Chapter Title : ഷുഗർ ഡാഡി [മ്ലേച്ഛൻ]
ആര്യ: 'ഏയ് ഇല്ല മമ്മീ... കിടക്കാൻ പോവുന്നേയുള്ളൂ...'
നന്ദിനി: 'ഹാ... പിന്നെ, പപ്പ പറഞ്ഞിരുന്നു നിന്നെ കണ്ട കാര്യം. പപ്പ വിളിച്ചോ... വിഷ് ചെയ്തോ?'
അത് കേട്ടപ്പോഴേക്കും ആര്യയുടെ മുഖം മങ്ങി.
ആര്യ: 'ഇല്ല... വൈകീട്ട് വിളിച്ചിരുന്നു. പോകുവാണെന്ന് പറഞ്ഞിട്ട്. ഇപ്പൊ വിളിച്ചില്ല... എന്റെ ബർത്ത്ഡേ ഒന്നും ഓർക്കാൻ പോലും ടൈം ഉണ്ടാവില്ല...'
അവസാന വാക്കുകളിൽ അവളുടെ വിഷമം കലർന്നിരുന്നു.
നന്ദിനി: 'ഏയ്... പപ്പ വിളിക്കും. എന്തേലും തിരക്കിലായിരിക്കും... നാളെ ട്രീറ്റ് കൊടുക്കാനുള്ള ക്യാഷ് ഒക്കെ കയ്യിൽ ഉണ്ടോ?'
ആര്യ: 'ആഹ്... ഉണ്ട് മമ്മീ... പപ്പാ ക്യാഷ് തന്നിരുന്നു കുറച്ച്...'
നന്ദിനി: 'ആഹാ... എന്നിട്ടാണോ? ബർത്ത്ഡേ അടിച്ചു പൊളിക്കൂ... പപ്പേടെ ഒപ്പം ഞാനും വരുമായിരുന്നു. നാളെ ഒരു ക്ലയന്റ് വരുന്നുണ്ട്... അതാ...'
ആര്യ: 'ഏയ് സാരമില്ല മമ്മീ... ഗ്രാൻമ്മ കിടന്നോ?'
നന്ദിനി: 'ആഹ് മോളെ കിടന്നു. അമ്മയേം കൂട്ടി ഞാൻ രാവിലെ വീഡിയോ കാൾ ചെയ്യാം ട്ടോ...'
ആര്യ: 'ആഹ് ശെരി മമ്മീ...'
നന്ദിനി: 'അപ്പൊ ഓക്കേ ആര്യക്കുട്ടീ... ബർത്ത്ഡേ അടിച്ചു പൊളിക്കൂ... വൺസ് എഗൈൻ... ഹാപ്പി ബർത്ത്ഡേ കുട്ടാ...'
ആര്യ: 'താങ്ക്യൂ മമ്മീ...'
നന്ദിനി: 'അപ്പൊ ശെരി മോളൂ... ഗുഡ് നൈറ്റ്... ഉമ്മ... ബൈ...'
ആര്യ: 'ഗുഡ് നൈറ്റ്... ബൈ...' അവൾ ഫോൺ കട്ട് ചെയ്തു.
അപ്പോഴേക്കും വിസ്മയ അവളുടെ അടുത്തേക്ക് നടന്നെത്തിയിരുന്നു.
'നിന്റെ ബർത്ത്ഡേ ആയിരുന്നല്ലേ... ഹാപ്പി ബർത്ത്ഡേ...' അവൾ കൈ നീട്ടി.
ആര്യ അവളുടെ കൈ പിടിച്ചു. വിസ്മയ ഷെയ്ക്ക് ഹാൻഡ് ചെയ്തു. അപ്പോഴേയ്ക്കും സ്റ്റെഫിയും ഓടിയെത്തി.
സ്റ്റെഫി: 'ഹാപ്പി... ബർത്ത്ഡേ ഡീ പൊട്ടിക്കാളീ...'
ആര്യ: 'താങ്ക്സ് ഡീ...'
അപ്പോഴേക്കും ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന നസ്‌റിനും തല പൊക്കി: 'ഹാപ്പി ബർത്ത്ഡേ ആര്യക്കൊച്ചേ... ഉമ്മ...' എന്നും പറഞ്ഞുകൊണ്ട് തനിക്കും ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന അവളുടെ കാമുകനും ഒന്നിച്ചു ഒരു ഉമ്മ നൽകി. ഒരു വെടിക്ക് രണ്ടു പക്ഷി.
അത് കണ്ടപ്പോൾ ആര്യ ചെറുതായി ഒന്നു പുഞ്ചിരിച്ചു. എന്നിട്ട് നസ്‌റിൻ കേട്ടില്ലെങ്കിലും താങ്ക്സ് പറഞ്ഞു.
വാട്സാപ്പിൽ മെസ്സേജുകൾ നിറഞ്ഞു. അവൾ ഓരോന്നിനായി നന്ദി പറഞ്ഞു. കിടന്നപ്പോഴും എന്തോ ഒരു
💬 Comments
View all comments