്സ്‌ മാറിക്കോ..”

“പോട.. ഇതിൽ വച്ചോ..?”

“അതിനെന്താ..? ഡ്രസ്സ്‌ മാറാൻ വേണ്ടി ഇനി റൂം എടുക്കണോ..?”

“ഈ കൊരങ്ങനെ കൊണ്ട് എന്നെ ഓരോന്ന്

💬 Comments

View all comments