Chapter Title : ശുഭ പ്രതീക്ഷ -2 [പാവം പെണ്ണ്]
അടുത്തായി ഉണ്ടായിരുന്നു ചെറിയ പറയുടെ അടുത്തേക്ക് നടന്ന് കൊണ്ട് പറഞ്ഞു.
പറയുടെ അടുത്ത് എത്തിയപ്പോൾ എന്റെ പുറകെ വന്ന അവളുടെ കൈയിൽ പിടിച്ച് പതിയെ ഇരുത്തിയ ശേഷം ഞാനും അവളുടെ അടുത്തായി ഇരുപ്പ് ഉറപ്പിച്ചു.
ഇരുന്നതിന് ശേഷം അവളുടെ കണ്ണുകൾ തെറിച്ച് വീഴുന്ന വെള്ളകെട്ടിലേക്ക് തന്നെയാരിരുന്നു. ഞാനും ആ മനോഹരമായ കാഴ്ച്ചയിൽ കണ്ണും നട്ടിരുന്നു.
"മാഷേ... " കുറച്ചു സമയത്തെ ഞങ്ങളുടെ ഇടയിലെ മൗനം ഭജ്ഞിച്ച് കൊണ്ട് അവൾ വിളിച്ചു.
"മ്മം..." അവളുടെ വിളിക്ക് മറുപടിയായി ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു.
"അതെ മാഷേ... " വീണ്ടും അവൾ എന്തോ പറയാൻ വന്ന് നിർത്തി.
"മ്മം പറ... " ഞാൻ അവളെ പ്രോത്സാഹിപ്പിച്ചു.
"എനിക്ക് മാഷിനെ ഒരുപാട് ഇഷ്ടം ആണ്... " അവൾ എന്റെ തോളിലേക്ക് ചാരികൊണ്ട് കൊണ്ട് പറഞ്ഞു.
"എനിക്കും എന്റെ നാദിയ കൂട്ടിയെ, ഒരുപാട് ഇഷ്ടം ആണ്." എന്റെ കൈകൊണ്ട് അവളുടെ തോളിൽ പിടിച്ച് എന്നിലേക്ക് ചേർത്ത് കൊണ്ട് ഞാൻ പറഞ്ഞു.
"സത്യം... " അവൾ എന്നിൽ നിന്നും അകന്ന് മാറി എന്റെ കണ്ണിലേക്കു നോക്കി ചോദിച്ചു.
"അല്ല കള്ളം... " അവളുടെ നോട്ടം കണ്ട് കുസൃതി തോന്നിയ ഞാൻ പറഞ്ഞു.
"പോ മാഷേ കളിക്കാതെ... " അവൾ വീണ്ടും എന്റെ തോളിലേക്ക് ചാരി കൊണ്ട് പറഞ്ഞു.
"മാഷിന് എന്നെ ഇഷ്ടം ആണെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു" അവൾ കുറച്ച് നേരത്തെ മൗനത്തിന് ശേഷം പറഞ്ഞു.
"അതെങ്ങനെ..." ഇത്തവണ ഞെട്ടി തിരിഞ്ഞ് അവളെ നോക്കിയത് ഞാനാണ്.
"നമ്മൾ ഇഷ്ടുന്ന ആൾ നമ്മളെ ശരിക്കും
💬 Comments
View all comments