Chapter Title : സിൽക്ക് സാരി [Amal Srk]
" എടാ എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്. " ജിനു പരുങ്ങിക്കൊണ്ട് പറഞ്ഞു.
" എന്താടാ കാര്യം..? "
" എനിക്ക് ലക്ഷ്മിയെ ഇഷ്ട്ടമാണ്.. "
" ഏത് ലക്ഷ്മി..? " ഞാൻ സംശയത്തോടെ ചോദിച്ചു.
" നിന്റെ അനിയത്തി മാളവികയുടെ ക്ലാസ്സിൽ പഠിക്കുന്ന ലക്ഷ്മി…" അവൻ നാണത്തോടെ പറഞ്ഞു.
" ഇതൊക്കെ എപ്പഴാടാ..? "
" അവളെ ആദ്യമായി കണ്ടപ്പോ മുതലേ തോന്നിയ ഇഷ്ട്ടമാടാ.. പറയാനുള്ള മടികാരണം ഇത്രയും കാലം മറച്ചുവച്ചതാ.. "
" അത് ശെരി.. ഇതിനിപ്പോ ഞാൻ എന്നാ വേണ്ടേ..? നീ ചെന്ന് പ്രൊപ്പോസ് ചെയ്യ്…"
" എനിക്ക് പേടിയാ.. അവള് No പറഞ്ഞാൽ, വിഷമമാ.. "
" No പറയുന്നതൊക്കെ പിന്നത്തെ കാര്യം, ആദ്യം അവൾ committed ആണോന്ന് അറിയണം.. "
" അത് അറിയാൻ നിന്റെ അനിയത്തി വിചാരിച്ചാൽ നടക്കും.. "
" Hm ഞാൻ ചോദിച്ചു നോക്കാം അവളോട്.. "
" ഇന്നുതന്നെ ചോദിക്കണേ…"
" ആടാ.. ചോദിക്കാ.. " ഞാൻ അവന് വാക്ക് കൊടുത്തു.
രാത്രി സമയങ്ങളിൽ ഷിജുവും കൂട്ടരും ഒത്തുകൂടുന്ന ഒരു ഷെഡ്ഡുണ്ട്. കള്ളുകുടിയും, പുകവലിയുമൊക്കെ അവിടെ വച്ചാണ് നടക്കാറ്.
" കുപ്പി വാങ്ങാൻ പോയ ജോണി ഇതുവരെ വന്നില്ലല്ലോ..? " മനു പറഞ്ഞു.
" അവിടെ Q നിന്ന് മേടിക്കണ്ടേ.. ടൈം എടുക്കും " രാഹുൽ പറഞ്ഞു.
" എപ്പോഴും ഈ കള്ളും, വലിയും മാത്രം മതിയോ.. വേറെ കൂടിയത് വല്ലോം അടിക്കണ്ടേ..? " വിഷ്ണു ചോദിച്ചു.
" കല്ല് വേണോടാ നിനക്ക്..?
💬 Comments
View all comments