ശുഭ പ്രതീക്ഷ 1 [കാലംസാക്ഷി]

📝 Ongoing

👁 88852 views ❤ 266 likes 💬 30 comments

ശുഭ പ്രതീക്ഷ 1
Shubhaprathiksha Part 1 | Author : kalamsakshi

വഴിയിൽ ഉപേക്ഷിച്ച് പോകാൻ കഴിയാത്ത കുറെ മോഹങ്ങൾ പേറി നടക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെ ആയിരിക്കുന്നു. അതിനിടയിൽ പ്രേമിക്കാനും ഒന്നും സമയം കിട്ടിയില്ല. ഇനിയും ഇങ്ങനെ പോയാൽ എന്റെ ജീവിതം എന്താകുമോ എന്തോ?എല്ലാം ഏതാണ്ടൊക്കെ ശരിയായി വരുകയായിരുന്നു. അപ്പോഴാണ് ചൈനയിലെ വുഹാനിൽ പുതിയ അവതരത്തിന്റെ രംഗപ്രവേശനം, കൊറോണ എന്ന ഓമന പേരിട്ടു ലോകം വിളിച്ച കണ്ണിൻപോലും കാണാൻ കഴിയാത്ത ആ അവതാരം കാരണം. എന്റെ കുറെ വർഷങ്ങൾ ആയി ഉള്ള സ്വന്തം ആയി ഒരു ബിസ്സിനെസ്സ് തുടങ്ങണം എന്ന മോഹവും പാതിയിൽ നിർത്തി നാട്ടിലേക്ക് വണ്ടി കയറേണ്ടി വന്നു.

നമ്മുടെ പ്രധാനമന്ത്രി രാജ്യം മൊത്തം അടച്ചിടാൻ തീരുമാനിച്ചപ്പോൾ ആകെ ഉണ്ടായിരുന്ന പാർട്ട്‌ ടൈം ജോലിയും പോയി വരുമാനവും പോയി. ഇനിയും ഇവിടെ നിന്നാൽ റൂം വാടക പോലും കൊടുക്കാൻ കഴിയാതെ പട്ടിണി കിടക്കേണ്ടി വരും എന്ന അവസ്ഥ വന്നപ്പോൾ ആണ് നാട്ടിലേക്കു ടിക്കറ്റ് എടുത്തത്.

നാട്ടിൽ എത്തിയാൽ എന്ത് ചെയ്യും എന്ന് ഒരു പിടിയും ഇല്ല, അച്ഛൻ എന്റെ കുഞ്ഞിലേ മരിച്ചു. അച്ഛന്റെ മരണത്തിന് ശേഷം തയ്യൽകാരിയായി വേഷമിട്ട് അമ്മ അദ്ധ്വനിച്ചാണ് എന്നെ വളർത്തിയത്. പക്ഷെ എനിക്ക് ഇപ്പോൾ ജോലിക്കൊന്നും പോകാൻ വയ്യ എന്തെങ്കിലും ബിസ്സിനെസ്സ് ചെയ്യാൻ ആണ് താല്പര്യം എന്ന് പറഞ്ഞപ്പോൾ, അമ്മ എതിർത്തില്ല എന്ന് മാത്രമല്ല. ബിസ്സിനെസ്സ് തുടങ്ങാൻ പട്ടണത്തിൽ പോയി പാർട്

📚 Chapters

1 published

Related Stories

💬 Comments

View all comments