Chapter Title : സിൽക്ക് സാരി 10 [Amal Srk] [Climax]
പകുതിയും തീർത്തു.
“ മൊത്തം തീർക്കല്ലേ പിള്ളേരെ.. ഇതും കാത്ത് കിടക്കുന്ന കുറച്ച് സുഹൃത്തുക്കൾ വേറെയുണ്ട്.. സാനം കിട്ടിയില്ലേൽ എന്റെ കൊടല് കീറും അവന്മാര്.. “
“ സോറി ചേട്ടാ.. പകുതിയും തീർന്നു.. “
“ അഹ്.. എനി ഏതായാലും സാരില്ല.. ഞാൻ അവന്മാരോട് എന്തേലും പറഞ്ഞ് adjust ചെയ്തോളാം.. “
“ ഇപ്പഴേ vision blur ആയിതുടങ്ങി.. “ രാഹുൽ ക്ഷീണത്തോടെ മരച്ചുവട്ടിൽ ഇരുന്നു.
“ അത് പച്ചയ്ക്ക് അടിച്ചോണ്ടാ.. ഞാൻ കുടിക്കാൻ ഇച്ചേരേ വെള്ളം കിട്ടുവോന്നു നോക്കട്ടെ.. “ അതും പറഞ്ഞ് അയാൾ കവല ലക്ഷ്യം വച്ച് നടന്നു.
***
“ പിന്നെ ഞങ്ങക്ക് ഒന്നും ഓർമ്മയില്ല. രാവിലെ ഉറക്കം എണീറ്റത് ആ മരച്ചുവട്ടിലാ.. എന്തോ ഭാഗ്യത്തിന് പോലീസ് പൊക്കിയില്ല. പക്ഷെ ചെറിയൊരു പ്രശ്നം..“ രാഹുൽ പരുങ്ങി.
“ എന്താ പ്രശ്നം? “
“ രാവിലെ എണീറ്റപ്പോ എന്റെ ഫോണും, പേഴ്സും കാണാനില്ല.. “
“ അപ്പൊ നിങ്ങളെ കുടിപ്പിച്ചു കിടത്തി അയാൾ അതുകൊണ്ട് പോയി.. കുറച്ചേലും വിവരം വേണം. പാതി രാത്രി വല്ലവരും തന്ന വാറ്റും കുടിച്ച് അവന്റെ അമ്മേടെ…” ഹോസ്പിറ്റൽ ആയതു കൊണ്ട് ഷിജു സ്വയം നിയന്ത്രിച്ചു.
“ നീ അത് വിട്… ആ വിഷയമൊക്ക പിന്നെ നോക്കാം. ഇവടെ കാര്യം എന്തായി..? “
“ എന്താവാൻ..? രാത്രി പറഞ്ഞത് തന്നെ.. ഒരു പുരോഗത്തിയും ഇല്ല.. “ ഷിജു നിരാശയയോടെ പറഞ്ഞു.
ഈ നേരം ഡോക്ടർ പുറത്തു വന്നു ബന്ധുക്കളോട് എന്തോ പറഞ്ഞു. പെട്ടന്ന് ജോണിയുടെ കുടുംബക്കാരൊക്കെ നിലവിളിച്ചു കരയാൻ തുടങ്ങി. അത് കണ്ടപ്പോൾ തന്നെ ഷിജുവിനും, രാഹുലിനും കാര്യം മനസ്സിലായി.
“ ജോണി പോയെടാ.. “ നിറ കണ്ണുകളോടെ ഷിജു തലതാഴ്ത്തി.
രാഹുലിന് അത് സഹിക്കാനായില്ല. ഷിജുവെ കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു. തൊണ്ട പൊട്ടുന്ന രീതിയിൽ നിലവിളിച്ചു. ഷിജു അവനെ പരമാവധി ആശ്വസിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ രാഹുലിന്റെ മനസ്സിന്റെ സമതല തെറ്റി തുടങ്ങി. തല കറങ്ങി അവൻ നിലത്തു വീണു. ഷിജു ഉറക്കെ നേഴ്സ്നെ വിളിച്ചു. അടുത്തുള്ള ആളുകളും, നേഴ്സ്മാരും ഓടിയെത്തി
💬 Comments
View all comments