0%
Chapter 1

ശ്യാമയും സുധിയും 7 [ഏകൻ]

Author : VaSco | Read All Parts | 👁 265 |

ശ്യാമയും സുധിയും 7

Shyamayum Sudhiyum Part 7 | Author : Eakan

[ Previous Part ] [ www.kkstories.com ]


കോളിങ് ബെൽ കേട്ടാണ് ശ്യാമ പുറത്തേക്ക് വന്നത്. അപ്പോൾ കണ്ടത് ഒരു പെണ്ണിനെ ആണ്. ശ്യാമ അവളെ തന്നെ നോക്കി. ആരാണ് ഈ നേരത്ത് വന്നത്.. എന്തിനാണാവോ വന്നത്..? ശ്യാമ മനസ്സിൽ ചോദിച്ചു..

ആള് കാണാൻ മോഡേൺ ആണ്. നീല ജീൻസ് പാന്റും വെളുത്ത ഷർട്ടും ആണ് വേഷം. ഒരു കറുത്ത കൂളിംഗ് ഗ്ലാസ് മുടിയിലായി വെച്ചിട്ടുണ്ട്. മുടി കെട്ടി വെച്ചതാണ്. നല്ല വെളുത്ത നിറം. കാണാനും നല്ല ആരോഗ്യം ഉള്ള ശരീരപ്രകൃതം. കഴുത്തിൽ ഒരു സ്വർണ മാല ഇട്ടിട്ടുണ്ട് . കൈയിൽ ഒരു വാച്ച്. ഒരു ബ്രയിസ്ലറ്റ്. കാണാൻ നല്ല സുന്ദരി ആണ്. തന്നെ തന്നെ നോക്കി നിൽക്കുന്ന

ശ്യാമയോട് ആ പെണ്ണ് ചോദിച്ചു.

.

"ഹലോ.. ശ്യാമയല്ലേ ..? "

".. അതെയല്ലോ .. ." ശ്യാമ പറഞ്ഞു.

"എന്നെ അറിയാമോ..?" അവൾ ചോദിച്ചു.

ശ്യാമ ഇല്ല എന്ന അർത്ഥത്തിൽ തലയാട്ടി. പിന്നെ പറഞ്ഞു.

"ഇല്ല. എനിക്ക് മനസ്സിലായില്ല. ."

"ശരിയാണ്. ശ്യാമയ്ക്ക് എന്നെ കണ്ടാൽ മനസ്സിലാവാൻ വഴിയില്ല. ചിലപ്പോൾ എന്റെ പേര് കേട്ടാൽ മനസ്സിലാകും.. എന്റെ പേര് സുചിത്ര എന്നാണ്. അറിയാമോ..?

കുറച്ചു കൂടെ തെളിച്ചു പറഞ്ഞാൽ അപ്പു ഏട്ടൻ വിവാഹം കഴിക്കാൻ പോകുന്ന പെണ്ണ്. "

ശ്യാമ ചെറുതായി ഒന്ന് ഞെട്ടി. സുചിത്ര തുടർന്നു പറഞ്ഞു.

"ഏത് അപ്പു ഏട്ടൻ എന്ന് ഞാൻ ശ്യാമയ്ക്ക് പറഞ്ഞു തരേണ്ട കാര്യം ഇല്ലല്ലോ അല്ലേ.? ഇവിടെ കഴിയുന്ന സുധി തന്നെ. അതാണ് എന്റെ അപ്പു ഏട്ടൻ. വളരെ വളരെ അടുപ്പം ഉള്ളവർ മാത്രമേ സുധിയേട്ടനെ അപ്പു ഏട്ടൻ എന്ന് വിളിക്കാറുള്ളൂ. ശ്യാമയും അങ്ങനെ ആണ് വിളിക്കുന്നത് എന്ന് അപ്പു ഏട്ടൻ പറഞ്ഞു.. എനിക്ക് അതിൽ പ്രശ്നം ഒന്നും ഇല്ല കേട്ടോ..

ആ പിന്നെ! ശരിക്കും അങ്ങനെ അല്ല എന്നെ പരിചയ പെടുത്തേണ്ടത്. അപ്പു ഏട്ടനെ വിവാഹം കഴിക്കാൻ പോകുന്ന പെണ്ണ് എന്ന് വേണം പറയാൻ. "

അങ്ങനെ പറഞ്ഞു സുചിത്ര ചിരിച്ചു. പിന്നെ ശ്യാമയോട് ചോദിച്ചു

" അപ്പു ഏട്ടൻ

മുകളിൽ ഉണ്ടോ അതോ പുറത്തേക്ക് പോയോ..? "

ശ്യാമ കുറച്ചു സമയം അങ്ങനെ തന്നെ ഒന്നും മിണ്ടാതെ നിന്ന് പോയി. എന്ത് ചോദിക്കണം എന്ത് പറയണം എന്ന് അറിയാത്ത അവസ്ഥയിൽ. അത് കണ്ട് സുചിത്ര ചോദിച്ചു.

"ഹലോ.. ശ്യാമേ...ശ്യാമേ ഇവിടെ എങ്ങും ഇല്ലേ..?"

"ആര്. ...?" ശ്യാമ ചോദിച്ചു.

"ശ്യാമ തന്നെ . കുറച്ചു സമയം ആയല്ലോ എന്നെ ഇങ്ങനെ നോക്കാൻ തുടങ്ങിയിട്ട്. എന്ത് പറ്റി. ഞാൻ ചോദിച്ചതൊന്നും ശ്യാമ കേട്ടില്ലേ...?"

"അത് ഞാൻ ഞാൻ.." ശ്യാമ ഒന്ന് വിക്കി

"ആ മതി. മതി. ഞാൻ ചോദിച്ചത് അപ്പു ഏട്ടൻ ഇവിടെ ഇല്ലേ എന്നാ..?"

"മുകളിൽ കാണും. " ശ്യാമ പറഞ്ഞു.

സുചിത്ര ചുറ്റും ഒന്ന് നോക്കി

💬 Comments

View all comments