0%

Chapter Title : സിൽക്ക് സാരി 4 [Amal Srk]

Author : amal Read All Parts 5.8K

ഏതോ ഹിന്ദി പടം കളിക്കുന്നുണ്ട്. നിരുപമ അവന്റെ മുഖത്ത് നോക്കാതെ അടുക്കളയിലേക്ക് ചെല്ലാനൊരുങ്ങി. സമയം 2 മണി കഴിഞ്ഞു. കഴിക്കാൻ എന്തേലും ഉണ്ടാക്കണം. ദേഹമൊട്ടാകെ നല്ല ക്ഷീണം അനുഭവപ്പെടുന്നുണ്ട്, എന്തേലും കഴിച്ചില്ലെങ്കിൽ തലചുറ്റി വീഴാനും ചാൻസുണ്ട്.

പെട്ടന്നാണ് കോളിങ്ക് ബെൽ മുഴങ്ങിയത്. പേടിച്ചുകൊണ്ട് നിരുപമയുടെ നെഞ്ചിടിപ്പ് കൂടി. അവൾ ഭയത്തോടെ ഷിജുവിനെ നോക്കി. ഒട്ടും കൂസലില്ലാതെ നിൽക്കുകയാണ് അവൻ.

" നിന്ന് സമയം കളയാതെ ചെന്ന് വാതില് തുറക്കെടി.. " ഷിജു കൽപ്പിച്ചു.

" ഷിജു നീ തൽക്കാലം മുകളിലേക്ക് ചെല്ല്.. അയൽക്കാരോ, ബന്ധുക്കളോ ആണെങ്കിൽ ഇപ്പൊ നിന്നെ ഇവിടെ കണ്ടാൽ പ്രശ്നമാ.. പ്ലീസ് ഞാൻ പറയുന്നത് അനുസരിക്ക്.. എന്റെ ജീവിതം നശിപ്പിക്കരുത്. " അവൾ കേണ് പറഞ്ഞു.

" പുറത്തുള്ളത് ഒരു കോപ്പൻമാരുമല്ല. ഞാൻ ഓർഡർ ചെയ്ത food കൊണ്ടുവന്ന ഡെലിവറി ബോയാ.. " അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

അപ്പഴാണ് നിരുപമയുടെ ശ്വാസം നേരെ വീണത്.

" ചെറുക്കന് ഒരു ആയിരം രൂപ കൊടുത്തേക്ക്.. ബാക്കി വാങ്ങേണ്ട.. " നിരുപമക്ക് നിർദേശം നൽകി. മറുത്തൊന്നും പറയാതെ അവൻ പറയുന്നത് തലയാട്ടി അനുസരിച്ചു.

ബീഫ് മന്തിയായിരുന്നു അത്. നിരുപമക്ക് മന്തി അത്ര ഇഷ്ടമില്ല.

" ഇരിക്കെടി നമ്മുക്ക് ഒരുമിച്ച് കഴിക്കാ.. " ഷിജു അവളെ അടുത്തേക്ക് വിളിച്ചു.

" വേണ്ട.. രാവിലെ ചായക്കുണ്ടാക്കിയത് ബാക്കിയുണ്ട്.. ഞാൻ അത് കഴിച്ചോളാം.. " നിരുപമ ഒഴിഞ്ഞുമാറിക്കൊണ്ട് പറഞ്ഞു.

" നീ കൂടുതൽ ഡയലോഗ് അടിക്കാതെ പറഞ്ഞത് അനുസരിക്കാൻ നോക്കെടി… " ഉറക്കെയുള്ള ശാസനകേട്ട് ഒന്നും മിണ്ടാതെ അവന്റെ അടുത്ത് ചെന്നിരുന്നു.

💬 Comments

View all comments