0%

Chapter Title : സിൽക്ക് സാരി 10 [Amal Srk] [Climax]

Author : Amal Srk Read All Parts 16569

: ബൈക്കിൽ സ്പീഡിൽ പോകുന്ന ജോണിയും, സിനാനും. ജോണിയാണ് ബൈക്ക് ഓടിക്കുന്നത്. രണ്ട് പേരും ഹെൽമെറ്റ്‌ ഇട്ടിട്ടുണ്ട്. പെട്ടന്ന് ഒരു വടി ചെന്ന് അവരുടെ ദേഹത്തു കൊണ്ടു.

നിയന്ത്രണം വിട്ട വാഹനം ചെന്ന് ഓടയിലേക്ക് മറിഞ്ഞു. സിനാനും, ജോണിയും പരിക്കുകളോടെ എഴുനേറ്റു വന്നു. പെട്ടന്ന് മങ്കി ക്യാപ്പും, ഹാൻഡ് ഗ്ലൗസും ധരിച്ച രണ്ട് പേര് ഇരു വശത്തുനിന്നുമായി വന്നു. അരയിൽ നിന്ന് പില്ലറ്റ് ഗൺ എടുത്ത് നെറ്റിയിലും ദേഹത്തുമൊക്കെയായി തുരു തുരാ നിറയൊഴിച്ചു. വേദനയോടെ ഇരുവരും നിലത്തു വീണ് പിടയാൻ തുടങ്ങി. അടുത്ത് ചെന്ന മുഖം മൂടി ധാരികൾ ഫോണും, പേഴ്സും, മാലയും, വാച്ചുമൊക്കെ തട്ടിയെടുത്ത് അവിടെ നിന്നും അപ്രത്യക്ഷരായി.

“ കുറുവാ സംഘമാണെന്നാ പോലീസിന്റെ നിഗമനം. 2024ൽ മുവാറ്റുപുഴയിലും ഇതുപോലെ ഒരു സംഭവം ഉണ്ടായെന്നാ പറയണേ.. “ വിഷ്ണു വിവരിച്ചു.

ഈ നേരം ഡോക്ടർ പുറത്തേക്ക് വന്ന് എന്തൊക്കെയോ പറഞ്ഞു. അത് കെട്ട് കുടുംബക്കാരുടെയും, രാഹുലിന്റെയും മുഖം മാറുന്നത് ഷിജുവും, വിഷ്ണുവും ദൂരെ നിന്ന് കണ്ടു. രാഹുൽ പയ്യെ തളർന്ന മനസ്സോടെ ഷിജുവിന്റെ അടുത്തേക്ക് വന്നു.

“ ഡോക്ടർ എന്താ പറഞ്ഞെ..? “ ഷിജു ആകാംഷയോടെ ചോദിച്ചു.

“ രണ്ട് പേരുടെയും തലച്ചോറിനകത്തു pellet തുളച്ചു കയറിയിട്ടുണ്ട്. Emergency surgery വേണമെന്നാ ഡോക്ടർ പറയുന്നേ.. After surgery പോലും ജീവൻ രക്ഷിക്കാൻ ആവുമോന്ന് അറിയില്ല. എനിയഥവാ രക്ഷപ്പെട്ടാൽ തന്നെ memory loss or brean death ആവാനാ സാധ്യത. “ രാഹുൽ സങ്കടത്തോടെ പറഞ്ഞു.

അത് കേട്ട് തീരുമുന്പേ ഷിജുവിന്റെ ശരീരം തളരാൻ തുടങ്ങി. ബാലൻസ് നഷ്ടപ്പെടുന്നത് മനസ്സിലാക്കി അടുത്തുള്ള കസേരയിൽ ചെന്നിരുന്നു.

എന്താണ് സംഭവിക്കുന്നതെന്ന് ഒരു പിടിയും കിട്ടുന്നില്ല. തന്റെ അടുപ്പക്കാർ ഓരോന്നായി ഇല്ലാതാവുകയാണ്.

“ നിരുപമയോടും, മാളവികയോടും നമ്മള് ചെയ്തു കൂട്ടിയ ക്രൂരതകൾക്ക് ദൈവം തന്ന ശിക്ഷയാ ഇതൊക്കെ.. “ വിഷ്ണു കരഞ്ഞുകൊണ്ട് പറയാൻ തുടങ്ങി.

ഇത് കെട്ട് ഷിജുവിന് ദേഷ്യം വന്നു. “ മിണ്ടാതിരിയെടാ.. വെറുതെ ഓരോ പൊട്ടത്തരങ്ങൾ വിളിച്ചു പറയരുത്. “

“ നമ്മളും അനുഭവിക്കും, നമ്മളും അനുഭവിക്കും, നമ്മളും അനുഭവിക്കും…”

💬 Comments

View all comments