Chapter Title : ശ്രുതി ലയം 16 [വിനയൻ]
എപ്പൊ എത്തി ഞാൻ ഇതാ ഇപ്പൊ വന്നു കയറിയതെ ഉള്ളൂ മോളെ .......
തിരികെ തൻ്റെ മുറിയിലേക്ക് പോയ ശ്രുതി കുഞ്ഞിനെ പാലൂട്ടി തൊട്ടിലിൽ കിടത്തി അവൾ നേരെ അടുക്കളയിലേക്ക് പോയി ......... അവർ രണ്ടു പേരുടെയും ശ്രമഭലമായി ഉച്ചക്ക് മുന്നേ വിഭവ സമൃദ്ധമായ ഭക്ഷണം തയ്യാറായി ....... ഉച്ച ഊണ് കഴിഞ്ഞ് മൂന്ന് മണിയോടെ ഒന്ന് ഉറങ്ങി എണീറ്റ കുട്ടൻ പിള്ള എഴുന്നേറ്റ് റെഡിയായി ശ്രുതി കൊടുത്ത ചായയും കുടിച്ച് ശ്രുതി യോടും ശാന്തയോടും യാത്ര പറഞ്ഞു കുട്ടൻ പിളള തൻ്റെ വീട്ടിലേക്ക് പോയി ..........
അടുത്ത ദിവസം രാവിലെ എഴുന്നേറ്റ് ശ്രുതി കാപ്പിക്കുള്ളതോക്കെ ഉണ്ടാക്കി കാപ്പി കുടിക്കുന്നതിന് ഇടയിൽ ശ്രുതി ശാന്തയോട് പറഞ്ഞു .......... അമ്മേ ഇന്ന് ഉച്ചക്ക് ഊണ് കഴിക്കാൻ നമുക്കൊപ്പം ഒരാൾ കൂടെ ഉണ്ടാകും ! ആരാ മോളെ അത് ? ........ അത് ഒരു സർപ്രൈസ് ആണ് അമ്മെ അത് ആരാണെന്ന് അമ്മ അപ്പോൾ കണ്ടാമതി ...........
മോളെ ശേഖരെട്ടൻ ഇന്നലെ രാത്രി വിളിച്ചിരു ന്നു നാളെ ആണെത്രെ ചേട്ടൻ്റെ യാത്ര അയപ്പ് അ വർ പ്ലാൻ ചെയ്തിരിക്കുന്നത് ......... അത് കൊണ്ട് രണ്ടു ദിവസത്തിൽ ഇവിടെ എത്തുമെന്നാണ് ചേട്ടൻ പറഞ്ഞത് ! കഴിഞ്ഞ ആഴ്ച ശേഖരൻ മാമ എത്തു മെന്ന് പറഞ്ഞതാണ് ........ ഈ സെൻ്റോഫ് കാരണം ആണ് വീണ്ടും ഒരാഴ്ച കൂടി വൈകിയത് , അത് പി ന്നെ കൂടെ ജോലി ചെയ്യുന്ന സുഹൃത്തുക്കൾ ആകു മ്പോൾ അങ്ങനെ ഒക്കെ ആണ് മോളെ ..........
കാപ്പി കുടിച്ചു കഴിഞ്ഞു ശാന്ത ഉച്ച ഭക്ഷണം ഉണ്ടാക്കാനായി അടുക്കളയിലേക്ക് പോയി ഒമ്പതര യോടെ കുഞ്ഞിനെയും എടുത്തു കൊണ്ട് ശാന്ത യോട് പറഞ്ഞു .......... അമ്മെ ഞാൻ മോളെയും കൊണ്ട് പറമ്പിലേക്ക് ഇറങ്ങുന്നെ ! ശെരി മോളെ കുഞ്ഞിനെ സൂക്ഷിക്കണെ ......... കുഞ്ഞിനെ ഇടതു കയ്യിൽ താങ്ങി തോളിലേക്ക് ചാച് കൊണ്ട് ശ്രുതി പതിയെ നീർ ചാലിലേക്ക് നടന്നു ..........
പറമ്പിൻ്റെ അവസാനം ഉള്ള മടയും കടന്ന് തൂമ്പിനടുതുള്ള പാറയിൽ കുഞ്ഞിനെയും മടിയിൽ വച്ച് തെക്കേ കുന്നിലേക്ക് നോക്കി അവൾ ഇരു ന്നു ............ അൽപ നേരം കഴിഞ്ഞ് പാറകൾക്കിട യിലെ ഊട് വഴിയിലൂടെ താഴേക്ക് ഇറങ്ങി വരുന്ന രാജേന്ദ്രനെ അവൾ കണ്ടൂ കസവു കരയുള്ള മുണ്ട് ഉടുത് സ്കൈബ്ലു കളറിലെ പോളിസ്റർ ഷർടും അണിഞ്ഞ്
💬 Comments
View all comments