0%

Chapter Title : സിൽക്ക് സാരി 10 [Amal Srk] [Climax]

Author : Amal Srk Read All Parts 16429

ഭീഷണി മുഴക്കി. ഗോഹുലിന്റെ വീറൊക്കെ അതോടെ കുറഞ്ഞു. ദേഷ്യം കടിച്ചു പിടിച്ച് പിന്നൊന്നും മിണ്ടാതെ അവൻ ക്ലാസിലേക്ക് പോയി.

“ എന്നാലും അതാരായിരിക്കും ചെയ്തത്..? “ വിഷ്ണു സംശയത്തോടെ ചോദിച്ചു.

“ ജൂനിയർ പിള്ളേര് വല്ലോം ആയിരിക്കും. ഇത്തവണത്തെ എല്ലാം തെറിച്ച പിള്ളേരാ..” ജോണി പറഞ്ഞു.

“ നമ്മളെക്കാൾ തെറിച്ച പിള്ളേരോ.? “

“ അവന്മാരുടെ മുന്നിൽ ചിലപ്പോ നമ്മളൊക്കെ വെറും ശിശുക്കളാ..“ മനു മറുപടി നൽകി.

വൈകുന്നേരം വളരെ വൈകിയാണ് ഗോഹുൽ വീട്ടിലേക്ക് തിരിച്ചത്. മനസ്സാകെ വല്ലാത്ത അവസ്ഥയിലാണ്. വീട്ടിലും സമാധാനമില്ല, MEI ലും സമാധാനമില്ല. വളരെ അലസതയോടെ അവൻ വീട്ടിലേക്ക് ചെന്നു. തനിക്ക് മുന്നേ ഷിജുവും കൂട്ടരും ഹാജറായിട്ടുണ്. യൂണിഫോമിൽ തന്നാണ് എല്ലാവരും.

വീട്ടിൽ പോവാതെ നേരെ ഇവിടെക്കാണ് വന്നത്. ഗോഹുലിനെ കണ്ടയുടെനെ എല്ലാവരും ഒരേ പോലെ രൂക്ഷമായി നോക്കി. ക്ലാസ്സിൽ വച്ച് നടന്ന ഇഷ്യൂവിന് പകരം ചോദിക്കാൻ വന്നതാണോ എന്നവൻ ഭയപ്പെട്ടു.

ഗോഹുൽ മനസ്സിൽ ഭയം വച്ചുകൊണ്ട് പയ്യെ തന്റെ മുറിയിലേക്ക് നടന്നു.

“ ഗോഹുലെ.. അവിടെ നിന്നെ.. “ ഷിജു പിന്നീന്ന് വിളിച്ചു.

അൽപ്പം ഭയത്തോടെ ഗോഹുൽ തിരിഞ്ഞു നോക്കി.

“ ബാത്‌റൂമില് നിന്റെ അമ്മേടെ പടം വരച്ചത് ഞങ്ങലാരുമല്ല. ദേ ഇവനാ.. “ ഷിജു പറഞ്ഞു. അടുത്ത നിമിഷം തന്നെ മാളുവിന്റെ മുറിയിൽ നിന്നും ജിനുവിനെയും തൂക്കി ജോണി ഹാളിലേക്ക് വന്നു. അത് കണ്ട് ഗോഹുലിന് ദേഷ്യം കൂടി. ഇവന്മാര് ചെയ്ത തെറ്റ് തന്റെ ആത്മാർത്ഥ സുഹൃത്തിന്റെ തലയിൽ കെട്ടിവെക്കാൻ നോക്കുകയാണ്.

“ നിനക്ക് ഞങ്ങളെ വിശ്വാസം ഉണ്ടാവില്ലെന്നറിയാം.. സത്യം ദേ ഇവൻ തന്നെ പറയും. ടീച്ചേർസ് ടോയ്ലറ്റ്ന്റെ മുന്നിലും ഇതേ പണി ചെയ്യാൻ തുടങ്ങിയപ്പോ ഞങ്ങള് കൈയ്യോടെ പൊക്കിയതാ ഇവനെ.. “ ഷിജു വിവരിച്ചു.

ഇപ്പഴും ഗോഹുൽ മൊത്തമായി അത് വിശ്വസിച്ചിട്ടില്ല. അവൻ ജിനുവിന്റെ അടുത്തേക്ക് ചെന്ന് ചോദിച്ചു “ ഇവരീ പറയുന്നതൊക്കെ സത്യമാണോ? “

അല്പം ഭയത്തോടെ ജിനു സമ്മതിച്ചു. അതോടെ ഗോഹുലിന്റെ സകല ബോധവും പോയി. നിഴല് പോലെ കൂടെ നടന്ന ഉറ്റ സുഹൃത്തിന്റെ മാമസ്സിലിരിപ്പിതാണ്. അവരുടെ

💬 Comments

View all comments