0%

Chapter Title : ശ്രുതി ലയം 2 [വിനയൻ]

Author : വിനയൻ Read All Parts 1022

പറയും ........... എന്റെ പേരിൽ ഇപ്പൊ ഴുള്ളതെല്ലാം ശ്രുതിക്ക് ഉള്ളതാണ് എന്ന് ചേട്ടൻ എപൊഴും പറയാറുണ്ട് ........
എങ്കിലും അവൾക് ഒരു ജീവിതം കിട്ടുമ്പോൾ അവളുടെ അമ്മ എന്ന നിലക്ക് ഞാൻ നയിച്ചു ഉണ്ടാക്കിയ എന്റെ സ്വന്തം കാശു കൊണ്ട് അവൾക് എന്തെങ്കിലും വാങ്ങി കൊടുക്കണം എന്നുണ്ട് ശേഖരെട്ടാ അതിനു വേണ്ടിയാണ് ഞാൻ ദിവസവും പാടത്ത് പണിക്ക് പോകുന്നത് .........
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വന്ന ശേഖരൻ കുളിച്ചു കാപ്പി കൂടി കഴിഞ്ഞ് ഉടനെ ഉറങ്ങാ റാണ് പതിവ് പക്ഷെ അന്ന് ഉറക്കം വരാതിരുന്ന അവൻ വരാന്തയിൽ കസേരയിൽ ചാരി ഇരുന്ന് ഒരു സിഗരറ്റ് വലിക്കുന്ന തിനിടയിൽ രാജേന്ദ്രൻ പോയതിനു ശേഷം ഉള്ള കാര്യങ്ങൾ അവൻ ഒന്നൊന്നായി ഓർ ക്കുകയായിരുന്നു
_____________________________
രാജേന്ദ്രനെ കണതായെ പിന്നെ നാട്ടു കാരും വീട്ടുകാരും നാടിന്റെ പല ഭാഗത്തും ഏറെ തിരഞ്ഞു ...... അവനോട് സ്നേഹം ഉണ്ടായിരുന്ന നാട്ടുകാരും പിന്നെ കൂട്ടുകാരിൽ പലരും പരസ്പരം കാരണം തിരഞ്ഞു ! എന്തിനാ അവൻ വീട് വിട്ട് പോയെ ? എന്തായിരുന്നു കാരണം ?...
അതിനുത്തരം ശേഖരനും ശാന്തമ്മക്കും ഒഴികെ മറ്റാർക്കും അറിയില്ലായിരുന്നു ..
നന്നായ് കുടുംബം നോക്കി യിരുന്ന , ഭാര്യ യെയും കുഞ്ഞിനെയും ജീവനെ പോലെ സ്നേഹിച്ചിരുന്ന സൽസ്വഭാവിയായ അദ്ധ്വനിയായ ഒരു നല്ല ചെറുപ്പക്കാരൻ ആയിരുന്നു രാജേന്ദ്രൻ ......
ഇനി പറഞ്ഞിട്ട് എന്താ കാര്യം .........
ആ പെണ്ണിന്റെയും കുഞ്ഞിന്റെയും കാര്യാ കഷ്ടം , ഇനിയിപ്പോ അവളുടെ ആങ്ങള ശേഖരൻ ഉണ്ടല്ലോ അയാൾ ഉണ്ടാകും അവർക്ക് ഒരു തുണയായി ........
ദൈവായിട്ടാ ഈ സമയത്ത് ശേഖരനെ ഇവിടെക്ക് എത്തിച്ചത് അല്ലായിരുന്നെങ്കിൽ അവരുടെ കാര്യം കഷ്ടം ആയേനെ .....
രാജേന്ദ്രൻ ഇടക്ക് ചായയും മുറുക്കാനും ഒക്കെ വാങ്ങി കൊടുക്കാറ് ഉള്ള തേക്കേലെ നാരാണേട്ടൻ ആയിരുന്നു അത് പറഞ്ഞത് നാരനെട്ടന് അത്രക്ക് ഇഷ്ടം ആയിരുന്നു അവനെ .......
കഴിയാവുന്നിടതൊക്കെ അവനെ തിരക്കി
ഒരിടത്തും രാജേന്ദ്രനെ കാണാതായ പ്പോൾ സാധാരണപോലെ ഇതും ഒരു പഴം കഥ യായിമാറി .
രാജേന്ദ്രൻ പോയെങ്കിലും ശേഖരന് അവരെ തനിച്ചാക്കി പോകാൻ

💬 Comments

View all comments