ശ്യാമയും സുധിയും 2 [ഏകൻ]
ശ്യാമയും സുധിയും 2
Shyamayum Sudhiyum Part 2 | Author : Eakan
[ Previous Part ] [ www.kkstories.com ]
🌹🏵️🌺🌼🌻💮🌸 ഓണാശംസകൾ നേരുന്നു ശ്യാമയും സുധിയും 🌸💮🌻🌼🌺🏵️🌹
"ആരാണ് ? എന്ത് വേണം..? "
"സാർ.... ഞാൻ ശ്യാമ.. എന്നെ ഇവിടുന്ന് വിളിച്ചിട്ട് വരാൻ പറഞ്ഞിരുന്നു. ."
"ആ മനസ്സിലായി... ആ ആക്സിഡന്റ് പറ്റിയ സുധിയുടെ ഭാര്യ അല്ലേ? ഭർത്താവിന് ഇപ്പോൾ എങ്ങനെ ഉണ്ട് ഡിസ്ചാർജ് ആയോ ? "
ശ്യാമ പോലീസ് സ്റ്റേഷനിൽ ആയിരുന്നു. ഹോസ്പിറ്റലിൽ ചെന്ന് സുധിയെ കണ്ടശേഷം നേരെ പോയതാണ് . സുധിയെ കണ്ടു സംസാരിച്ചതിന്റെ ആശ്വാസത്തിൽ ആണ് ശ്യാമ പോലീസ് സ്റ്റേഷനിൽ പോയത്.
പക്ഷെ പോലീസ്കാരന്റെ ചോദ്യം കേട്ടപ്പോൾ ശ്യാമയുടെ കണ്ണ് നിറഞ്ഞു. അവൾക്ക് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല. അവൾ കരഞ്ഞുപോയി.
"ഓഹ്!! സോറി. നിങ്ങൾ എന്തിനാ കരയുന്നത്,? ഞാൻ തെറ്റായി ഒന്നും പറഞ്ഞില്ലല്ലോ? പിന്നെന്തിനാ കരയുന്നത്?. പോട്ടെ സാരമില്ല. ഞങ്ങൾ സുധിയുടെ മൊഴി എടുത്തിട്ടുണ്ട്. എങ്കിലും അന്ന് നിങ്ങളെ അവിടെ കാണാത്തത് കൊണ്ട് ഒന്ന് വിളിപ്പിച്ചു എന്നേ ഉള്ളൂ.. ശ്യാമ പൊയ്ക്കോളൂ. ഞങ്ങൾ പിന്നെ വന്നു കണ്ടോളാം. ശ്യാമയുടെ മാനസീക അവസ്ഥ ഞങ്ങൾക്ക് മനസ്സിലാകും."
ശ്യാമ ഇറങ്ങി നടന്നു.
തന്റെ ഭർത്താവിന്റെ സ്ഥാനത്തു വേറെ ഒരാളെ ചേർത്ത് പറഞ്ഞപ്പോൾ തനിക് സഹിക്കാൻ ആയില്ല. അതുകൊണ്ട് കരഞ്ഞു പോയതാ.. എങ്ങോട്ട് പോകണം വീട്ടിൽ പോകണോ ,അതോ സ്കൂളിൽ പോകണോ, അതോ ഹോസ്പിറ്റലിൽ പോകണോ, സുധിയുടെ മൊഴി എടുത്തിട്ടുണ്ട് എന്നാണ് സാർ പറഞ്ഞത്. അയാൾ എന്തായിരിക്കും മൊഴി കൊടുത്തിട്ടുണ്ടാകുക. തന്നെ പറ്റി പറഞ്ഞു കാണുമോ? ശ്യാമയുടെ മനസ്സിൽ പല ചിന്തകളും വന്നു.
അയാളുടെ ഡിസ്ചാർജ് ആയിട്ടുണ്ടാകുമോ..? പണം ഇല്ലന്നെല്ലേ അയാൾ പറഞ്ഞത്. താൻ കാരണം ഉണ്ടായ അപകടം അല്ലേ? അപ്പോൾ അയാളെ സഹായിക്കേണ്ടത് താൻ അല്ലേ. ശ്യാമ ഹോസ്പിറ്റലിൽ പോയി. സുധി അവിടെ തന്നെ കിടക്കുന്നുണ്ടായിരുന്നു. എന്തോ ആലോചിച്ചു കിടക്കുകയായിരുന്നു സുധി.
"എന്താണ് .. വലിയ ആലോചനയിൽ ആണല്ലോ? എന്ത് പറ്റി?" സുധിയെ കണ്ട ഉടനെ ശ്യാമ ചോദിച്ചു.
"ഏയ്! ഒന്നുമില്ല. ഇറങ്ങി ഓടാൻ പറ്റിയിരുന്നെങ്കിൽ . എന്ന് ആലോചിച്ചതാ. ഇതിപ്പോൾ ഒരാളുടെ സഹായം ഇല്ലാതെ ഇവിടുന്ന് നടക്കാൻ പോലും പറ്റില്ല എന്ന അവസ്ഥയിൽ ആയിപോയി..."
"എന്ത് പറ്റി..? ഇറങ്ങി ഓടാൻ മാത്രം എന്തുണ്ടായി..? ശ്യാമ ചോദിച്ചു.
"ഇത് കണ്ടില്ലേ... ബില്ല് കിട്ടി. ഇത് എങ്ങനെ അടക്കും ? കൈയിൽ ആകെ ഉള്ളത് ആ ബൈക്ക് മാത്രം ആയിരുന്നു. . ഇനി അത് ശരിയാക്കി ഇറക്കണമെങ്കിൽ പോലും ഒരുപാട് പണം വേണം. ബാക്കി ഉള്ളതെല്ലാം വിറ്റ് പെറുക്കി കൊടുത്തിട്ടാ ഇവിടെ അടുത്തുള്ള ഒരു സ്കൂളിൽ ജോലി ശരിയാക്കിയത്. ഒരു വി പി സ്കൂളിൽ . അതിൽ ജോയിൻ ചെയ്യാൻ പോയപ്പോൾ ആണ് ആ പെണ്ണുംബിള്ള കാരണം ഇങ്ങനെ ആയത്."
"വി പി സ്കൂളോ? അങ്ങനെ ഒരു സ്കൂൾ ഉണ്ടോ?"
"ആ വലിയ പറമ്പ് എന്നാ മുഴുവൻ പേര്.
💬 Comments
View all comments