0%

Chapter Title : ഷുഗർ ഡാഡി [മ്ലേച്ഛൻ]

Author : Kambikathakal Read All Parts 14.3K

പറഞ്ഞില്ലല്ലോ...?'

'ആഹ് ആ വർമ്മയുടെ ഡീൽ ഓക്കേ ആയി. അയാൾ വെള്ളിയാഴ്ച്ച അയാളുടെ ബാംഗ്ലൂരിലുള്ള ഐ ടി കമ്പനിയിൽ വച്ചു മീറ്റ് ചെയ്യാമെന്നാ പറഞ്ഞേക്കുന്നത്...'

'ഓഹ്... അത് ഓക്കേ ആയോ? ഗുഡ് ന്യൂസ്. കൺഗ്രാറ്റ്സ്... പിന്നെ ഏട്ടാ, സാറ്റർഡേ എനിക്ക് ഇവിടെ ഷീലാ മാഡത്തിന്റെ അപ്പോയിന്മെന്റ് ഉണ്ട്... പുള്ളിക്കാരി നേരത്തെ വിളിച്ചു പറഞ്ഞതാ.... ഏട്ടൻ പോകുന്നത് കഴിഞ്ഞ വീക്ക് അറിഞ്ഞെങ്കിൽ എനിക്കും പ്ലാൻ ചെയ്യാമായിരുന്നു.'

'ഏയ്... നോ പ്രോബ്ലം... ഇത് പെട്ടെന്നല്ലേ അറിഞ്ഞത്. സാരമില്ലെടോ... ഞാൻ ആര്യയോട് പറഞ്ഞോളാം. സാറ്റർഡേ അവൾക്ക് ലീവ് അല്ലേ, അതാ ഞാൻ ചോദിച്ചത്... ഒന്നിച്ചു ഒന്നു കറങ്ങാമല്ലോ എന്ന് കരുതിയതാ... ലീവ് ഇറ്റ്. നമുക്ക് ഡ്യൂട്ടി അല്ലേ ഇമ്പോർട്ടന്റ്. അല്ലാ... നിനക്ക് സ്‌പെഷൽ ആയിട്ട് എന്തേലും കൊടുക്കാൻ ഉണ്ടോ അവൾക്ക്?'

'ശോ... അവളുടെ പിറന്നാളല്ലേ അന്ന്... ഞാനും കൂടെ ഉണ്ടായിരുന്നെങ്കിൽ ശെരിക്കും ഒരു സർപ്രൈസ് കൊടുക്കായിരുന്നു... നേരത്തെ അറിഞ്ഞില്ലല്ലോ... ശോ...'

'അയ്യോ... അത് ശരിയാ... ശോ... സാരമില്ല. ഞാൻ സർപ്രൈസ് ചെയ്തോളാം അവളെ. അവൾക്കും ഫ്രണ്ട്സിനും ചെറിയൊരു പാർട്ടിയും പിന്നെ ഒരു ഷോപ്പിങ്ങും നടത്താം എന്താ?'

'ഹാ... അത് കൊള്ളാം... പാർട്ടി നടക്കുമ്പോൾ എന്നേം വിജുനേം വീഡിയോ കാൾ ചെയ്താൽ മതി...' നന്ദിനി പറഞ്ഞു.

'ഓക്കെ... ഞാൻ ഏറ്റു... പിന്നെ... കഴിച്ചോ? നീ കിടക്കാറായോ?' ഫ്ലാറ്റിലെ ബെഡിൽ വീണുകൊണ്ട് രാജീവ് ചോദിച്ചു.

'ഇല്ല... ഞാനും അമ്മയും ഇപ്പൊ കഴിച്ചു കഴിഞ്ഞേ ഉള്ളൂ... അമ്മ കിടന്നു. ഞാൻ ഇനി പാത്രങ്ങളൊക്ക ഒന്നു ഒതുക്കിട്ട് വരട്ടെ...' ഡൈനിങ് ടേബിളിനു അടുത്തുള്ള കസേരയിൽ ഇരുന്നുകൊണ്ട് പറഞ്ഞു.

💬 Comments

View all comments