0%

Chapter Title : ശുക്ളലേപനം ഒരു അമേരിക്കൻ പ്രപ്പോസൽ

അവിടുത്തെ മനോഹരമാർന്ന ദീപങ്ങളുടെ പ്രഭയിൽ തിളങ്ങി നിന്നു. തികഞ്ഞ ഉപചാര മര്യാദകളോടെ റീസെപ്‌ഷനിസ്റ് എന്നെ നോക്കി പുഞ്ചിരി പൊഴിച്ച് ചോദിച്ചു "മാം എപ്പോഴാണ് അപ്പോയിന്മെന്റ് എടുത്തിരിക്കുന്നത് ?" ഭഗവാനെ ഇവിടെ അപ്പോയ്ൻമെന്റും വേണോ?!! ഞാൻ അവളോട് പറഞ്ഞു സോറി "എനിക്ക് അപ്പോയിന്മെന്റ് ഇല്ല ആക്ച്വലി ഇതൊരല്പം എമർജൻസി ആയിരുന്നു" അവൾ വാസ്തവത്തിൽ നല്ല കുട്ടിയായിരുന്നു സാധാരണ റിസപ്ക്ഷനിസ്റ്റുകളുടെ നാണംകെട്ട സ്വഭാവം തീരെയില്ലായിരുന്നു അല്ലേൽ ഇപ്പോൾ ഞാൻ എന്തിനു എമർജൻസി ഫേഷ്യൽ ചെയ്യുന്നു എന്നു തുടങ്ങി ഞാൻ ഈ ഭൂമിയിൽ എന്തിനു ജനിച്ചു എന്നുവരെയുള്ള ചോദ്യങ്ങൾക്കു മറുപടി കൊടുക്കേണ്ടി വന്നേനെ. അവൾ അകത്തേക്ക് പോയി മടങ്ങി വന്നു വീണ്ടും വിശാലമായ ചിരിയോടെ പറഞ്ഞു സോറി മാം കുറച്ചു വെയിറ്റ് ചെയ്യേണ്ടി വരും ഏറിപ്പോയാൽ അരമണിക്കൂർ. അവളുടെ ചിരിക്കു മറുപടിയായി ഞാനും ഹൃദ്യമായി പുഞ്ചിരിച്ചു പറഞ്ഞു കുഴപ്പമില്ല ഞാൻ കാത്തിരിക്കാം. ഉടനെ തന്നെ അവൾ എനിക്ക് ഒരു പ്രൈസ് ലിസ്റ്റ് തന്നു അത് നോക്കിയ എന്റെ കണ്ണുകൾ തള്ളി പുറത്തുവന്നു ഒരെണ്ണം പോലും 4500 രൂപയിൽ താഴെ ഇല്ല. റേഡിയോ ഓൺ ആക്കി വെച്ച പോലെ ആ പെണ്ണ് എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു അവസാനം ഞാൻ ഒരു ഫ്രൂട് ഫേഷ്യൽ കോംബോ 4500 നു ഉറപ്പിച്ചു ഞാൻ ആ പതുപതുത്ത സോഫായിലമർന്നു ചില ആൾക്കാർ സ്റ്റൈലിസ്റ്റിനോട് തങ്ങൾക്കു വേണ്ട ഹെയർ സ്റ്റൈൽ ഒക്കെ ഘോര ഘോരം പ്രസംഗിക്കുന്നു. കൂടുതലും ലേഡീസ് ആണ് സ്റ്റൈലിസ്റ്റുകൾ ആണുങ്ങളും ഉണ്ട്. വരുന്നവരിലും പോകുന്നവരിലും എല്ലാം പണക്കൊഴുപ്പിന്റെ ധാരാളിത്തം കാണാം. ഏകദേശം ഒരു മണിക്കൂർ ആയപ്പോൾ

💬 Comments

View all comments