Chapter Title : ശ്വേതയുടെ ചിത്രം 2 [Sid Jr]
സഞ്ജയ് കണ്ണുകൾ പാതി അടച്ചു അവളെ നോക്കി.
"ശ്വേതാ... നീ വന്നോ? എങ്ങനെയുണ്ടായിരുന്നു?" അവൻ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.
അവൾ അവന്റെ അരികിൽ വന്നിരുന്നു. അവളുടെ കണ്ണുകളിൽ ഒരു കള്ളച്ചിരി മിന്നിമറഞ്ഞു.
"ഏട്ടാ... അത് അത്ഭുതമായിരുന്നു. ആ നിലാവെളിച്ചത്തിൽ അയാൾ വരച്ച ചിത്രം... അത് കാണുമ്പോൾ ഏട്ടൻ ഞെട്ടിപ്പോകും. ശരിക്കും ഒരു സ്വപ്നം പോലെ."
സഞ്ജയ് അവളുടെ കഴുത്തിലെ ആ പാടിൽ വിരൽ തൊട്ടു. "ഇതെന്താണ് ശ്വേതാ... ഇവിടെ ഒരു പാട്?"
അവൾ ഒന്ന് പതറി, പക്ഷേ വേഗം സ്വയം നിയന്ത്രിച്ചു.
"അത്... അത് അവിടെ ഇരുന്നപ്പോൾ ഏതെങ്കിലും പുല്ലോ മറ്റോ കൊണ്ടതാവാം. കാടല്ലേ ഏട്ടാ..."
സഞ്ജയ് അവളുടെ കണ്ണുകളിലേക്ക് നോക്കി. അവൾ പച്ചക്കള്ളം പറയുകയാണ്. താൻ നേരിൽ കണ്ട ആ കാഴ്ച അവൾ മറച്ചു വെക്കുന്നു.
"സത്യം പറയൂ ശ്വേതാ... അയാൾ നിന്നെ വരയ്ക്കുക മാത്രമാണോ ചെയ്തത്?"
ശ്വേത അവന്റെ നെഞ്ചിലേക്ക് ചാര്ന്നു. "ഏട്ടന് എന്നെ വിശ്വാസമില്ലേ? ഏട്ടൻ തന്നെയല്ലേ എന്നെ അങ്ങോട്ട് അയച്ചത്? അയാൾ ഒരു ആർട്ടിസ്റ്റ് ആണ്. അല്പം പരുക്കൻ രീതികളൊക്കെ ഉണ്ടാകും. പക്ഷേ ഏട്ടനോടുള്ള സ്നേഹം... അതിന് മാറ്റമില്ല."
അവൾ അവനെ ചുംബിക്കാൻ തുടങ്ങി. സഞ്ജയ്ക്ക് വല്ലാത്തൊരു ഓക്കാനം തോന്നിയെങ്കിലും, അവളുടെ ആ ചതിയുടെ ലഹരി അവനെ വീണ്ടും ഉണർത്തി. അവൾ കൈലാസിനെ കെട്ടിപ്പിടിച്ച അതേ കൈകൾ കൊണ്ട് തന്നെ തൊടുമ്പോൾ, അവൾ അവന് കൊടുത്ത അതേ ചുംബനങ്ങൾ തനിക്ക് നൽകുമ്പോൾ... സഞ്ജയ് ആ ചതിയെ ആസ്വദിക്കാൻ തീരുമാനിച്ചു.
"നാളെ നമുക്ക് ആ പെയിന്റിംഗ് വാങ്ങണം ശ്വേതാ. എന്നിട്ട് നമ്മൾ ഈ
💬 Comments
View all comments