0%

Chapter Title : സിൽക്ക് സാരി 2 [Amal Srk]

Author : amal Read All Parts 16.4K

മെനക്കെടുത്തും... " അവൻ അല്പം ശബ്ദം കൂട്ടി പറഞ്ഞു. ശേഷം സ്റ്റാഫ് റൂമിന്റെ വെളിയിലേക്ക് ദേഷ്യത്തോടെ ഇറങ്ങി പോയി.

ഷിജു പറഞ്ഞത് മറ്റ് ടീച്ചർമാർ കേട്ടോ എന്ന ഭയം നിരുപമയുടെ മുഖത്ത് പ്രകടമായിരുന്നു.

രാത്രി മുഴുവൻ നിരുപമ വലിയ ആലോചനയിലായിരുന്നു. പോകാൻ നേരം ഷിജു പറഞ്ഞ വാക്കുകളിലെ ഭീഷണി സ്വരം മനസ്സിൽ തെളിഞ്ഞു. അതോടെ അവൾടെ മനസമാധാനം നഷ്ടപ്പെട്ടു.

ഹാളിരിരുന്നു ടീവി കാണുകയാണ് മാളവികയും, ഗോഹുലും. നിരുപമ അവരുടെ അടുത്തേക്ക് ചെന്നു.

" രാവിലെ എവിടെ ചെന്നാ ബ്രേക്ക്ഫാസ്റ്റ് കഴിച്ചത്..? "

" അപ്പാപ്പന്റെ കടേൽന്ന്.. " മാളവിക മറുപടി നൽകി.

അത് കേട്ടപ്പൊ തന്നെ നിരുപമക്ക് ദേഷ്യം വന്നു " നാട്ടില് വേറെ എത്ര നല്ല കടകളിണ്ടായിട്ടാ നിങ്ങള് അവിടെ തന്നെ പോയത്.. "

" അതിനെന്നാ അമ്മേ..? അങ്ങേര് നമ്മടെ ബന്ധുവല്ലേ.. " മാളവിക നിഷ്കളങ്കമായി പറഞ്ഞു.

" പറഞ്ഞു വരുമ്പോ അങ്ങേര് നിങ്ങടെ അച്ഛന്റെ ബന്ധുവൊക്കെ തന്നെ പക്ഷെ അടുപ്പിക്കാൻ കൊള്ളാത്തവരാ.. പണ്ട് ചാരായം വറ്റി പോലീസൊക്കെ പിടിച്ചതാ.. വേറെയും ഒരുപാട് തരികിടകളുണ്ട് അവർക്ക്. "

" എന്നിട്ട് അമ്മ ഇതൊന്നും ഞങ്ങളോട് പറഞ്ഞില്ലല്ലോ..? " മാളവിക സംശയത്തോടെ ചോദിച്ചു.

" ഞാൻ കരുതിയത് ഇതൊക്കെ നിങ്ങക്കും അറിയാവുന്ന കാര്യമാണെന്നല്ലേ.. "

" പക്ഷെ ഇപ്പൊ അപ്പാപ്പൻ പാവം ആണെന്ന് തോന്നുന്നു അമ്മാ.. എന്നോടൊക്കെ നല്ല സ്നേഹം ആർന്നു.." മാളവിക പറഞ്ഞു.

" മനുഷ്യൻമാരുടെ കാര്യമാണ് നല്ലതും, ചീത്തയും ഒറ്റ നോട്ടത്തിൽ തിരിച്ചറിയാൻ സാധിച്ചെന്ന് വരില്ല. " ഗോഹുലിനെ നോക്കി അർത്ഥം വച്ചുകൊണ്ട്

💬 Comments

View all comments