Chapter Title : ശ്യാമും അമ്മയും കാര്‍ലോസും [സ്മിത]
“എന്നേലും ചെയ്ത് കഴിഞ്ഞ് എന്തേലും ഒക്കെ കൊടുത്തു വിടണം..വെറുതെ ആരുടേം സൌജന്യമൊന്നും നമ്മക്ക് വേണ്ട...”
“കൊടുക്കുന്നുണ്ട്...”
അമ്മ പറഞ്ഞു.
ആ ശബ്ദത്തില്‍ എന്തെങ്കിലും പ്രത്യേകത ഉണ്ടായിരുന്നോ?
ഞാന്‍ സംശയിച്ചു.
ഇന്ന് ചിലപ്പോള്‍ അച്ഛന്‍ വരാന്‍ സാധ്യതയുണ്ട്, ഞാന്‍ അനുമാനിച്ചു. രാവിലെ ഫോണില്‍ സംസാരിക്കുമ്പോള്‍ അങ്ങനെ കേട്ടതായി തോന്നുന്നു.
അന്ന് രാത്രിയില്‍ ഞാനും അമ്മയും അത്താഴം കഴിക്കുകയായിരുന്നു. ഭക്ഷണം കഴിക്കുമ്പോള്‍ത്തന്നെ മറ്റേക്കയ്യില്‍ ഫോണും ഉണ്ട്. ഈയിടെയായി ഫോണ്‍ ഉപയോഗം ഇത്തിരി കൂടുതലാണ് അമ്മയ്ക്ക്. ഇപ്പോഴിതാ ഭക്ഷണം കഴിക്കുന്ന സമയത്ത് പോലും. ഒന്നുകില്‍ എപ്പോഴും സംസാരം, അല്ലെങ്കില്‍ ഗൂഗിളില്‍ എന്തൊക്കെയോ സെര്‍ച്ച് ചെയ്യുന്നു!
ഇപ്പോള്‍ അമ്മ സ്നാപ്പ് ചാറ്റില്‍ ആണ്. പ്രതീക്ഷിച്ചത് പോലെ കാര്‍ലോസിന്‍റെ ഫോട്ടായാണ് സ്ക്രീനില്‍. ഇടയ്ക്ക് അമ്മ അത് നോക്കി പുഞ്ചിരിക്കുന്നതും കണ്ടു.
“കാര്‍ലോസിനോടാണോ?”
ക്ഷമ നശിച്ച് ഞാന്‍ ചോദിച്ചു.
“ആന്നേ,”
അമ്മ ആസ്വദിച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഇങ്ങനെയൊരു ഭ്രാന്തന്‍ ചെറുക്കന്‍!”
ഞാന്‍ ഇഷ്ട്ടക്കേടോടെ തല കുലുക്കി.
“ആ, ഒരു കാര്യം പറയാന്‍ വിട്ടുപോയി...”
അമ്മ എന്നെ നോക്കി.
ഞാന്‍ അമ്മയേയും നോക്കി.
“കാര്‍ലോസിനെ ഞാന്‍ നാളെ കഴിക്കാന്‍ വിളിച്ചിട്ടുണ്ട്,”
“എഹ്?”
ഞാന്‍ ദേഷ്യവും അവിശ്വാസവും കലര്‍ന്ന മുഖത്തോടെ അമ്മയെ നോക്കി.
“എത്ര ദിവസവാ ആ കൊച്ചന്‍ ഓരോരോ കാര്യം ചെയ്യാന്‍ ഇവിടെ വരുന്നു!”
അമ്മ അവനോടുള്ള സഹാനുഭൂതിയോടെ പറഞ്ഞു.
“കൊറേ ടൈം അവനിവിടെ സപെന്‍ഡ് ചെയ്തില്ലേ? നമ്മള് തിരിച്ച് എന്തേലും ഒക്കെ ചെയ്യണ്ടേ? അതല്ലേ അച്ഛനും ഇന്നാള് പറഞ്ഞത്?”
ഞാന്‍ അപ്പോള്‍ തന്നെ എഴുന്നേറ്റു.
“മൊത്തം കഴിച്ചിട്ട് പോടാ!”
അത് കണ്ട് അമ്മ പറഞ്ഞു.
“ഓ, എനിക്കെങ്ങും വെശക്കുന്നില്ല!”
ഞാന്‍ പാത്രവുമെടുത്ത് സിങ്കിനടുത്തേക്ക് പോയി. പാത്രത്തിലെ ഭക്ഷണം മുഴുവന്‍ വേസ്റ്റ് ബാസ്ക്കറ്റിലേക്ക് അരിശത്തോടെ തള്ളി.
എന്നിട്ട് അമ്മയിരിക്കുന്നിടത്തേക്ക് നോക്കി.
ഏതോ ഒരു സ്നാപ്പ് അമ്മ റിസീവ് ചെയ്തു എന്ന് എനിക്ക് തോന്നി. അത്ര താല്‍പ്പര്യത്തോടെയാണ് അമ്മ സ്ക്രീനിലേക്ക് നോക്കിയിരിക്കുന്നത്. വീണ്ടും റിസീവിംഗ് ടോണ്‍ കേട്ടു. ഇത്തവണ വന്നത് ഒരു വീഡിയോ ആണെന്നെനിക്ക് മനസ്സിലായി. അതില്‍ ഷര്‍ട്ട് ഇടാതെ കാര്‍ലോസ് വര്‍ക്ക് ഔട്ട് ചെയ്യുന്നതാണ് കണ്ടത്. അതിലേക്ക് എത്ര
💬 Comments
View all comments