Chapter Title : ശ്വേതയുടെ ചിത്രം [Sid Jr]
വിളറിയിരുന്നു. സഞ്ജയ് വണ്ടി മുന്നോട്ട് എടുത്തു.
"അയാൾ... അയാൾ എന്നെ ഒരുപാട് നേരം നോക്കിയിരുന്നു ഏട്ടാ. എനിക്ക് ആദ്യം പേടിയായിരുന്നു, പക്ഷെ പിന്നീട്..." അവൾ പാതിവഴിയിൽ നിർത്തി.
"പിന്നീട് എന്ത്?" സഞ്ജയ് ആകാംഷയോടെ ചോദിച്ചു.
"പിന്നീട് എനിക്ക് എവിടെയോ ഒരു സുഖം തോന്നി. ഒരു അപരിചിതന്റെ മുന്നിൽ വസ്ത്രങ്ങളില്ലാതെ ഇരിക്കുമ്പോൾ കിട്ടുന്ന ഒരുതരം സ്വാതന്ത്ര്യം."
സഞ്ജയ് അവളുടെ കൈകളിൽ മുറുകെ പിടിച്ചു. അവൻ ഒളിച്ചിരുന്ന് കണ്ട ആ ദൃശ്യങ്ങൾ അവന്റെ മനസ്സിൽ അഗ്നി പടർത്തുന്നുണ്ടായിരുന്നു. അവർ റൂമിലെത്തി. ശ്വേത ബാത്ത്റൂമിലേക്ക് കയറാൻ തുടങ്ങിയപ്പോൾ സഞ്ജയ് അവളെ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ചു.
"സത്യം പറയൂ ശ്വേതാ... അയാൾ നിന്നെ തൊട്ടോ?" അവൻ അവളുടെ കഴുത്തിൽ ചുംബിച്ചുകൊണ്ട് ചോദിച്ചു.
"ഇല്ല... പക്ഷെ അയാളുടെ നോട്ടം... അത് സ്പർശനത്തേക്കാൾ തീവ്രമായിരുന്നു. ഞാൻ നഗ്നയായി നിൽക്കുമ്പോൾ അയാളുടെ കണ്ണുകൾ എന്റെ ഓരോ വടിവുകളിലും ഉടക്കി നിൽക്കുന്നത് ഞാൻ അറിഞ്ഞു."
സഞ്ജയ് അവളെ തിരിച്ചു നിർത്തി അവളുടെ കണ്ണുകളിലേക്ക് നോക്കി. "നാളെയും ഇത് തുടരണം. എനിക്ക് നിന്റെ ആ ചിത്രം പൂർണ്ണമായി കിട്ടണം."
അവൻ തന്റെ ഫോണിലെ ആ ഫോട്ടോ അവളെ കാണിച്ചില്ല. പക്ഷേ അന്ന് രാത്രി സഞ്ജയും ശ്വേതയും തമ്മിലുള്ള ബന്ധത്തിന് മുൻപത്തേക്കാൾ വലിയൊരു തീവ്രതയുണ്ടായിരുന്നു. ശ്വേതയുടെ മനസ്സിൽ കൈലാസിന്റെ ആ രൂക്ഷമായ നോട്ടവും, സഞ്ജയുടെ മനസ്സിൽ തന്റെ ഭാര്യ മറ്റൊരാൾക്ക് മുന്നിൽ നഗ്നയായി ഇരുന്ന ആ ദൃശ്യവും ഒരു ലഹരിയായി മാറി.
അടുത്ത ദിവസം ഉച്ചതിരിഞ്ഞ് മൂന്ന് മണി. വെയിലിന് ഇന്നലെത്തേക്കാൾ അല്പം കൂടി തീക്ഷ്ണതയുണ്ടായിരുന്നു. വെള്ളച്ചാട്ടത്തിന്റെ ഇരമ്പൽ മാറ്റമില്ലാതെ തുടർന്നു.
💬 Comments
View all comments