Chapter Title : ശ്രുതിയുടെ ബോംബെ [ഫ്ലാഷ്]
രണ്ടു മാസത്തെ പൈസ ഇന്ന് ഞാൻ അവസാനിപ്പിക്കും എന്ന് തീരുമാനിച്ചു അവൾ മുന്നിൽ കണ്ട ഒരു ബ്യൂട്ടിപാർലറിലേക്ക് കയറി.
മംഗളകർമം മുടിയിൽ തന്നെ തുടങ്ങയെക്കാം മുടി സ്ട്രെയ്റ്റനിങ് കുറെ നാൾ ആയി ഉള്ള ആഗ്രഹം ആണ്... അത് നടക്കട്ടെ...
അത് കഴിഞ്ഞ് പുരികം ത്രെഡ്, ബ്ലീച്ച് അങ്ങനെ അവിടെ ഉള്ള ചേച്ചി എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു... ഇതൊക്കെ എന്താണ് എന്ന് പോലും അറിയാതെ അവൾ തല ആട്ടി കൊണ്ടിരുന്നു... കുറച്ചതികം സമയം കഴിഞ്ഞപ്പോഴക്കും ശ്രുതിയെ സുന്ദരി ആകി എടുക്കണം എന്നത് അവിടെ പാർലറിൽ നിൽക്കുന്ന പെണ്ണിൻ്റെ ആവശ്യം പോലെ ആയി...
അങ്ങനെ ഉച്ച ആയ്‌പോഴേക്കും പാർലറിൽ നിന്നും ഇറങ്ങി. മുടിയൊക്കെ ഇപ്പൊ കോലു പോലെ ആയി... പാർലറിൽ ഉള്ള ചേച്ചി സ്വന്തം കഴിവ്കണ്ടു സ്വയം ഞെട്ടിപ്പോയി... അവിടെ കയറിയ ആളെ അല്ലാ അവിടുന്ന് തിരിച്ച് ഇറങ്ങിയത്... നല്ല പാൽചായയ്യുടെ കളർ ഉണ്ടായിരുന്ന ശ്രുതി ഇപ്പൊ ഒന്നുകൂടെ വെട്ടി തിളങ്ങാൻ തുടങ്ങി... അവിടുന്ന് നേരെ പോയി ഒരു ഹോട്ടലിൽ കയറി ചെറിയ രീതിയിൽ ഫുഡ് കഴിച്ച് ഇറങ്ങി.
ഇപ്പോഴും എന്തോ ഒരു അപാകത ഉണ്ട് എന്ന് ആലോചിച്ചു അവൾ റോഡ് സെയ്ഡിലൂടെ നടന്നു...
പെട്ടന്ന് സയ്ഡിലേക്ക് നോക്കിയപ്പോൾ കണ്ടത് ഒരു വലിയ ബിൽഡിംഗിന് അകത്ത് ജീൻസും ഷർട്ടും ഇട്ടു നിക്കുന്ന പെൺ പ്രതിമയെ ആണ്. കറുപ്പിൽ വെള്ള വരകൾ ഉള്ള ഷർട്ട്, വൈറ്റ് കളർ ജീൻസ്... പ്രതിമക്കും തനികും ഇടക്ക് ഉള്ള ചില്ലിൽ അവൾ അവളുടെ പ്രതിബിംബം നോക്കി...
ഡ്രസ്.
ഈ ചുരിദാർ ആണ് അപാകത.
ചില്ല് വാതിലും തള്ളി തുറന്നവൾ അകത്തു കയറി ആ പ്രതിമയുടെ ഷർട്ടും ജീൻസും അഴിച്ചു വാങ്ങിച്ചു. കൃത്യം പാകം. ടെയ്ലർ മെയ്ഡ് പോലുണ്ട്. ഇനി ഒരു സെവൻ ഫിഫ്റ്റി ബക്സ് കൂടെ ബാക്കി ഉണ്ട്, ഇതിൽ ഒരു അഞ്ഞൂറും കൂടെ ധൂർത്തടിച്ച് വീട്ടിൽ പോകാം... ബാക്കി അടുത്ത ആഴ്ച.
അഞ്ഞൂറ് രൂപക്ക് എന്ത് വാങ്ങും എന്ന് ആലോചിച്ചു കൊണ്ട് ബസ് സ്റ്റാൻഡിലേക്ക് അവൾ നടന്നു.
ബസ് സ്റ്റാൻഡിന് ചേർന്ന് ചില്ലിട്ട ഒരു കഫ്ട്ടിറിയ
💬 Comments
View all comments