0%

Chapter Title : സിൽക്ക് സാരി 2 [Amal Srk]

Author : amal Read All Parts 16.4K

മനസ്സിലാവത്തില്ല.. " അവൻ ദേഷ്യത്തോടെ പിറുപിറുത്തുകൊണ്ട് മുന്നിൽ നടന്നു.

റെഡിയായപ്പോഴേക്കും പത്തു മണി കഴിഞ്ഞു. എല്ലാറ്റിനും കാരണം ആ ഷിജുവാ.. പറുപിറുത്തുകൊണ്ട് നിരുപമ വീട് ലോക്ക് ചെയ്ത് പുറത്തിറങ്ങി. അപ്പഴാണ് സത്യന്റെ കോൾ വന്നത്. ശോ.. അവൾ കൂടുതൽ സമ്മർദ്ദത്തിലായി. അറ്റന്റ് ചെയ്തില്ലെങ്കിൽ പിന്നെ ആ കാരണം മതി പുള്ളിക്കാരൻ വഴക്കാവാൻ.

ഫോൺ അറ്റന്റ് ചെയ്ത്,ബസ് സ്റ്റോപ്പ്‌ ലക്ഷ്യം വച്ചുകൊണ്ട് അവൾ നടന്നു.

" എന്താടി ഫോൺ എടുക്കാൻ നിനക്കൊരു താമസം..? " സത്യൻ ഗൗരവത്തോടെ ചോദിച്ചു.

" ചേട്ടാ ഞാൻ ഇന്ന് ആൾറെഡി ലേറ്റാ.. "

" ലേറ്റ് ആവാൻ മാത്രം അവിടെ മലമറിക്കുന്ന പണി വല്ലോം ഉണ്ടാർന്നോ..? "

" ഞാൻ എഴുനേൽക്കാൻ ലേറ്റ് ആയി അതാ.. "

" ഇന്നലെ ഞാൻ വിളിച്ചിരുന്നു, ഫോൺ സ്വിച്ച് ഓഫ്. "

" അത്.. അത്.. " അവൾക് എന്ത് പറയണംന്ന് അറിയാതെ കുഴങ്ങി.

" എന്താ നീ കിടന്നു പിറു പിറുക്കുന്നെ..? " ദേഷ്യത്തോടെ ചോദിച്ചു.

" ഫോൺ എന്തോ കംപ്ലയിന്റ് ആണ്.. ഇടക്ക്, ഇടക്ക് സ്വിച്ച് ഓഫ് ആയിപ്പോകും.. ഇന്ന് ഞാൻ ലേറ്റ് ആവാനും കാരണം അതാ.. " മനസ്സിൽ തോന്നിയ കള്ളം തട്ടിവിട്ടു.

" എന്നിട്ട് മിനിഞ്ഞാന്ന് വിളിച്ചപ്പോ നീയാ കാര്യം പറഞ്ഞില്ലല്ലോ..? "

" ഇന്നലെ മുതലാ പ്രശ്നം തുടങ്ങിയത്…"

" അഹ്.. വൈകിട്ട് വരുമ്പോ ആ പ്രശാന്തിന്റെ മൊബൈൽ ഷോപ്പിൽ കൊടുത്തേക്ക്. അവനാവുമ്പോ പെട്ടന്ന് റെഡിയാക്കി തരും. ഞാൻ വിളിച്ചു പറഞ്ഞേക്കാം.. "

" അതൊന്നും വേണ്ട ചേട്ടാ..

💬 Comments

View all comments