0%
Chapter 1

ശ്യാമയും സുധിയും 3 [ഏകൻ]

Author : VaSco | Read All Parts | 👁 314 |

ശ്യാമയും സുധിയും 3

Shyamayum Sudhiyum Part 3 | Author : Eakan

[ Previous Part ] [ www.kkstories.com ]


ശ്യാമ ഉച്ചക്ക് തൊട്ട് മുൻപ് വീട്ടിൽ എത്തി. വീട്ടിൽ എത്തിയ ഉടനെ വാതിൽ തുറന്നു അകത്തു കയറയ ശേഷം നേരെ അമ്മയുടെ മുറിയിലേക്ക് പോയി.

"അമ്മേ.. അമ്മേ.. എഴുനേൽക്ക്.. ഭക്ഷണം കഴിക്കേണ്ടേ..?"

"ആ മോള് വന്നോ..? ഞാൻ ഉറങ്ങിപ്പോയി. വല്ലാത്ത ക്ഷീണം.."

"അമ്മ എന്തിനാ എപ്പോഴും ഇങ്ങനെ കിടക്കുന്നത് അതല്ലേ ഇങ്ങനെ ക്ഷീണം. ഡോക്ടർ പറഞ്ഞിട്ടില്ലേ പകൽ കിടന്ന് ഉറങ്ങരുത് എന്ന്."

"പിന്നെ ഞാൻ എന്താ ചെയ്യുക..?. ക്ഷീണം തോന്നിയത് കൊണ്ടാ ഞാൻ കിടന്നത് അപ്പോൾ ഉറങ്ങിപ്പോയതാ"

"അമ്മക്ക് മുറ്റത്ത്‌ കൂടെ വെറുതെ നടന്നൂടെ? ക്ഷീണം തോന്നുമ്പോൾ കുറച്ചു സമയം ഇരിക്കണം. അല്ലെങ്കിൽ ഇറയത്ത് വന്ന് ഇരുന്നൂടെ ?"

ശ്യാമ അമ്മയെ എഴുനേൽപ്പിച്ചു പറഞ്ഞു.

" മോളെ മോളുടെ കൂട്ടുകാരിയുടെ ഏട്ടൻ മുകളിൽ ഉണ്ടോ..? "

"എന്താ അമ്മേ അമ്മ അങ്ങനെ ചോദിച്ചത്..? അയാൾ എവിടെ പോകാനാ.? "

"അല്ല മോളെ. മോള് രാവിലെ പോയി കുറച്ചു സമയം കഴിഞ്ഞപ്പോൾ ഏതോ വണ്ടിയുടെ ഹോൺ കേട്ടത് പോലെ. ഇനി അയാൾ എവിടെയേലും പോയതാണോ എന്നറിയില്ലല്ലോ..?"

"ഏയ്‌! അത് വേറെ ഏതെങ്കിലും വണ്ടി അത് വഴി പോയതായിരിക്കും. എന്തായാലും ഞാൻ മുകളിൽ പോയി നോക്കട്ടെ.."

അങ്ങനെ പറഞ്ഞു ശ്യാമ മുകളിലേക്ക് പോയി. മുകളിൽ വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ശ്യാമ വാതിൽ തുറന്ന് അകത്ത് കയറി. ഹാളിൽ സുധിയെ കാണാത്തതുകൊണ്ട് ശ്യാമ മുറിയുടെ വാതിലിൽ മുട്ടി കുറച്ചു സമയം നിന്നു. എന്നിട്ടും മുറിയിൽ നിന്നു സുധിയുടെ ശബ്‍ദം ഒന്നും കേൾക്കാത്തത് കൊണ്ട് ശ്യാമ മുറിയുടെ വാതിൽ തുറന്ന് അകത്ത് കയറി. പക്ഷെ ആ മുറിയിലും സുധിയെ കണ്ടില്ല.

ശ്യാമ നേരെ ബാത്‌റൂമിൽ നോക്കി അവിടേയും സുധിയെ കണ്ടില്ല. പിന്നെ ആ വീടിന്റെ മുകളിൽ മുഴുവനും നോക്കി എവിടേയും സുധിയെ കണ്ടില്ല. അപ്പോഴാണ് താഴെനിന്നും ശ്യാമയുടെ ഫോൺ ബെൽ കേട്ടത്. ശ്യാമ വേഗം താഴേക്ക് പോയി. ശ്യാമ ഫോൺ എടുത്തു നോക്കി. അറിയാത്ത ഏതോ നമ്പറിൽ നിന്നായിരുന്നു ആ കാൾ. സുധി ആയിരിക്കും വിളിക്കുന്നത്‌ എന്ന് കരുതി ശ്യാമ വേഗം കാൾ എടുത്തു.

"ഹലോ.. ശ്യാമ മേഡം അല്ലേ..? സുധി സാറിന്റെ ഭാര്യ? .. ഇത് സാം സാറിന്റെ വക്കീൽ ഓഫീസിൽ നിന്നാണ് വിളിക്കുന്നത്... "

ശ്യാമ കാൾ എടുത്ത ഉടനെ അപ്പുറത്ത് നിന്ന് ചോദിച്ചു.. ശ്യാമയ്ക്ക് ദേഷ്യം വന്നു. ഒന്നാമത് സുധിയെ അവിടെ കാണാത്തതിന്റെ ആശങ്കയിൽ ആയിരുന്നു ശ്യാമ. അപ്പോഴാണ് ആ ഫോൺ കാൾ വന്നത്. ശ്യാമ ചോദിച്ചു.

"നിങ്ങൾ എന്താ വേണ്ടത്? നിങ്ങൾ എന്തിനാ എന്നെ ഫോൺ വിളിച്ചു ഇങ്ങനെ ശല്ല്യം ചെയ്യുന്നത്..?"

"അയ്യോ മേഡം ദേഷ്യപ്പെടേല്ലേ..? ഞങ്ങൾ വിളിച്ചത് താങ്ക്സ് പറയാൻ ആണ്."

"എന്ത്!! താങ്ക്സ് പറയാനോ? എന്നോടോ? പക്ഷെ എന്തിന്? "

ശ്യാമയ്ക്ക് അതിശയം തോന്നി.

"അതേ മേഡം... താങ്ക്സ്

💬 Comments

View all comments