Chapter Title : ശ്യാമമോഹനം 2 [Soumya Sam]
ഫൈബർ കസേരകളും ഒരു ഫോൾഡിങ്ങ് ടേബിളും കൂടി വാങ്ങി. ഒരു ഫ്ലവർവേസ് കൂടി ടേബിളിൽ വച്ചപ്പോൾ മനസ്സിൽ എന്തോ ഒരു സന്തോഷം തോന്നി. അപ്പോളേയ്ക്കും പോക്കറ്റ് ഏതാണ്ട് കാലിയായി. ഇനി അടുത്ത മാസം നോക്കാം ബാക്കിയൊക്കെ എന്ന് മനസ്സിൽ ഉറപ്പിച്ചു.
രാവിലെ ഹോസ്പിറ്റലിൽ സിന്ധു മേഡം വന്നപ്പോൽ ഞാൻ വാർഡിനു പുറത്ത് നിന്ന് മേഡത്തോട് കാര്യമൊക്കെ പറഞ്ഞു. അവർ എൻ്റെ കവിളിൽ കൈവച്ച് എൻ്റെ മുഖത്ത് കുറച്ച് സമയം നോക്കി നിന്നു. പിന്നെ പുഞ്ചിരിച്ചു.
“എന്ത് പറയണം എന്ന് എനിക്കറിയില്ല കുട്ടീ, നീ അവളെ നോക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. എന്ത് ആവശ്യമുണ്ടെങ്കിലും ചോദിക്കണം” എന്ന് മാത്രം പറഞ്ഞു. ശ്യാമയെ ഡിസ്ചാർജ്ജ് ചെയ്ത് വന്നപ്പോൾ ഉച്ച കഴിഞ്ഞിരുന്നു. എല്ലാവരും അവിടന്ന് തന്നെ ഭക്ഷണമൊക്കെ കഴിച്ചു. സ്റ്റേഷനിൽ നിന്ന് ഒരു വീൽ ചെയർ കിട്ടിയിരുന്നു. സിന്ധു മേഡവും സുകന്യയും ഞാനും ഡ്രൈവറും കൂടി വീൽ ചെയറോടെ ശ്യാമയെ വാനിൽ കയറ്റി. പിന്നിൽ ജനാലകൾ ഇല്ലാഞ്ഞതിനാൽ എങ്ങോട്ടാണ് പോകുന്നതെന്ന് അവൾക്ക് മനസ്സിലായും ഇല്ല. വീടിൻ്റെ മുന്നിൽ നിർത്തി വാനിൻ്റെ വാതിൽ തുറന്നപ്പോളാണ് അവൾക്ക് സ്ഥലം മാറിയ കാര്യം മനസ്സിലായത്. വാനിൽ നിന്ന് ഇറക്കിയപ്പോൾ ശ്യാമ ആകെ അദ്ഭുതത്തിൽ ആയിരുന്നു. വീൽ ചെയർ ഞാൻ തന്നെ തള്ളി ശ്യാമയെ ഉള്ളിൽ കൊണ്ടുചെന്നു. ഹാളിൽ ചുറ്റും നോക്കിയപ്പോൾ ശ്യാമയുടെ മുഖത്ത് സന്തോഷം തെളിഞ്ഞ് കാണാമായിരുന്നു. ഞാൻ തന്നെ അടുക്കളയിൽ ചെന്ന് ചായയുണ്ടാക്കി എല്ലാവർക്കും കൊടുത്തു. ഹൗസ് ഓണർ ആൻ്റി, ശാരദ, ആ സമയത്ത് കുറച്ച് പലഹാരങ്ങളുമായി വന്നു. ഞാൻ സിന്ധു മേഡത്തെയും മറ്റും അവർക്ക്
💬 Comments
View all comments