0%

Chapter Title : ശ്രുതി ലയം 4 [വിനയൻ]

Author : വിനയൻ Read All Parts 1166
കട്ടിലിനോട് ചേർന്ന് കിടന്ന സ്റ്റൂളിൽ ഇരുന്നു മരുന്നിന്റെ മയക്കത്തിൽ ഉറങ്ങുന്ന അജയെട്ടന്റെ വലതു കൈ എടുത്ത് തന്റെ ഇരുകൈകളിൽ നെഞ്ചോടു ചേർത്ത് പിടിച്ച് തേങ്ങി കരയുന്ന അച്ഛനെ യാണ് അവൾ കണ്ടത് ....... എന്റെ പൊന്നു മോനെ നിനക്ക് ഇങ്ങനെ ഒക്കെ സംഭവിക്കു മെന്ന് അച്ഛൻ ഒരിക്കലും കരുതിയി ല്ലെടാ ........ കുട്ടൻപിള്ളയുടെ വിഷമം കണ്ട് ശ്രുതിയുടെ കണ്ണുകൾ ഈറനണിഞ്ഞു നിലത്ത് അച്ഛന്റെ കാൽക്കൽ ഇരുന്ന ശ്രുതി അച്ഛന്റെ കാലിൽ തന്റെ തല ചേർത്ത് വച്ചു കാലിൽ പിടിച്ച് കരഞ്ഞു കൊണ്ട് അവൾ പറഞ്ഞു ഞങ്ങളെ ശപിക്കല്ലെ അച്ഛാ .......... അച്ഛൻ എന്നോട് പൊറുക്കണം അച്ഛനെ ധിക്കരിച്ചു വീട് വിട്ട് ഇറങ്ങിയതി നുള്ള ശിക്ഷ യാണൊ അച്ഛാ ഇതൊക്കെ ....... അവളെ സ്നേഹ പൂർവ്വം തലോടിക്കൊണ്ട് കുട്ടൻ പിള്ള പറഞ്ഞു ...... മോളു അച്ഛനെ തെറ്റി ദ്ധരിച്ചത് ആണ് കുട്ടി , ആയാൾ കുനിഞ്ഞ് അവളുടെ തലയിൽ മുഖം ചേർത്ത് കൊണ്ട് കുട്ടൻ പിള്ള പറഞ്ഞു അച്ഛൻ ഒരിക്കലും നിങ്ങളെ ശപിച്ചിട്ടില്ല മോളെ ........ ഒരു ഉത്തരവാദിത്തവും ഇല്ലാതെ കളിച്ചു ചിരിച്ചു നടന്ന എന്റെ മോൻ ഒരുദിവസം മോളുടെ കയ്യും പിടിച്ചു മുറ്റത്തേക്ക് ധൈര്യത്തോടെ കയറി വരുന്നത് കണ്ടപ്പോൾ എന്റെ ഉള്ളിൽ പേടി യാണ് മോളെ തോന്നിയത് ......... അവനു സ്വന്തം ജീവിതത്തോട് ഒരു ഉത്തരവാദിത്വം ഒക്കെ ഉണ്ടാകട്ടെ എന്ന് കരുതി മാത്രം ആണ് നിങ്ങളെ അന്ന് ഞാൻ വീട്ടിൽ കയറ്റാ തിരുന്നത് .........
അന്നത്തെ ബഹളം കേട്ട് പേടിച്ച് നിന്ന സരസ്വതി യോടു ഞാനാ പറഞ്ഞത് ഇൗ വീടിന്റെ താക്കോലും അത്യാവശ്യം ജീവിതം തുടങ്ങാനുള്ള കാശും നിങ്ങളെ ഏൽപിക്കാൻ ........ അന്ന് നിങ്ങള് ഇവിടേക്ക് വന്നശേഷം ഓരോ ആഴ്ചയിലും നിങ്ങളുടെ വിശേഷങ്ങൾ ഞാൻ രെഹസ്യ മായി തിരക്കിയിരുന്നു ........ അജയന്റെ തലയിൽ മൃദുവായ തഴുകി കൊണ്ട് കുട്ടൻ പിള്ള പറഞ്ഞു നല്ലപോലെ അദ്ധ്വനിച്ച് ജീവിക്കുന്ന എന്റെ മോനെയും അവനു പിന്തുണ യേകുന്ന മോളെയും കുറിച്ച് ഓർത്തപ്പോൾ അച്ഛന് ശെരിക്കും അഭിമാ നമാണ് മോളെ നിങ്ങളോടു തോന്നിയത് .......

💬 Comments

View all comments